...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National ‘ലൈഫ് ഓഫ് എ കോക്കറോച്ച്’ എന്ന പേരിൽ സിജെപി ഗ്രൗണ്ട് ക്യാമ്പയിൻ

‘ലൈഫ് ഓഫ് എ കോക്കറോച്ച്’ എന്ന പേരിൽ സിജെപി ഗ്രൗണ്ട് ക്യാമ്പയിൻ

റോഡിലെ കുഴികൾ, പൊട്ടിയ തെരുവ് വിളക്ക്, തെരുവ് മാലിന്യം, സേവന സന്നദ്ധരല്ലാത്ത സർക്കാർ ഓഫീസുകൾ തുടങ്ങിയവയുടെ വീഡിയോ പങ്കുവെക്കാൻ ആണ് സിജെപിയുടെ ആഹ്വാനം

156

ഗ്രൗണ്ട് ക്യാമ്പയിൻ ആരംഭിച്ച് സമൂഹ മാധ്യമങ്ങളിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടി. ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിലാണ് ക്യാമ്പയിൻ. സാമൂഹിക പ്രശ്‌നങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യാൻ സിജെപി ആഹ്വാനം ചെയ്‌തു. പ്രചാരണത്തിന് സമൂഹ മാധ്യമങ്ങളിൽ വൻ പിന്തുണയാണ് ലഭിക്കുന്നത്.

ഇൻസ്റ്റാഗ്രാം, എക്‌സടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ഇതിനകം വലിയ പിന്തുണ നേടിയ കോക്രോ ജനത പാർട്ടി, ആദ്യ പ്രചരണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ലൈഫ് ഓഫ് എ കോക്കറോച്ച് എന്ന പേരിലാണ് കോക്രോച്ച് ജനത പാർട്ടി, ഹാഷ്‌ടാഗ് പ്രചരണം ആരംഭിച്ചിരിക്കുന്നത്. റോഡിലെ കുഴികൾ, പൊട്ടിയ തെരുവ് വിളക്ക്, തെരുവ് മാലിന്യം, സേവന സന്നദ്ധരല്ലാത്ത സർക്കാർ ഓഫീസുകൾ തുടങ്ങിയവയുടെ വീഡിയോ പങ്കുവെക്കാൻ ആണ് സിജെപിയുടെ ആഹ്വാനം.

ഇത്തരം അനീതികൾ സിജെപിയെ ടാഗ് ചെയ്‌ത പോസ്റ്റ് ചെയ്യാനും ആഹ്വാനമുണ്ട്. എല്ലാം കോക്രോച്ചുകൾ കാണുന്നുണ്ട് എന്ന് അറിയിച്ച്, സ്വന്തം ഉത്തരവാദിത്തം നിറവേറ്റാൻ അധികാരികൾക്ക് മേൽ സമ്മർദ്ദം ചെലുത്താമെന്ന് സിജെപിയുടെ പ്രസ്‌താവനയിൽ പറയുന്നു. വിഡിയോ സന്ദേശം പുറത്തിറക്കിയതിന് പിന്നാലെ, സമൂഹ മാധ്യമങ്ങളിൽ ലൈഫ് ഓഫ് കോക്രോച്ച് പ്രചരണം ഏറ്റെടുത്തു. നിമിഷങ്ങൾക്കകം നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.