...
Home News Kerala തിരുവനന്തപുരം കോർപ്പറേഷനിൽ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി

തിരുവനന്തപുരം കോർപ്പറേഷനിൽ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി

സിപിഐഎം കൗൺസിലർ എസ്.പി ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി

124

ദൈവങ്ങളുടെയും ബലിദാനികളുടെയും പേര് പറഞ്ഞുള്ള സത്യപ്രതിജ്ഞയിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് തിരിച്ചടി. ബിജെപിയുടെ ഇരുപത് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി. നാലാഴ്‌ചക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതി നിർദേശം. സിപിഐഎം കൗൺസിലർ എസ്.പി ദീപക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.

പിവി കുഞ്ഞികൃഷ്‌ണൻ്റെ ബെഞ്ചിൻ്റെതാണ് വിധി. കൗൺസിലർമാർ എന്ന നിലയിൽ ഇതുവരെ ചെയ്‌ത പ്രവർത്തനങ്ങൾക്ക് മുൻസിപ്പാലിറ്റി നിയമപ്രകാരം സംരക്ഷണമുണ്ടെന്നും ഹൈക്കോടതി ഉത്തരവ്.

സാധാരണയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, ദൈവനാമത്തിൽ അല്ലെങ്കിൽ ഭരണഘടന എന്നാണ് ഉപയോഗിക്കുന്നത്. എന്നാൽ പ്രത്യേകം ദൈവങ്ങളുടെ പേര് എടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്‌തത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും ആണെന്നാണ് വാദത്തിൽ ഹർജിക്കാരൻ ഉന്നയിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.