വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍. നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചു. കളളാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. എന്‍ഡിആര്‍എഫ് സംഘത്തോട് സ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണില്‍ കുടുങ്ങിയ ആറ് തൊഴിലാളികളെ രക്ഷപ്പെടുത്തി.
കിരണ്‍കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് ഥാപ്പൂര്‍, രജനീഷ്, തന്മയി ഘോഷ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണ്ണിനടിയില്‍ നിരവധി ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്.
തുരങ്കപാത നിര്‍മ്മാണത്തിനായി തൊഴിലാളികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് ബസ് മണ്ണിനടിയിലായി. ഇതിൽ തൊഴിലാളികൾ കുടുങ്ങിയതായി സംശയമുണ്ടായിരുന്നു. എന്നാൽ തൊഴിലാളികൾ കുടുങ്ങിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. നിലവില്‍ മുപ്പതംഗ എന്‍ഡിആര്‍എഫ് സംഘം വയനാട്ടിലുണ്ട്. കോഴിക്കോട് നിന്ന് ഒരു യൂണിറ്റ് എന്‍ഡിആര്‍എഫ് സംഘം കൂടി വയനാട്ടിലേക്ക് തിരിച്ചു.


