ഇഡിക്കെതിരായ പ്രതിഷേധം; കേസിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ആര്‍ക്കാണ് ഗുരുതര പരുക്കേറ്റത്? ചികിത്സാ രേഖകള്‍ എവിടെയെന്നും കോടതി

പ്രതിയുടെ വാദം കേള്‍ക്കാതെ ജാമ്യം റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കാനാവില്ലെന്നും കോടതി

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സർക്കാരിന് തിരിച്ചടി. ഇഡിയെ മറയാക്കിയുള്ള വിഡി സതീശൻ നീക്കത്തിനാണ് ഹൈക്കോടതിയിൽ കനത്ത തിരിച്ചടിയുണ്ടായത്. അരങ്ങേറിയത് സംഘടിത കുറ്റകൃത്യമെന്ന് ആയിരുന്നു ഡിജിപി കോടതിയെ അറിയിച്ചത്. എന്നാൽ നടന്നത് സംഘടിത കുറ്റകൃത്യമെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

ആര്‍ക്കാണ് ഗുരുതര പരുക്കേറ്റത് എന്ന് ചോദിച്ച ഹൈക്കോടതി ചികിത്സാ രേഖകള്‍ എവിടെ എന്നും ആരാഞ്ഞു. ഒമ്പതാം പ്രതി 27 ദിവസം കസ്റ്റഡിയില്‍ ആയിരുന്നല്ലോ എന്നും ഈ പ്രതിക്കെതിരായ കേസ് എന്തെന്നും ഹൈക്കോടതി കോടതി ചോദിച്ചു. ഒരു പ്രതി ആയുധം ഉപയോഗിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെ കണ്ടെത്താനാകുമെന്നും ഹൈക്കോടതി പറഞ്ഞു. 27 ദിവസം പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലുണ്ടായിട്ടും എന്ത് ചെയ്യുകയായിരുന്നുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

പ്രതിയുടെ വാദം കേള്‍ക്കാതെ ജാമ്യം റദ്ദാക്കുന്നതില്‍ തീരുമാനമെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഒന്‍പതാം പ്രതിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി രണ്ടാഴ്‌ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.

നേരത്തെ കേസിൽ നിലവിലെ ജില്ലാ ഗവൺമെന്റ് പ്ലീഡർ ഗീനാ കുമാരിയെ സർക്കാർ പദവിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അഡീഷണൽ ഗവ. പ്ലീഡർ എആർ ഷാജിക്കാണ് പകരം ചുമതല നൽകിയത്. എന്നാൽ പ്രൊസിക്യൂട്ടര്‍ ഗീനാ കുമാരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടില്ല.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ക്ഷമ ചോദിക്കുന്നു, കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു’; ഹണി റോസിനോട് ബോബി ചെമ്മണ്ണൂർ

നടി ഹണി റോസിനോട് ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചു. പറഞ്ഞ വാക്കുകളുടെയും അതുണ്ടാക്കിയ...

Keep exploring...

വിഡി പറഞ്ഞത് മുറിഞ്ഞുപോയ സംസാരത്തിൻ്റെ ബാക്കി, കുട്ടനാട് എംഎൽഎയോട് അല്ല; പികെ കുഞ്ഞാലിക്കുട്ടി

‘ലോകത്തിനെ പറ്റിക്കാം എന്നെ പറ്റിക്കാൻ പറ്റൂല’, വിഡി പറഞ്ഞത് മുറിഞ്ഞുപോയ സംസാരത്തിൻ്റെ ബാക്കി; കുട്ടനാട് എംഎൽഎയോട് അല്ല; പികെ കുഞ്ഞാലിക്കുട്ടി നിയമസഭയിൽ കുട്ടനാട് എംഎൽഎ റെജി ചെറിയാന് മുഖ്യമന്ത്രി വിഡി സതീശൻ നൽകിയ മറുപടി...

‘വിശ്വസ്‌തത വിൽപ്പനക്ക്’; അത്യാഗ്രഹികളായ എംപിമാർക്കെതിരെ ആദിത്യ ആഞ്ഞടിച്ചു

ശിവസേന- യുബിടി എംഎൽഎ ആദിത്യ താക്കറെ തിങ്കളാഴ്‌ച വിമത എംപിമാരെ ആക്രമിച്ചു. വോട്ടർമാർ അവരുടെ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളെ നിരസിച്ചുവെന്നും ഇന്ത്യാ ബ്ലോക്കിനെ പിന്തുണച്ചെന്നും എന്നാൽ 'അത്യാഗ്രഹം' അവരെ ഒറ്റരാത്രി കൊണ്ട് 'ലജ്ജയില്ലാതെ'...

Related Articles

‘ക്ഷമ ചോദിക്കുന്നു, കേസ് പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നു’; ഹണി റോസിനോട് ബോബി ചെമ്മണ്ണൂർ

നടി ഹണി റോസിനോട് ഖേദം പ്രകടിപ്പിച്ച് വ്യവസായി ബോബി ചെമ്മണ്ണൂര്‍. അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍...

അയോധ്യ ബാർ അസോസിയേഷൻ രാമക്ഷേത്ര കുംഭകോണ പ്രതികൾക്ക് വേണ്ടി വാദിക്കാൻ വിസമ്മതിച്ചു

രാമക്ഷേത്ര സംഭാവന തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ എട്ട് പ്രതികൾക്ക് വേണ്ടി ഒരു അംഗവും വാദിക്കില്ലെന്ന് അയോധ്യയിലെ ഫൈസാബാദ്...

ഹോർമുസ് കടലിടുക്കിൽ സംഘർഷം വർദ്ധിക്കുന്നു; ഇറാനും യുഎസും തമ്മിലുള്ള തർക്കത്തിന് ആർട്ടിക്കിൾ-5 പ്രധാന കാരണമായി

ഇറാനും അമേരിക്കയും തമ്മിലുള്ള സമീപകാല കരാറിനെത്തുടർന്ന്, വീണ്ടും സംഘർഷങ്ങൾ ഉടലെടുത്തിട്ടുണ്ട്. ഹോർമുസ് കടലിടുക്കും കരാറിൻ്റെ ആർട്ടിക്കിൾ 5 ഉം...

നടിയെ ആക്രമിച്ച കേസിൽ റിപ്പോർട്ടർ ടിവിയുടെ വാര്‍ത്തകൾ തടയണമെന്ന ആവശ്യം; ദീലീപിനോട് ചോദ്യങ്ങളുമായി കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ വാര്‍ത്തകള്‍ തടയണമെന്ന ആവശ്യത്തില്‍ ദിലീപിന് തിരിച്ചടി. ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്. എല്‍ഡിഎഫ് നിസഹകരണത്തെ തുടര്‍ന്നാണ് പിന്‍മാറ്റം. വിഷയം ഇടതുമുന്നണി ചര്‍ച്ച...

നെതന്യാഹുവിന്റെ മൂന്ന് പതിറ്റാണ്ടുകൾ: ഇസ്രായേലിന്റെ രാഷ്ട്രീയ ദിശ മാറ്റിയ നേതാവിന്റെ ഉയർച്ചയും പാരമ്പര്യവും

1996 ജൂൺ 18. ഇസ്രായേൽ രാഷ്ട്രീയ ചരിത്രത്തിലെ ഒരു വഴിത്തിരിവ് ദിനം. അന്നാണ് ബെഞ്ചമിൻ നെതന്യാഹു ആദ്യമായി ഇസ്രായേലിന്റെ...

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പാളത്തിലേക്ക്; ഹരിത ഗതാഗതത്തിൽ പുതിയ അധ്യായം

പരിസ്ഥിതി സൗഹൃദ റെയിൽ ഗതാഗത രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന സെൽ ട്രെയിന്...

ബെൻ സ്റ്റോക്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു; ന്യൂസിലൻഡിന് എതിരായ തൻ്റെ അവസാന ടെസ്റ്റ് മത്സരം

ഇംഗ്ലണ്ടിൻ്റെ ടെസ്റ്റ് ക്യാപ്റ്റനും സ്റ്റാർ ഓൾറൗണ്ടറുമായ ബെൻ സ്റ്റോക്‌സ് വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു....