നവീന്‍ ബാബുവിൻ്റെ മരണം; അന്വേഷണം സിബിഐക്ക്; മകള്‍ക്ക് ആശ്രിത നിയമനം നല്‍കും

സിബിഐ അന്വേഷണം നല്ല രീതിയില്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നതായി നവീന്‍ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു

കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിൻ്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കുടുംബത്തിൻ്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. മൂത്ത മകള്‍ നിരഞ്ജനക്ക്‌ ആശ്രിത നിയമനം നല്‍കും. അന്വേഷണത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും ഇന്നുണ്ടാകുമെന്നാണ് വിവരം.

സിപിഐഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ നവീന്‍ ബാബുവിൻ്റെ മരണമാണ് യുഡിഎഫ് സര്‍ക്കാര്‍ ആദ്യമായി സിബിഐക്ക് വിടുന്ന കേസ്. പൊലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്‌തി പ്രകടിപ്പിച്ചു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചു വിഞ്ജാപനം ഇറക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഇനി സിബിഐയാണ് കേസില്‍ തീരുമാനമെടുക്കേണ്ടത്. സിബിഐ അന്വേഷണം നല്ല രീതിയില്‍ പോകുമെന്ന് പ്രതീക്ഷിക്കുന്നതായി നവീന്‍ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു.

ആദ്യ ഘട്ടത്തില്‍ അന്വേഷണം ശരിയായ രീതിയില്‍ പോയെന്നും പിന്നീട് അത് ഉണ്ടായില്ലെന്നും നവീന്‍ ബാബുവിൻ്റെ സഹോദരന്‍ പ്രവീണ്‍ ബാബുവും പ്രതികരിച്ചിരുന്നു.

2024 ഒക്ടോബര്‍ 15-നാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കലക്ടറേറ്റിലെ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് പത്തനംതിട്ട കളക്ട്രേറ്റിലേക്ക് സ്ഥലം മാറ്റം ലഭിച്ചതില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ സിപിഐഎം നേതാവായിരുന്ന പിപി ദിവ്യ കൈക്കൂലി ആരോപണം ഉന്നയിച്ചത് നവീന്‍ ബാബുവിനെ മാനസികമായി തളര്‍ത്തിയിരുന്നു.

പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടി തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചിരുന്നു. 13 സാക്ഷികളെ പുതുതായി ചേര്‍ത്ത് കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വാട്സാപ്പിൽ പ്രായം ചോദിക്കുന്നു; കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ വിലക്ക് വരുന്നുവോ? ഇന്ത്യയിലെ പുതിയ നീക്കങ്ങൾ

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികൾക്ക് ഇന്ത്യയിൽ വിലക്ക് വരുന്നുവോ എന്ന കാര്യത്തിൽ വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് പ്രധാന കാരണം പ്രമുഖ മെസേജിംഗ് ആപ്പായ...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

വാട്സാപ്പിൽ പ്രായം ചോദിക്കുന്നു; കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ വിലക്ക് വരുന്നുവോ? ഇന്ത്യയിലെ പുതിയ നീക്കങ്ങൾ

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികൾക്ക് ഇന്ത്യയിൽ വിലക്ക് വരുന്നുവോ എന്ന കാര്യത്തിൽ വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്...

ന്യൂസിലാൻഡ് ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കി; എതിർപ്പുമായി പ്രതിപക്ഷം

ന്യൂസിലൻഡിൽ ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്ന ബിൽ പാർലമെന്റ് പാസാക്കി. ഇതോടെ രാജ്യത്ത് നിലവിൽ ഔദ്യോഗിക പദവിയുള്ള മാവോറി...

‘ഒരു സ്ത്രീയെ കളിയാക്കുന്നത് നിങ്ങൾക്ക് അനുയോജ്യമല്ല’; ഹൃത്വിക്കിനോട് കങ്കണ

ബോളിവുഡിലെ എക്കാലത്തെയും വലിയ സെലിബ്രിറ്റി പോരുകളിലൊന്നായ കങ്കണ റണാവത്ത്- ഹൃത്വിക് റോഷൻ തർക്കം വീണ്ടും വാർത്തകളിൽ. ഇരുവരും തമ്മിൽ...

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഏകപക്ഷീയതക്ക് എതിരെ കർശന നടപടിയുമായി പാർലമെൻ്റെറി കമ്മിറ്റി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്‌ത സംഭവത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് ആയുള്ള പാർലമെൻ്റെറി കമ്മിറ്റി കർശന നിലപാടുമായി...

ഡോക്ടര്‍ക്ക് ശേഷമാണ് ദൈവത്തെ പ്രതീക്ഷിക്കുന്നത്: മമ്മൂട്ടി

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത മലയാളത്തിൻ്റെ പ്രിയതാരം മമ്മൂട്ടി തൻ്റെ രോഗകാലത്തെ...

ബങ്കിപൂരിൽ പ്രശാന്ത് കിഷോറിന് ചരിത്ര വിജയം; ദാതിയയിൽ കോൺഗ്രസിന് നേട്ടം

രാജ്യത്ത് നടന്ന വിവിധ ഉപതെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ കേരളത്തിലും ദേശീയതലത്തിലും ശ്രദ്ധേയമായ ഫലങ്ങൾ. ബിഹാറിലെ ബങ്കിപൂരിൽ ജൻ സുരാജ് പാർട്ടി...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസ്; ഏഴ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഇങ്ങനെ

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസിതിയിലെ റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങവേ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില്‍ ഏഴ് പ്രതികള്‍ക്ക്...

WTCയിൽ 3000 റൺസ് നേടുന്ന ആദ്യ ഇന്ത്യക്കാരനാകാൻ ശുഭ്മാൻ ഗിൽ ഒരുങ്ങുന്നു

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ (WTC) ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ...