...
Home News Kerala സിഎംആര്‍എല്‍- എക്‌സാലോജിക് ‘ഇഡികേസ്’; അന്വേഷണത്തിന് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി

സിഎംആര്‍എല്‍- എക്‌സാലോജിക് ‘ഇഡികേസ്’; അന്വേഷണത്തിന് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി

സിഎംആര്‍എല്‍- എക്‌സാലോജിക് കരാറില്‍ ഇഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കോടതി

187

സിഎംആര്‍എല്‍- എക്‌സാലോജിക് കേസിലെ ഇഡി അന്വേഷണ അനുമതിക്ക് പിന്നാലെ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട എംആര്‍ അജയനാണ് തടസ ഹര്‍ജി നല്‍കിയത്. ഇഡി അന്വേഷണത്തിന് എതിരെ സിഎംആര്‍എല്‍ അപ്പീല്‍ നല്‍കിയാല്‍ തൻ്റെ വാദവും കേള്‍ക്കണമെന്നാണ് ആവശ്യം. അഭിഭാഷക അശ്വതി എംആര്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്.

സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ ഇഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി വെള്ളിയാഴ്‌ച തള്ളിയിരുന്നു. ഇഡി അന്വേഷണം തുടരാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചായിരുന്നു ഡിവിഷന്‍ ബെഞ്ചിൻ്റെ നടപടി. സിഎംആര്‍എല്‍- എക്‌സാലോജിക് കരാറില്‍ ഇഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്‌ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിൻ്റെ ആവശ്യവും കോടതി തള്ളുകയായിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ നടപടികള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവും ആകാം. ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌ത്‌ സിഎംആര്‍എല്‍ അപ്പീല്‍ നല്‍കുകയായിരുന്നു. അധികാര പരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണം എന്നായിരുന്നു സിഎംആര്‍എൽ വാദം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.