ലക്ഷങ്ങളുടെ തട്ടിപ്പിൽ ടാൽറോപ്പ് ഡയറക്ടർ അറസ്റ്റിൽ. നിക്ഷേപ തട്ടിപ്പിൽ പിടിയിലായത് തിരുവനന്തപുരം പാങ്ങോട് സ്വദേശി യഹ്യ. വില്ലേജ് പാർക്കിൻ്റെ പേരിൽ പത്ത് ലക്ഷം രൂപ തട്ടിച്ചെന്ന പാങ്ങോട് സ്വദേശികളായ ദമ്പതികളുടെ പരാതിയിന്മേലാണ് അറസ്റ്റ്. അനസ്, സഫിര്‍ നജുമുദീന്, സോബിര്‍ നജുമുദീന് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കല്ലറ, പാങ്ങോട് കേന്ദ്രീകരിച്ച് ടാൽറോപ്പ് നടത്തിയത് കോടികളുടെ നിക്ഷേപ തട്ടിപ്പ് എന്ന് പൊലീസ് വ്യക്തമാക്കി.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ്പ് കമ്പനിയിൽ നിന്ന് മുന്നൂറിലേറെ ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടത് വലിയ വിവാദമായിരുന്നു. ടാൽറോപ്പ് നഷ്ടത്തിൽ ആണെന്നും ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടൻ നൽകാൻ ആകില്ലെന്നും ആണ് ചർച്ചയിൽ കമ്പനി സിഇഒ ജോൺസ് ജോസഫ് അറിയിച്ചത്.
ഈ മാസം 25 ആം തീയതി ചേരുന്ന രണ്ടാമത്തെ യോഗത്തിൽ കമ്പനി ഉടമ സഫീർ നജുമുദ്ധീൻ നേരിട്ട് ഹാജരാകണമെന്ന് അഡീഷണൽ ലേബർ ഓഫീസർ അറിയിച്ചു. വരുന്ന ചർച്ചയിലും ശമ്പളക്കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിച്ച് റവന്യൂ റിക്കവറി നടത്തുമെന്നും ലേബർ ഓഫീസർ അറിയിച്ചു.


