‘3600 കോടിയുടെ സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി തകർത്ത് യുഡിഎഫ് സർക്കാരിൻ്റെ 800 കോടിയുടെ കെഎസ്ആർടിസി സൗജന്യ യാത്ര’; ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

‘പ്രിയദർശിനി’ എന്ന പേരിൽ കുറഞ്ഞ തുകയുടെ പദ്ധതി കൊണ്ടുവരുന്നത് വെറും ‘ഗിമ്മിക്ക്’ ആണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു

യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന കെ.എസ്.ആർ.ടി.സി സൗജന്യ യാത്രയെ കുറിച്ചുള്ള ഗോപകുമാർ മുകുന്ദൻ്റെ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. അതിന് ഒരു കാരണമുണ്ട്. സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ ആശ്വാസമായിരുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി നിർത്തലാക്കി പകരം ‘പ്രിയദർശിനി’ എന്ന പേരിൽ കുറഞ്ഞ തുകയുടെ പദ്ധതി കൊണ്ടുവരുന്നത് വെറും ‘ഗിമ്മിക്ക്’ ആണെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.

മുമ്പ് നിലവിലുണ്ടായിരുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി പ്രകാരം പ്രതിമാസം 1000 രൂപയാണ് ഓരോ സാധാരണക്കാരായ സ്ത്രീക്കും ലഭിച്ചിരുന്നത്. നിലവിൽ 18,18,047 ഗുണഭോക്താക്കളുള്ള ഈ പദ്ധതിയിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തിയാൽ ഗുണഭോക്താക്കളുടെ എണ്ണം 30 ലക്ഷമായി ഉയരുമായിരുന്നുവെന്ന് ഗോപകുമാർ മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു. ഇതിനായി ഏകദേശം 3600 കോടി രൂപ വാർഷിക ചെലവ് വരുമായിരുന്നു. എന്നാൽ ഈ പദ്ധതി ഇല്ലാതാക്കി വെറും 800 കോടി രൂപ മാത്രം അടങ്കലുള്ള പ്രിയദർശിനി പദ്ധതിയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

കെഎസ്ആർടിസിയിലെ പരിമിതമായ സൗജന്യ യാത്രകൾക്ക് മാത്രമായി പ്രിയദർശിനി പദ്ധതിയെ ചുരുക്കിയതിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സാർവത്രികമായി (Universal) ലഭ്യമായിരുന്ന ഒരു പദ്ധതിയെ ഇല്ലാതാക്കി ‘ടാർജറ്റഡ് സോഷ്യൽ വെൽഫയർ’ എന്ന ഉപഭോഗാധിഷ്ഠിത സബ്‌സിഡി (consumption based subsidy) രീതിയിലേക്കാണ് വിഡി സതീശൻ മാറുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഇത് ധവള പത്രം മുന്നോട്ടുവെക്കുന്ന നവ ലിബറൽ രാഷ്ട്രീയ നയമാണെന്നും, സമാനമായ രീതി തന്നെയാണ് ‘കണക്ട് ടു വർക്ക്’ (Connect to work) സ്കോളർഷിപ്പിൻ്റെ കാര്യത്തിലും സംഭവിക്കുന്നതെന്നും അദ്ദേഹം തൻ്റെ പോസ്റ്റിലൂടെ കൂട്ടിച്ചേർത്തു.

പോസ്റ്റിൻ്റെ പൂർണരൂപം:
3600 കോടി രൂപയുടെ സ്ത്രീസുരക്ഷാ പെൻഷൻ തകർത്ത് 800 കോടിയുടെ പ്രിയദർശിനി ഗിമ്മിക്ക്.
————–
സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതിയുടെ നിലവിലെ ഗുണഭോക്താക്കൾ 1818047 പേരാണ്.
അർഹതയുള്ള മുഴുവൻ പേരും ലിസ്റ്റിൽ വന്നാൽ കുറഞ്ഞത് 30 ലക്ഷം സത്രീകൾ ഇതിൻ്റെ ഗുണഭോക്‌താക്കളാകും.
പ്രതിമാസം 1000 രൂപ വീതം ഏറ്റവും സാധാരണക്കാരായ സ്ത്രീകൾക്ക് ലഭിക്കുന്ന സ്ത്രീ സുരക്ഷാ പദ്ധതി UDF അധികാരത്തിൽ എത്തിയതോടെ നിലച്ചു.
ഇതിൻ്റെ വാർഷിക ചെലവ് എത്ര രൂപ വരും ?
30 ലക്ഷം പേർ എന്നു കണക്കാക്കിയാൽ 3600 കോടി രൂപ വരും.
ഇരുപതു ലക്ഷം ഗുണഭോക്‌താക്കൾ എന്നു കരുതിയാൽ പോലും 2400 കോടി രൂപ വാർഷിക ചെലവു വരും.
ഈ പദ്ധതി അവസാനിപ്പിച്ചിട്ടാണ് ഇതിൻ്റെ മുന്നിൽ ഒന്നു മാത്രം ചെലവുള്ള (800 കോടി ) പ്രിയദർശിനി പദ്ധതി കൊണ്ടുവരുന്നത്.
യാത്ര ചെയ്യുന്നവർക്ക് മാത്രം , അതും kSRTC യിലെ പരിമിതപ്പെടുത്തിയ യാത്രകൾക്ക് മാത്രം സൗജന്യം കൊടുത്ത്, യൂണിവേഴ്‌സൽ ആയി സ്ത്രീകൾക്ക് ലഭ്യമായ മൂന്നു മടങ്ങ് അടങ്കലുള്ള ഒരു പദ്ധതി ഇല്ലാതാക്കുകയാണ് ശ്രീ സതീശൻ ചെയ്യുന്നത്.
ഇങ്ങനെയൊക്കെയാണ് consumption based subsidy എന്ന ടാർജറ്റഡ് സോഷ്യൽ വെൽഫയർ രീതിയിലേക്കുള്ള ട്രാൻസ്‌ഫർമേഷൻ നടക്കുന്നത്.
ധവള പത്രം മുന്നോട്ടു വയ്ക്കുന്ന നവ ലിബറൽ രാഷ്‌ട്രീയ നയമാണിത്.
Connect to work scholorship കാര്യത്തിലും ഈ രീതി വരികയാണ്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ചെങ്കോട്ടയിൽ ചരിത്രത്തിലാദ്യം; 79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിൽ ‘വന്ദേമാതരം’ ആലപിക്കും

ചരിത്രപ്രധാനമായ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ചെങ്കോട്ട. രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ട സമുച്ചയത്തിൽ 'വന്ദേമാതരം' ആലപിക്കുമെന്ന പ്രത്യേകതയുണ്ട്. വന്ദേമാതരത്തിൻ്റെ 150...

Keep exploring...

രാജ്യസഭയിൽ “ലുങ്കിവാല” പരാമർശത്തിൽ ബഹളം; വിശദീകരണവുമായി സുഷ്മിത ദേവ്

തിങ്കളാഴ്ച നടന്ന സഭാ നടപടികൾക്കിടയിൽ തന്നെ "ലുങ്കിവാല" എന്ന് ആവർത്തിച്ച് വിളിച്ചെന്ന സിപിഐഎം എംപി ജോൺ ബ്രിട്ടാസിൻ്റെ ആരോപണത്തിന് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രംഗത്ത്. താൻ ഒരു സംസ്ഥാനത്തിൻ്റെയും...

ദ്രാവിഡിന്റെ പേരിലുള്ള തകർക്കാനാവാത്ത മൂന്ന് റെക്കോർഡുകൾ

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. മികച്ച സാങ്കേതിക മികവും അചഞ്ചലമായ മാനസിക ശക്തിയും ശാന്തമായ സമീപനവും കൊണ്ട് ‘ദി വാൾ’ എന്ന വിശേഷണം സ്വന്തമാക്കിയ ദ്രാവിഡ്...

Related Articles

ചെങ്കോട്ടയിൽ ചരിത്രത്തിലാദ്യം; 79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിൽ ‘വന്ദേമാതരം’ ആലപിക്കും

ചരിത്രപ്രധാനമായ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ചെങ്കോട്ട. രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ട സമുച്ചയത്തിൽ...

നാറ്റോ ഉച്ചകോടിക്കിടെ വൻ സുരക്ഷാ വീഴ്‌ച ഒഴിവാക്കി ഡൊണാൾഡ് ട്രംപ്; വിമാനം മാറ്റി രഹസ്യ യാത്ര

തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ലക്ഷ്യമിട്ടതായി റിപ്പോർട്ട്....

കേരള പൊലീസ് മുന്നറിയിപ്പ്; ‘എൻടിഎൽ’ ആപ്പ് വഴി ഓൺലൈൻ നിക്ഷേപ തട്ടിപ്പ് വ്യാപകം, ജാഗ്രത പാലിക്കുക

വീട്ടിലിരുന്ന് ഉയർന്ന വരുമാനം നേടാമെന്ന വാഗ്ദാനത്തിൽ ആരംഭിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പ് സംഘത്തിനെതിരെ കേരള പൊലീസ്...

വിദ്യാർത്ഥി പ്രതിഷേധവും ജാതി വിവേചന വിവാദവും; പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനം സമാപിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടിയില്ലാതെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക്...

മുണ്ടക്കൈ- ചൂരല്‍മല ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം അധിക ധനസഹായം; ലഹരി കേസിൽ പ്രതികളെ അറിയാമെന്ന് മുഖ്യമന്ത്രി

മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ അധിക ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. യോഗത്തിന്...

ഓഹരി വിപണി തകർച്ച: പരിഭ്രാന്തരാകാതെ നിക്ഷേപങ്ങളെ എങ്ങനെ സംരക്ഷിക്കാം? അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിലെ തകർച്ചകൾ എപ്പോഴും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ കഠിനമായി പരീക്ഷിക്കുന്നവയാണ്. പോർട്ട്ഫോളിയോ മൂല്യം ഇടിയുന്നത് ഉത്കണ്ഠയ്ക്കും പെട്ടെന്ന് വിറ്റുമാറാനുള്ള...

ഡൽഹി ചെങ്കോട്ട സ്‌ഫോടനം; അൽ-ഖ്വയ്ദക്ക് പങ്കുണ്ടെന്ന് യുഎൻ റിപ്പോർട്ട്, നിർണായക വിവരങ്ങളുമായി എൻഐഎ കുറ്റപത്രം

കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദയാണെന്ന് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) പുതിയ റിപ്പോർട്ട്....

അസം- അരുണാചൽ അതിർത്തിയിൽ സംഘർഷം; സാമ്പത്തിക ഉപരോധം രണ്ടാഴ്‌ചയിലേക്ക്; 12 പേർക്ക് പരിക്ക്

അസം- അരുണാചൽ പ്രദേശ് അതിർത്തിയിൽ ഭൂമി കൈയേറ്റത്തെത്തുടർന്നുള്ള തർക്കം രൂക്ഷമാകുന്നു. അരുണാചൽ പ്രദേശിനെതിരെ അസം സംഘടനകൾ നടത്തുന്ന അനിശ്ചിതകാല...