ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്ക് കടത്തിയത് 11 കോടി രൂപയുടെ ലഹരി; മലയാളി മോഡല്‍ അറസ്റ്റിൽ

പരിശോധനക്കിടെ സംശയാസ്‌പദമായ പെരുമാറ്റം കണ്ടതോടെ മുംബൈ വിമാന താവളത്തില്‍ പിടിച്ചു വെക്കുകയായിരുന്നു

കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് കടത്തിയതിന് മലയാളിയായ മോഡല്‍ അറസ്റ്റില്‍. ഇരുപത്തിയെട്ടുകാരിയായ ഹര്‍ഷ സണ്ണിയാണ് പിടിയിലായത്. 11 കിലോ വരുന്ന ഉയര്‍ന്ന നിലവാരമുളള ‘ഹൈഡ്രോപോണിക് മരിജുവാന’യാണ് ഹര്‍ഷ സണ്ണി കടത്താന്‍ ശ്രമിച്ചത്. ബാങ്കോക്കില്‍ നിന്ന് മുംബൈ വിമാന താവളത്തിലിറങ്ങിയ ഹര്‍ഷയെ പതിവ് പരിശോധനക്കിടെ സംശയാസ്‌പദമായ പെരുമാറ്റം കണ്ടതോടെ മുംബൈ വിമാന താവളത്തില്‍ പിടിച്ചു വെക്കുകയായിരുന്നു.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ച് ഹര്‍ഷ ജൂണ്‍ പത്തിന് അര്‍ധരാത്രി ബാങ്കോക്കില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാന താവളത്തിലെത്തി. ഹര്‍ഷ സണ്ണിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇൻ്റെലിജന്‍സ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ അവരെ തടയുകയായിരുന്നു. ഹര്‍ഷയുടെ കൈവശമുണ്ടായിരുന്ന ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് വാക്വം സീല്‍ ചെയ്‌ത പ്ലാസ്റ്റിക് പാക്കറ്റുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ രാസപരിശോധനയില്‍ ഇത് ഹൈ ക്വാളിറ്റി ഹൈഡ്രോപോണിക് മരിജ്വാനയാണെന്ന് സ്ഥിരീകരിക്കുക ആയിരുന്നു.

ഹര്‍ഷ സണ്ണിയെ എന്‍ഡിപിഎസ് ആക്ട് പ്രകാരം നിരോധിത ലഹരി കടത്തിയതിന് അറസ്റ്റ് ചെയ്‌തു. 11.82 കോടി രൂപ വിലമതിക്കുന്ന 11 കിലോ ഹൈഡ്രോപോണിക് മരിജ്വാനയാണ് പിടികൂടിയത്. 2025-ലെ മിസ് കേരളാ മത്സരാര്‍ത്ഥിയായിരുന്നു ഹര്‍ഷ സണ്ണി. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എവിടെ വിതരണം ചെയ്യാനാണ് ലഹരി എത്തിച്ചതെന്ന് വ്യക്തമല്ല. ഇത് കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മെസ്സിയുടെ വിശ്വസ്തൻ, അർജന്റീനയുടെ കാവൽക്കാരൻ; ലോകത്തെ വിറപ്പിച്ച ആ 123-ാം മിനിറ്റ് സേവ്

ലുസെയ്‌ൽ സ്റ്റേഡിയത്തിലെ ആൽബിസെലസ്റ്റൻ തിരമാലകൾക്കിടയിൽ 'ഡിബു! ഡിബു! ഡിബു!' എന്ന ഗർജ്ജനം മുഴങ്ങുമ്പോൾ അർജന്റീനയുടെ 23-ാം നമ്പറുകാരൻ എമിലിയാനോ മാർട്ടിനസ് വെറുമൊരു ഗോൾകീപ്പർ മാത്രമായിരുന്നില്ല. ലയണൽ...

Keep exploring...

നഴ്‌സുമാരുടേത് ലൈംഗിക വത്കരിക്കപ്പെട്ട തൊഴിൽ; വിവാദ പരാമർശവുമായി കങ്കണ

രാജ്യത്തെ നഴ്‌സുമാരുടെ വസ്ത്രധാരണ രീതി ബ്രിട്ടീഷ് കാലത്തേതെന്നും നഴ്‌സുമാരുടേത് ഏറ്റവും ലൈംഗിക വത്കരിക്കപ്പെട്ട തൊഴിലെന്നുമുള്ള വിവാദ പരാമര്‍ശവുമായി നടിയും എംപിയുമായ കങ്കണ റണാവത്ത്. ഒന്നും രണ്ടും ലോകമഹായുദ്ധ കാലത്തെ യുഎസ് സേനയുടെ നഴ്‌സുമാരുടെ...

ആനി രാജക്കും നേതാക്കള്‍ക്കും എതിരായ ആര്‍എസ്എസ് അക്രമം, പ്രതിഷേധത്തിന് ആഹ്വാനം

പരീക്ഷ തട്ടിപ്പില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന സിജെപി പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ജന്തര്‍ മന്ദറില്‍ എത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ സെക്രട്ടറി ആനിരാജ, ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി നിഷാ സിദ്ദു...

Related Articles

മെസ്സിയുടെ വിശ്വസ്തൻ, അർജന്റീനയുടെ കാവൽക്കാരൻ; ലോകത്തെ വിറപ്പിച്ച ആ 123-ാം മിനിറ്റ് സേവ്

ലുസെയ്‌ൽ സ്റ്റേഡിയത്തിലെ ആൽബിസെലസ്റ്റൻ തിരമാലകൾക്കിടയിൽ 'ഡിബു! ഡിബു! ഡിബു!' എന്ന ഗർജ്ജനം മുഴങ്ങുമ്പോൾ അർജന്റീനയുടെ 23-ാം നമ്പറുകാരൻ എമിലിയാനോ...

‘പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ എനിക്ക് കഴിയില്ല, അദ്ദേഹവുമായി രാഷ്ട്രീയ പോരാട്ടത്തിലാണ്’; ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോർട്ട് കാസ്റ്റ് ആയി പുറത്തുവിട്ട് കോൺഗ്രസ്. പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക്...

‘രാജ്യദ്രോഹികളായ 19 എംപിമാരും രാജിവെക്കണം’, ബിജെപി ടിക്കറ്റിൽ മത്സരിക്കണം: മഹുവ

തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്ര വെള്ളിയാഴ്‌ച പാർട്ടിയിലെ വിമത എംഎൽഎമാർക്ക് എതിരെ പുതിയ ആക്രമണം അഴിച്ചുവിട്ടു,...

മമത ബാനർജിക്ക് കനത്ത തിരിച്ചടി; മൂന്ന് മുസ്ലീം എംപിമാർ ഉൾപ്പെടെ 19 ടിഎംസി എംപിമാർ ബിജെപിയിൽ

കഴിഞ്ഞ 15 വർഷമായി പശ്ചിമ ബംഗാളിൽ അധികാരത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസിൻ്റെ (ടിഎംസി) പ്രതിസന്ധി രൂക്ഷമാകുന്നതായി തോന്നുന്നു. മമത ബാനർജിയുടെ...

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് ഹൈക്കോടതി

മലയാള സിനിമ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ഇവ ഒരു മാസത്തിനകം...

സ്‌മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകൻ ഗവൺമെന്റ് സ്പെഷ്യൽ പ്ലീഡർ; നിയമനം വിവാദത്തിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ട സ്‌മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൻ്റെ അഭിഭാഷകനെ ദേവസ്വം സെപ്ഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചു. കെബി...

എക്‌സാലോജിക്കിൽ വീണക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്‌ച ഹാജരാകണം

സിഎംആര്‍എലുമായി നടത്തിയ സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് മാനേജിംഗ് ഡയറക്ടര്‍ വീണക്ക്‌ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സമന്‍സ്. ബുധനാഴ്‌ച...

മഴ കവർന്നത് അപൂർവ്വ വാനരജന്മങ്ങളെ; ഇന്തോനേഷ്യയിലെ തപാപുലി ഒറംഗുട്ടാനുകൾ വംശനാശത്തിൻ്റെ വക്കിൽ

കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായ അതിശക്തമായ മഴയെയും തുടർന്നുണ്ടായ ഉരുൾപൊട്ടലിനെയും തുടർന്ന് ലോകത്തിലെ ഏറ്റവും അപൂർവ്വമായ ആൾക്കുരങ്ങ് വർഗ്ഗത്തിലെ...