സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയുടെ മുഖത്തടിച്ച് ജയ്‌പൂരിൽ യുവാക്കള്‍

പ്രതിഷേധ റാലിയില്‍ അഭിജിത്ത് ദിപ്‌കെയെ തോളിലേറ്റി പ്രകടനം നടത്തുന്ന സമയത്താണ് ആക്രമണം ഉണ്ടായത്

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് നേരെ ആക്രമണം. ഇന്ന് ജയ്‌പൂരില്‍ നടന്ന പ്രതിഷേധ പരിപാടിക്ക് ഇടയില്‍ രണ്ട് യുവാക്കള്‍ മുഖത്ത് അടിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ ആണ് ആക്രമണം ഉണ്ടായത്. പ്രതിഷേധക്കാര്‍ക്ക് ഇടയില്‍ നിന്നും ചിലര്‍ അഭിജിത്ത് ദിപ്‌കെയെ മര്‍ദ്ദിക്കുകയായിരുന്നു. പ്രതിഷേധ റാലിയില്‍ അഭിജിത്ത് ദിപ്‌കെയെ തോളിലേറ്റി പ്രകടനം നടത്തുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.

ജയ്പൂരിലെ ആക്രമണത്തിന് മറുപടിയുമായി അഭിജിത്ത് ദീപ്‌കെ രംഗത്തെത്തിയിരുന്നു. ആക്രമണങ്ങള്‍ ഭയത്തിൻ്റെയും ഭീരുത്വത്തിൻ്റെയും അടയാളമെന്ന് അഭിജിത്ത് ദീപ്‌കെയുടെ പ്രതികരണം. സമാധാനപരമായി ശബ്‌ദമുയര്‍ത്തുന്നത് തുടരുമെന്നും താന്‍ ഗാന്ധിയുടെയും അംബേദ്ക്കറുടെയും അനുയായി ആണെന്നും ദീപ്‌കെ പറഞ്ഞു. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നും അഭിജിത്ത് ദീപ്‌കെ ആവർത്തിച്ചു.

ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിന് ശേഷം രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അണിനിരക്കുമെന്ന് സിജെപി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 13ന് ഉള്ളില്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചില്ലെങ്കില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി സ്ഥാപകന്‍ ദീപ്കെ വ്യക്തമാക്കിയിരുന്നു. നേരിട്ട് തന്നെ എല്ലായിടത്തും എത്തുമെന്നും ദീപ്കെ പറഞ്ഞിരുന്നു.

നിരവധിപേരാണ് സിജെപിയുടെ ആദ്യത്തെ പ്രത്യക്ഷ സമരത്തിനായി ജന്തര്‍ മന്തറില്‍ അണിനിരന്നത്. ധര്‍മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തത്. ധര്‍മേന്ദ്ര പ്രധാൻ്റെ രാജിക്ക് ഒരാഴ്‌ച കൂടി കാത്തിരിക്കുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ പറഞ്ഞിരുന്നു. രാജി ഉണ്ടായില്ലെങ്കില്‍ വീണ്ടും പ്രതിഷേധം എന്ന മുന്നറിയിപ്പും സിജെപി നല്‍കിയിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മൺസൂൺ കാലത്തെ വാഹന സുരക്ഷ; ഇൻഷുറൻസ് പരിരക്ഷയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

മൺസൂൺ കാലത്ത് കനത്ത മഴയും വെള്ളക്കെട്ടും മോട്ടോർ വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വെള്ളം കയറി എഞ്ചിനും ഇലക്ട്രിക്കൽ ഭാഗങ്ങളും തകരാറിലാകുന്നത് സാധാരണമാണ്. ഒരു സ്റ്റാൻഡേർഡ്...

Keep exploring...

രാജ്യസഭയിൽ “ലുങ്കിവാല” പരാമർശത്തിൽ ബഹളം; വിശദീകരണവുമായി സുഷ്മിത ദേവ്

തിങ്കളാഴ്ച നടന്ന സഭാ നടപടികൾക്കിടയിൽ തന്നെ "ലുങ്കിവാല" എന്ന് ആവർത്തിച്ച് വിളിച്ചെന്ന സിപിഐഎം എംപി ജോൺ ബ്രിട്ടാസിൻ്റെ ആരോപണത്തിന് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി സുഷ്മിത ദേവ് രംഗത്ത്. താൻ ഒരു സംസ്ഥാനത്തിൻ്റെയും...

ദ്രാവിഡിന്റെ പേരിലുള്ള തകർക്കാനാവാത്ത മൂന്ന് റെക്കോർഡുകൾ

ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ടെസ്റ്റ് ബാറ്റർമാരിൽ ഒരാളാണ് രാഹുൽ ദ്രാവിഡ്. മികച്ച സാങ്കേതിക മികവും അചഞ്ചലമായ മാനസിക ശക്തിയും ശാന്തമായ സമീപനവും കൊണ്ട് ‘ദി വാൾ’ എന്ന വിശേഷണം സ്വന്തമാക്കിയ ദ്രാവിഡ്...

Related Articles

മൺസൂൺ കാലത്തെ വാഹന സുരക്ഷ; ഇൻഷുറൻസ് പരിരക്ഷയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

മൺസൂൺ കാലത്ത് കനത്ത മഴയും വെള്ളക്കെട്ടും മോട്ടോർ വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. വെള്ളം കയറി എഞ്ചിനും ഇലക്ട്രിക്കൽ...

ജോർജിയ മെലോണിക്ക് തിരിച്ചടി; യുവജനങ്ങളിൽ നിന്ന് അകന്ന് വലതുപക്ഷ സർക്കാർ

റോം: 2027ൽ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ വെല്ലുവിളികളെയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണി നേരിടുന്നത്....

കാവേരി വന്യജീവി സങ്കേതത്തിൽ വെടിവെയ്‌പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു; വനംവകുപ്പ് ഓഫീസ് അടിച്ച് തകർത്ത് നാട്ടുകാർ

കർണാടകയിലെ കാവേരി വന്യജീവി സങ്കേതത്തിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വേട്ടയ്ക്കെത്തിയവരെന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവെയ്പ്പിലാണ് മരണം...

ദേശീയപതാക ഉയര്‍ത്തി മുഖ്യമന്ത്രി; വന്ദേമാതരം ആലപിക്കാതെ കേരളം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവനന്തപുരം: രാജ്യത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യദിനം കേരളത്തിൽ സമുചിതമായി ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ മുഖ്യമന്ത്രി...

‘വന്ദേമാതരം ആലാപന വിവാദം’; കോൺഗ്രസിനെ ബിജെപി രൂക്ഷമായി കുറ്റപ്പെടുത്തി

സ്വാതന്ത്ര്യദിനാഘോഷ വേളയിൽ കോൺഗ്രസ് പരിപാടിയിൽ 'വന്ദേമാതരം' മുഴുവനായി ആലപിക്കുന്നതിനെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എതിർത്തുവെന്നാരോപിച്ച് ബിജെപി രംഗത്ത്....

രാസവസ്തുക്കൾ ഒഴിവാക്കാൻ കർഷകരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌തു

ന്യൂഡൽഹി: ആഗോളതലത്തിൽ രാസവസ്തുക്കൾ ഉപയോഗിക്കാത്ത ഭക്ഷ്യവസ്തുക്കൾക്ക് വർദ്ധിച്ചുവരുന്ന ആവശ്യം മുതലെടുക്കാൻ കർഷകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി....

സ്വാതന്ത്ര്യത്തിൻ്റെ 79 വർഷങ്ങൾ; സ്പിന്നിംഗ് വീലിൽ നിന്ന് സെമി കണ്ടക്ടറുകളിലേക്കുള്ള ഇന്ത്യയുടെ സാങ്കേതിക കുതിപ്പ്

ന്യൂഡൽഹി: ഇന്ത്യ സ്വാതന്ത്ര്യത്തിൻ്റെ 79 വർഷങ്ങൾ പിന്നിടുമ്പോൾ, ലോകത്തിൻ്റെ സാങ്കേതിക ഭൂപടത്തിൽ രാജ്യം നിർണായക ശക്തിയായി മാറിക്കഴിഞ്ഞു. നൂറ്റാണ്ടുകൾക്ക്...

‘സ്വാതന്ത്ര്യ ദിനാഘോഷം’; ചെങ്കോട്ടയിലെ പ്രമുഖ നേതാക്കളുടെ അസാന്നിധ്യവും രാഷ്ട്രീയ പോരും

ന്യൂഡൽഹി: രാജ്യത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ,...