ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കി സ്റ്റിക്കര്‍ പതിപ്പിച്ചത് പരിശോധിക്കണം: കെബി ഗണേഷ്‌കുമാർ

ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കി എന്ന ആക്ഷേപം ഉയരുന്നു. അത് പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യമെന്ന് മുൻ മന്ത്രി കെബി ഗണേഷ് കുമാർ. യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞതാണ്. പദ്ധതി നടപ്പാക്കാൻ അവർ ബാധ്യസ്ഥരാണ്. വിദ്യാർത്ഥികളുടെ കാര്യത്തിൽ ആൺ പെൺ വ്യത്യാസമില്ലാതെ സൗജന്യം നൽകണം. വിദ്യാർത്ഥികളായ ആൺകുട്ടികൾക്ക് കൂടി സൗജന്യ യാത്ര നൽകണം. ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ബസുകൾ ആക്കി എന്ന ആക്ഷേപം ഉയരുന്നു. അത് പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.

കെ.എസ്.ആർ.ടി.സിയിൽ ബസുകൾ വാങ്ങിയതിൽ തട്ടിപ്പ് എന്ന ആരോപണം, വ്യാജ വാർത്തകൾ നിർമിച്ചു പ്രചരിപ്പിക്കുന്നു. മാധ്യമ ധാർമ്മികതക്ക് ചേർന്നതല്ല. തെറ്റായ രേഖകൾ ആണ് പ്രചരിപ്പിച്ചത്. ഞാൻ മന്ത്രിയായിരുന്ന കാലത്ത് KSRTC യിൽ തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ല. എയർ സസ്‌പെൻഷൻ ഉള്ള സൂപ്പർ ഫാസ്റ്റ് ബസ് വാങ്ങിയത് 21 ലക്ഷം രൂപക്ക്. സ്പ്രിംഗ് സസ്പെൻഷൻ ഉള്ള ഫാസ്റ്റ് പാസഞ്ചർ ബസ് വാങ്ങിയത് 20 ലക്ഷം രൂപക്ക്.

എന്നാൽ ഒരു മാധ്യമം പ്രചരിപ്പിച്ച വാർത്തയിൽ ഒരു ബസിന് ഏഴു ലക്ഷം രൂപയൊക്കെ അധികമായി നൽകിയെന്നാണ്. തികച്ചും വാസ്‌തവ വിരുദ്ധമായ കാര്യങ്ങൾ. 30 ലക്ഷം മുടക്കി KSRTC ബസുകൾ വാങ്ങിയിട്ടില്ല. രണ്ടുഘട്ടമായി ബസുകൾ വാങ്ങിയത് കെ.എസ്.ആർ.ടി.സിക്ക് ലാഭമാണ് ഉണ്ടാക്കിയത്. വ്യാജ രേഖ എവിടെ നിന്നും വന്നുവെന്നു അന്വേഷിക്കണം. ഇക്കാര്യം സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏതു ഉദ്യോഗസ്ഥൻ ആണ് രേഖകൾ നൽകിയതെന്ന് വാർത്തകൾ നൽകിയ ലേഖകനും അന്വേഷിക്കണം. കാരണം കബളിപ്പിച്ചത് ആരാണെന്ന് അറിയുമല്ലോ. സർക്കാർ അന്വേഷണം താൻ ആവശ്യപ്പെടുകയാണ്. ഇടതുമുന്നണിയുടെ കാലത്ത് അഴിമതി നടന്നിട്ടില്ലെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. അത് കൊണ്ടാണ് വാർത്താ സമ്മേളനം വിളിച്ചു നുണ പ്രചാരണം പൊളിച്ചത്.

കെ.എസ്.ആർ.ടി.സിയിൽ മന്ത്രിക്ക് മാത്രമായി ബസ് വാങ്ങാൻ കഴിയില്ല. ഉദ്യോഗസ്ഥർ അടക്കം തീരുമാനമെടുത്താണ് ബസ് വാങ്ങിയത്. സംഭാവനയായി റ്റാറ്റ സിയറ കാർ വാങ്ങിയെന്ന പ്രചാരണം, താൻ സംഭാവന വാങ്ങുന്ന ആളല്ല. താൻ ഫെഡറൽ ബാങ്കിൽ നിന്നും വായ്‌പ എടുത്തു വാങ്ങിയതാണ്. രേഖകൾ പരിശോധിക്കാം. കാർ വാങ്ങണമെങ്കിൽ സിനിമയിൽ അഭിനയിച്ചു വാങ്ങിക്കോളാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വണ്ടിക്ക് ഒരു ഡിസ്‌കൗണ്ടും തന്നിട്ടില്ല. ഏത് അന്വേഷണം നേരിടാൻ തയ്യാറാണ്. വേണമെങ്കിൽ സിബിഐ അന്വേഷിക്കട്ടെ. KSRTC യിലെ ഉദ്യോഗസ്ഥരെല്ലാം അഴിമതിക്കാരാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ ജയിക്കുകയും തോൽക്കുകയും ചെയ്യുന്നത് ആദ്യമല്ല. പത്തനാപുരത്ത് കോൺഗ്രസും ബിജെപിയും തമ്മിലാണ് ഡീൽ നടന്നത്.

മതേതര നിലപാട് സ്വീകരിച്ചത് കൊണ്ടാണ് താൻ തോറ്റത്. തോൽവിയായിട്ട് താൻ കാണുന്നില്ല. മതേതരത്തിൻ്റെ പേരിൽ തോറ്റെങ്കിൽ തൻ്റെത് ധാർമിക വിജയമാണ്. ഇപ്പോൾ പത്തനാപുരത്ത് ഉള്ളത് കോൺഗ്രസ് ബിജെപി എംഎൽഎയെന്നും അദ്ദേഹം പരിഹസിച്ചു.

17 വയസിൽ ലൈസൻസ് എടുത്തെന്ന ആക്ഷേപം, അത് തന്ന ഉദ്യോഗസ്ഥരോട് ചോദിക്കണം. അവർക്കെതിരെ നടപടി എടുക്കട്ടെ. ലൈസൻസിൽ എം.എൽ.എ എന്ന് ചേർത്തിട്ടുണ്ടെങ്കിൽ അതിന് താൻ ഉത്തരവാദിയല്ല. തനിക്ക് ഇൻ്റെർനാഷണൽ ലൈസൻസ് ഉണ്ട്. എൻ്റെ പിതാവ് അല്ലല്ലോ ആ ലൈസൻസ് തന്നതെന്നും അദ്ദേഹം ചോദിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സ്വാതന്ത്ര്യത്തിൻ്റെ 79 വർഷങ്ങൾ; സ്പിന്നിംഗ് വീലിൽ നിന്ന് സെമി കണ്ടക്ടറുകളിലേക്കുള്ള ഇന്ത്യയുടെ സാങ്കേതിക കുതിപ്പ്

ന്യൂഡൽഹി: ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ 79 വർഷങ്ങൾ പിന്നിടുമ്പോൾ, ലോകത്തിൻ്റെ സാങ്കേതിക ഭൂപടത്തിൽ രാജ്യം നിർണായക ശക്തിയായി മാറിക്കഴിഞ്ഞു. നൂറ്റാണ്ടുകൾക്ക് മുൻപ് ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ആരംഭിച്ച സ്വദേശി...

Keep exploring...

രാജ്യസഭയിൽ “ലുങ്കിവാല” പരാമർശത്തിൽ ബഹളം; വിശദീകരണവുമായി സുഷ്മിത ദേവ്

തിങ്കളാഴ്ച നടന്ന സഭാ നടപടികൾക്കിടയിൽ തന്നെ "ലുങ്കിവാല" എന്ന് ആവർത്തിച്ച് വിളിച്ചെന്ന സിപിഐഎം എംപി ജോൺ ബ്രിട്ടാസിൻ്റെ ആരോപണത്തിന് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രംഗത്ത്. താൻ ഒരു സംസ്ഥാനത്തിൻ്റെയും...

ദ്രാവിഡിന്റെ പേരിലുള്ള തകർക്കാനാവാത്ത മൂന്ന് റെക്കോർഡുകൾ

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. മികച്ച സാങ്കേതിക മികവും അചഞ്ചലമായ മാനസിക ശക്തിയും ശാന്തമായ സമീപനവും കൊണ്ട് ‘ദി വാൾ’ എന്ന വിശേഷണം സ്വന്തമാക്കിയ ദ്രാവിഡ്...

Related Articles

സ്വാതന്ത്ര്യത്തിൻ്റെ 79 വർഷങ്ങൾ; സ്പിന്നിംഗ് വീലിൽ നിന്ന് സെമി കണ്ടക്ടറുകളിലേക്കുള്ള ഇന്ത്യയുടെ സാങ്കേതിക കുതിപ്പ്

ന്യൂഡൽഹി: ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ 79 വർഷങ്ങൾ പിന്നിടുമ്പോൾ, ലോകത്തിൻ്റെ സാങ്കേതിക ഭൂപടത്തിൽ രാജ്യം നിർണായക ശക്തിയായി മാറിക്കഴിഞ്ഞു. നൂറ്റാണ്ടുകൾക്ക്...

‘സ്വാതന്ത്ര്യ ദിനാഘോഷം’; ചെങ്കോട്ടയിലെ പ്രമുഖ നേതാക്കളുടെ അസാന്നിധ്യവും രാഷ്ട്രീയ പോരും

ന്യൂഡൽഹി: രാജ്യത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ,...

എൻഡിഎ ശക്തി വർധിപ്പിക്കുന്നു; ഡിഎംകെ, എൻസിഇ, അകാലിദൾ സഖ്യസാധ്യത ശക്തം

പാർലമെന്റിൽ അംഗസംഖ്യ വർദ്ധിപ്പിക്കുന്നതിനും നിർണ്ണായക നിയമനിർമ്മാണങ്ങൾക്കായി മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കുന്നതിനുമുള്ള തന്ത്രപരമായ നീക്കങ്ങളുമായി നാഷണൽ ഡെമോക്രാറ്റിക് അലയൻസ്...

ആഗോള AI രംഗത്ത് പുതിയ വിപ്ലവവുമായി ഡീപ്‌സീക്ക്: ശക്തമായ ‘V4 പ്രോ’ മോഡൽ പുറത്തിറക്കി

ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് (AI) രംഗത്ത് അമേരിക്കൻ ആധിപത്യത്തിന് കടുത്ത വെല്ലുവിളിയുമായി ചൈനയുടെ പുതിയ ചുവടുവയ്പ്പ്. പ്രമുഖ ചൈനീസ് AI...

കാലടി സർവകലാശാലയിലെ വിസിക്കെതിരായ ആക്രമണം; പ്രതിഷേധവുമായി വിസിമാരുടെ സംയുക്ത പ്രസ്താവന

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലാ താത്കാലിക വൈസ് ചാൻസലർ സിസാ തോമസിനെതിരായ കയ്യേറ്റത്തിലും പ്രതിഷേധത്തിലും ആശങ്ക രേഖപ്പെടുത്തി കേരളത്തിലെ...

പാറ്റ പ്രയോഗത്തിൽ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചു; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതി നടപടികളിലെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി സോഷ്യൽ മീഡിയയിൽ വളച്ചൊടിക്കുന്നതിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്....

‘സ്വാതന്ത്ര്യത്തിൻ്റെ അർദ്ധരാത്രി’; ചരിത്ര പ്രധാനമായ ആ നിമിഷങ്ങളുടെ നേർക്കാഴ്‌ച

ആഗസ്റ്റ് 14-15 അർദ്ധരാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ നിർണായക നിമിഷമായി മാറിയത് കേവലം യാദൃശ്ചികമായിരുന്നില്ല. നക്ഷത്രങ്ങളുടെ ഗതികളും സമർത്ഥമായ രാഷ്ട്രീയ...

റിലയൻസും റോൾസ് റോയ്‌സും കൈകോർക്കുന്നു; ഇന്ത്യയുടെ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (AMCA) പ്രോഗ്രാമിനായി തദ്ദേശീയ എഞ്ചിൻ വരുന്നു

രാജ്യത്തിൻ്റെ പ്രതിരോധ മേഖലയിൽ ചരിത്രപരമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടൻ്റെ പ്രശസ്തമായ എയ്‌റോ എഞ്ചിൻ നിർമ്മാതാക്കളായ റോൾസ്...