Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ആൻഡി ബേൺഹാം ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രി; സർക്കാർ രൂപീകരണത്തിന് തുടക്കം | Nalamidam
20 September 2026
Home News International ആൻഡി ബേൺഹാം ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രി; സർക്കാർ രൂപീകരണത്തിന് തുടക്കം

ആൻഡി ബേൺഹാം ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രി; സർക്കാർ രൂപീകരണത്തിന് തുടക്കം

ജനങ്ങൾക്ക് സ്ഥിരതയും പ്രതീക്ഷയും നൽകുന്ന പുതിയ സാമ്പത്തിക മാതൃകയാണ് സർക്കാർ മുന്നോട്ടു വെക്കുന്നതെന്ന് ബേൺഹാം

125

ലേബർ പാർട്ടിയുടെ നേതാവായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആൻഡി ബേൺഹാം ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ച കെയർ സ്റ്റാർമറുടെ രാജിയെ തുടർന്നാണ് ബേൺഹാമിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.

വെള്ളിയാഴ്ച ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ബേൺഹാം, തിങ്കളാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവിനെ കണ്ടു സർക്കാർ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ചു. തുടർന്ന് 10 ഡൗണിങ് സ്ട്രീറ്റിന് മുന്നിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ രാജ്യത്തിന് പുതിയ രാഷ്ട്രീയ- സാമ്പത്തിക ദിശാബോധം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഗ്രേറ്റർ മാഞ്ചസ്റ്ററിൻ്റെ മുൻ മേയറായ ബേൺഹാം, കഴിഞ്ഞ ഒരു ദശകത്തിനിടെ ബ്രിട്ടനിൽ അധികാരമേൽക്കുന്ന ഏഴാമത്തെ പ്രധാനമന്ത്രിയാണ്. നിരന്തരം നേതാക്കൾ മാറുന്ന രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾക്ക് സ്ഥിരതയും പ്രതീക്ഷയും നൽകുന്ന പുതിയ സാമ്പത്തിക മാതൃകയാണ് സർക്കാർ മുന്നോട്ടു വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് തുടക്കമിടുന്ന ഘട്ടമാണിത്. പുതിയ രാഷ്ട്രീയവും സാമ്പത്തികവുമായ മാതൃക ബ്രിട്ടനിൽ നടപ്പാക്കും,” ആദ്യ പ്രസംഗത്തിൽ ബേൺഹാം വ്യക്തമാക്കി.

ബക്കിംഗ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയിൽ ചാൾസ് മൂന്നാമൻ രാജാവും ആൻഡി ബേൺഹാമും തമ്മിലുള്ള കൂടിക്കാഴ്ച പൂർത്തിയായതായും സർക്കാർ രൂപീകരിക്കാൻ രാജാവിൻ്റെ ക്ഷണം ബേൺഹാം സ്വീകരിച്ചതായും സ്ഥിരീകരിച്ചു.

മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറും ബേൺഹാമിന് ആശംസകൾ നേർന്നു. പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിക്കാൻ ലഭിച്ച അവസരം ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായിരുന്നുവെന്നും പുതിയ പ്രധാനമന്ത്രിക്ക് എല്ലാ വിജയാശംസകളും നേരുന്നതായും സ്റ്റാർമർ വിടവാങ്ങൽ സന്ദേശത്തിൽ പറഞ്ഞു.

അതേസമയം, പുതിയ മന്ത്രിസഭയുടെ രൂപീകരണമാണ് ബേൺഹാമിന് മുന്നിലുള്ള ആദ്യ വെല്ലുവിളി. പ്രത്യേകിച്ച് ധനമന്ത്രി സ്ഥാനത്തേക്ക് ആരെ നിയമിക്കുമെന്ന കാര്യത്തിൽ ലേബർ പാർട്ടിക്കുള്ളിൽ ചർച്ചകൾ സജീവമാണ്.

സാമ്പത്തിക വളർച്ചയിലെ മന്ദഗതി, ഉയർന്ന ജീവിതച്ചെലവ്, പൊതുസേവന മേഖല നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ പുതിയ സർക്കാരിന് അടിയന്തരമായി പരിഗണിക്കേണ്ടി വരും. ജനങ്ങൾക്ക് ഉടൻ ആശ്വാസം നൽകുന്നതിനുള്ള ജീവിതച്ചെലവ് കുറയ്ക്കാനുള്ള നടപടികളും അതിനാവശ്യമായ ധനസമാഹരണ പദ്ധതികളും ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് ബേൺഹാം അറിയിച്ചു.

കൂടാതെ, ബ്രിട്ടൻ്റെ ദീർഘകാല വികസന ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന ‘പ്ലാൻ ഫോർ ബ്രിട്ടൻ’ (Plan for Britain) എന്ന 10 വർഷത്തെ വികസനരേഖ ഈ വർഷാവസാനം അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.