കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌ത്‌ സിജെപി

ലക്‌നൗ, അമൃത്സര്‍, ബെംഗളൂരു, ജയ്‌പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രതിഷേധം ഉണ്ടാകും

പരീക്ഷകളിലെ ആവർത്തിച്ചുള്ള ക്രമക്കേടുകൾ രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ച്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ.

പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർഥികളും യുവാക്കളും ഇനി മൗനം പാലിക്കാൻ തയ്യാറല്ലെന്ന് ദിപ്കെ പറഞ്ഞു. കേന്ദ്ര മന്ത്രി രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വ്യാഴാഴ്‌ച വൈകുന്നേരം നാല്‌ മണിക്ക് പൂണെയിൽ നിന്ന് സമാധാനപരമായ പ്രതിഷേധം നടത്തും. തുടർന്ന് ലക്‌നൗ, അമൃത്സര്‍, ബെംഗളൂരു, ജയ്‌പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രതിഷേധം ഉണ്ടാകും.

ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുന്നില്ലെങ്കിൽ ജൂണ്‍ 20ന് വീണ്ടും ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കും. രാജിവയ്ക്കും വരെ ജന്തര്‍മന്തറില്‍ നിന്ന് പിരിഞ്ഞുപോകില്ലെന്നും അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രതിഷേധത്തിന് ക്ഷണിക്കുന്നതായും സിജെപി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

നീറ്റ്, സിബിഎസ്ഇ, സിയുഇടി തുടങ്ങിയ പരീക്ഷകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒരു കോടിയിലധികം വിദ്യാർഥികളെ ബാധിച്ചിട്ടുണ്ടെന്ന് ദിപ്കെ ആരോപിച്ചു. ഈ സാഹചര്യത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യ- യുക്രെയ്ൻ യുദ്ധം തടയാൻ കഴിയുമെങ്കിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉറപ്പാക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ദിപ്കെ കൂട്ടിച്ചേർത്തു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബ്രെയിൻ ട്യൂമറുകൾക്ക് ശസ്ത്രക്രിയ മാത്രമാണോ ചികിത്സ? കെട്ടുകഥകളും സത്യങ്ങളും മനസിലാക്കുക

ബ്രെയിൻ ട്യൂമർ എന്ന വാക്ക് കേൾക്കുമ്പോൾ മിക്ക ആളുകളുടെയും മനസിൽ ആദ്യം ഉയരുന്ന ചോദ്യവും ഭയവും ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി വരുമോ എന്നതാണ്. എന്നിരുന്നാലും, എല്ലാ ബ്രെയിൻ...

Keep exploring...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

Related Articles

ബ്രെയിൻ ട്യൂമറുകൾക്ക് ശസ്ത്രക്രിയ മാത്രമാണോ ചികിത്സ? കെട്ടുകഥകളും സത്യങ്ങളും മനസിലാക്കുക

ബ്രെയിൻ ട്യൂമർ എന്ന വാക്ക് കേൾക്കുമ്പോൾ മിക്ക ആളുകളുടെയും മനസിൽ ആദ്യം ഉയരുന്ന ചോദ്യവും ഭയവും ശസ്ത്രക്രിയക്ക് വിധേയമാകേണ്ടി...

മീനാക്ഷി നടരാജൻ്റെ നാമനിർദ്ദേശ പത്രിക റദ്ദാക്കിയതിൽ കോൺഗ്രസ് രോഷാകുലരാണ്

രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് രാഷ്ട്രീയത്തിൽ വലിയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജൻ്റെ നാമനിർദ്ദേശ പത്രിക...

ലോകം ആണവ ആയുധങ്ങൾക്കായി 119 ബില്യൺ ഡോളർ ചെലവഴിച്ചു; ഇന്ത്യയും ചൈനയും ആയുധ ശേഖരം വർദ്ധിപ്പിച്ചു

ആണവായുധങ്ങളുടെ കാര്യത്തിൽ ലോകത്ത് ഒരു വിരോധാഭാസ സാഹചര്യം നിലനിൽക്കുന്നു. ആണവായുധ നിരോധന ഉടമ്പടിയിൽ (TPNW) ഒപ്പുവച്ചു കൊണ്ട് 99...

ഇൻസ്റ്റാഗ്രാം പ്ലസ് ഇന്ത്യയിലും; പുതിയ മാറ്റങ്ങൾ അറിയാം

ഇൻസ്റ്റാഗ്രാം പുതുതായി അവതരിപ്പിച്ച ഇൻസ്റ്റാഗ്രാം പ്ലസ് ഇന്ത്യയിലും ലഭ്യമാകും. ഇതോടെ ഒരുപാട് പുത്തൻ ഫീച്ചറുകളാണ് ഉപയോക്താക്കളെ തേടിയെത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ...

യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസ്, ‘308 വകുപ്പ് ചേർത്തതിൽ അസ്വഭാവികത’: കോടതി

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക്‌ മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൻ്റെ...

പാതാളത്തിലെ ശത്രുവിനെയും തകർക്കും: അമേരിക്കയുടെ പുതിയ ‘ഭസ്മാസുരൻ’ ജി.ബി.യു-76/ബി

അമേരിക്കൻ സൈന്യത്തിന്റെ ആയുധശേഖരത്തിലേക്ക് അതീവ പ്രഹരശേഷിയുള്ള പുതിയൊരു അതിഥി കൂടി എത്തുന്ന വാർത്ത ആഗോള പ്രതിരോധ മേഖലയിൽ വലിയ...

ലോകകപ്പ് ഫുട്ബോളിന്റെ വിസ്മയ ചരിത്രം: ഉറുഗ്വായ് മുതൽ 2026-ലെ വടക്കേ അമേരിക്കൻ പോരാട്ടം വരെ

ലോകകപ്പ് ഫുട്ബോളിന്റെ 23-ാം പതിപ്പിന് മെക്‌സിക്കോ സിറ്റിയിലെ ബനോർട്ടെ സ്‌റ്റേഡിയത്തിൽ 2026 ജൂൺ 11-ന് പന്തുരുളുമ്പോൾ അത് ചരിത്രത്തിലെ...

പിക്കിൾസ് വീണ്ടെടുത്ത സുവർണ്ണ സ്വപ്നം: 1966-ലെ ലോകകപ്പ് ട്രോഫി മോഷണത്തിന്റെ വിസ്മയ കഥ

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ആവേശമാണ് ലോകകപ്പ് കിരീടം. ഓരോ താരവും കിരീടത്തിൽ മുത്തമിടുന്നത് ദശലക്ഷക്കണക്കിന് ആരാധകരുടെ സ്വപ്നമാണ്....