അവസരങ്ങളെ ലക്ഷ്യത്തിൽ എത്തിക്കാനാകാത്ത അര്‍ജന്റീനയും ആദ്യമൊന്ന് വിറച്ചെങ്കിലും വീരോചിതമായ കംബാക്കിലൂടെ ലോകകപ്പ് ഫുട്‌ബോളിൻ്റെ ക്വാര്‍ട്ടറില്‍. ഈജിപ്തിനെ തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്നുഗോളിന്. മത്സരത്തിൻ്റെ 79 മിനിറ്റ് വരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമായിരുന്നു അർജന്റീനയുടെ തിരിച്ചുവരവ്.
യാസർ ഇബ്രാഹിമിൻ്റെയും സീക്കോയുടെയും ഗോളുകളിലാണ് ഈജിപ്ത് മുന്നിലെത്തിയത്. എഴുപതാം മിനിറ്റിലായിരുന്നു അർജന്റീനയുടെ ആദ്യ മറുപടി. ക്രിസ്ത്യൻ റൊമേരോയാണ് ആദ്യ ഗോൾ നേടിയത്. 83-ാം മിനിറ്റിൽ മെസ്സിയുടെ ഗംഭീര ഗോളിലൂടെ അർജന്റീന സമനിലപിടിച്ചു.
കളിതീരാൻ മിനിറ്റുകൾക് മാത്രം ശേഷിക്കെ ലൗത്താരോ മാർട്ടിനെസിൻ്റെ ഗംഭീരമായ ക്രോസിലൂടെ എൻസോ ഫെർണാണ്ടസ് അർജന്റീനക്കായി വിജയ ഗോൾ നേടി. ഇതോടെ ലോകകപ്പിൽ അർജന്റീന ക്വാർട്ടർ യോഗ്യതയും നേടി.
മത്സരം ഇങ്ങനെ;
കടുത്ത ആക്രമണത്തോടെയാണ് അര്‍ജന്റീനയും ഈജിപ്തും കളി തുടങ്ങിയത്. എന്നാല്‍ 15-ാം മിനിറ്റില്‍ ആദ്യ അവസരത്തെ ലക്ഷ്യത്തിലെത്തിച്ച് ഈജിപ്ത് ലോക ജേതാക്കളെ ഞെട്ടിച്ചു. യാസര്‍ ഇബ്രാഹിമാണ് ഈജിപ്തിന് വേണ്ടി ഗോളടിച്ചത്. ഇതോടെ ഉണര്‍ന്നുകളിച്ച അര്‍ജന്റീന ഈജിപ്ഷ്യന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. രണ്ടാം പകുതിയില്‍ വീണ്ടും ഈജിപ്ഷ്യന്‍ പ്രഹരമേറ്റ് അര്‍ജന്റീന ഞെട്ടി. കളിയുടെ അവസാനത്തിലേക്ക് കടന്നിരിക്കെ അര്‍ജന്റീന നടത്തിയത് മാസ് കംബാക്ക്. ഗോള്‍ മടക്കാന്‍ പലകുറി ശ്രമിച്ച അര്‍ജന്റീന, 79-ാം മിനിറ്റിലാണ് ആദ്യ മറുപടി നല്‍കിയത്.
ബോക്‌സിന് പുറത്തു നിന്നു മെസ്സി ഉയര്‍ത്തി നല്‍കിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന ക്രിസ്റ്റ്യന്‍ റൊമേരോ ഹെഡ് ചെയ്‌ത് വലയിലെത്തിച്ചു. നാല് മിനിറ്റിനുള്ളില്‍ മെസ്സിയുടെ വക കിടിലന്‍ ഗോള്‍. ബോക്‌സിനകത്തുവച്ച് ഈജിപ്ത് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് അര്‍ജന്റീന താരങ്ങള്‍ പന്ത് കൈമാറുന്നതിനിടെ പന്ത് കാലില്‍ ലഭിച്ച മെസ്സി ഷൂട്ട് ചെയ്‌ത് വല കുലുക്കുകയായിരുന്നു. അര്‍ജന്റീന-2 ഈജിപ്ത്- 2 എന്ന നിലയിലായി സ്‌കോര്‍. ഈ ലോകകപ്പില്‍ മെസ്സിയുടെ എട്ടാം ഗോള്‍. ലോകകപ്പിലെ ആകെ ഗോളെണ്ണം 21 ആയി.
ഏഴ് മിനിറ്റാണ് ഇന്‍ജുറി ടൈമായി അനുവദിച്ചത്. ഇന്‍ജുറി ടൈമിൻ്റെ മൂന്നാം മിനിറ്റില്‍ അര്‍ജന്റീനയുടെ വിജയ ഗോള്‍ പിറന്നു. 93-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ പോസ്റ്റില്‍ നിന്ന് തട്ടിമാറ്റിയ പന്ത് പിടിച്ചെടുത്ത് മുന്നേറിയ ലൗട്ടാറോ മാര്‍ട്ടിനെസ്, ഈജിപ്തിൻ്റെ ബോക്‌സിന് പുറത്തുനിന്ന് ഉയര്‍ത്തി നല്‍കിയ പാസ് പോസ്റ്റിന് മുന്നില്‍ നിന്നും എന്‍സോ ഫെര്‍ണാണ്ടസ് ഹെഡ് ചെയ്യുകയായിരുന്നു. ഇതോടെ ഈജിപ്തിന് ലോകകപ്പ് വേദിയിൽ നിന്ന് തലകുനിച്ചു മടക്കം.


