ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും. അമേരിക്കൻ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതായും 78 പേർക്ക് പരുക്കേറ്റതായും ഇറാൻ. ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും ഉൾപ്പെടും. ഇറാൻ പരമോന്നത നേതാവ് ഖമനയിയുടെ കബറടക്കം വൈകും. രാവിലെ നടക്കാനിരുന്ന കബറടക്കം പ്രാദേശിക സമയം ഉച്ചക്ക് രണ്ടരയിലേക്ക് മാറ്റിരുന്നു.
ടെഹ്റാനിൽ മഷാദിലേക്കുള്ള റെയിൽ ഗതാഗതം നിർത്തിവച്ചതായി റിപ്പോർട്ടുകൾ. മഷാദിൽ ഇന്ന് നടക്കുന്ന ഖമനയിയുടെ സംസ്കാരത്തിന് ആളുകളെ റോഡ് മാർഗം എത്തിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു. ഖഷാം, അബു മൂസ ഐലണ്ട്, കൊണറാക്ക്, ബന്ദർ അബ്ബാസ്, ചബഹാർ, ജാസക്, ഇറാൻ ഷെഹർ എന്നിവിടങ്ങളിൽ വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലും അയല്‍രാജ്യമായ ഇറാഖിലുമായി ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത, ദിവസങ്ങള്‍ നീണ്ട വിലാപ യാത്രകള്‍ക്ക് ശേഷമാണ് ഖമേനിയുടെ മൃതദേഹം അന്ത്യവിശ്രമത്തിനായി മഷാദില്‍ എത്തിക്കുന്നത്. എന്നാല്‍, ചടങ്ങുകളുടെ അവസാന ദിവസമായ ഇന്ന് യുഎസ് ഇറാനില്‍ വീണ്ടും ശക്തമായ ആക്രമണം അഴിച്ചുവിട്ടത് ആശങ്കയായിട്ടുണ്ട്.
ഹോര്‍മുസില്‍ കപ്പലുകള്‍ക്ക് നേരെ ഇറാന് നടത്തിയ ആക്രമണത്തിന് തിരിച്ചടി എന്നാണ് യുഎസ് നല്കുന്ന വിശദീകരണം. ഇറാന് കപ്പലുകളെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ഇതിലും വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 28ന് യുഎസ്- ഇസ്രായേല്‍ സംയുക്ത വ്യോമാക്രമണത്തിൻ്റെ ആദ്യ ദിനത്തിലാണ് ആയത്തുല്ല ഖമേനി കൊല്ലപ്പെടുന്നത്. ഇറാഖിലെ പുണ്യനഗരങ്ങളായ നജാഫ്, കര്‍ബല എന്നിവിടങ്ങളിലെ വിലാപ യാത്രക്ക് ശേഷം മൃതദേഹം ഇന്ന് ഇറാനിലെ ഏറ്റവും ആദരിക്കപ്പെടുന്ന ആരാധനാലയമായ ‘ഇമാം റെസ’ മസ്ജിദില്‍ സംസ്കരിക്കും.


