...
Home News National ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം; എകെജി ഭവനിൽ നാടകീയ സംഭവങ്ങൾ

ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം; എകെജി ഭവനിൽ നാടകീയ സംഭവങ്ങൾ

ഒരു ഉദ്യോഗസ്ഥ യൂണിഫോം ധരിച്ചിരുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി സിപിഐഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് നടപടി ചോദ്യം ചെയ്തു

70

ഡല്‍ഹിയിലെ എകെജി ഭവനില്‍ എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് നടത്തിയ നീക്കം നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. 2021ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് സംഘം എകെജി ഭവനിലെത്തിയത്. എന്നാല്‍, സംഘത്തിലെ ഒരു ഉദ്യോഗസ്ഥ യൂണിഫോം ധരിച്ചിരുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി സിപിഐഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് നടപടി ചോദ്യം ചെയ്തു.

വൈകിട്ടോടെയായിരുന്നു സംഭവം. എകെജി ഭവനിലെത്തിയ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യുന്നതിനായാണ് പൊലീസ് എത്തിയതെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്ഥലത്തെത്തിയ ജോണ്‍ ബ്രിട്ടാസ് എംപി, അറസ്റ്റ് ഏത് കേസുമായി ബന്ധപ്പെട്ടാണെന്ന് ചോദിക്കുകയും പൊലീസ് നടപടിയുടെ രീതിയെ വിമര്‍ശിക്കുകയും ചെയ്തു. 2021ലെ കേസാണെന്ന് പൊലീസ് വിശദീകരിച്ചപ്പോള്‍, കേസ് ഏറെക്കാലമായി പരിഗണനയിലാണെന്നും തനിക്ക് അതിനെക്കുറിച്ച് അറിയാമെന്നും ബ്രിട്ടാസ് പ്രതികരിച്ചു.

തുടര്‍ന്ന് യൂണിഫോം ധരിക്കാതെയാണ് പൊലീസ് ഉദ്യോഗസ്ഥ എത്തിയതെന്ന് ചൂണ്ടിക്കാട്ടിയ എംപി, ഇത്തരത്തില്‍ നടപടി സ്വീകരിക്കാനാകില്ലെന്നും യൂണിഫോം ധരിച്ച ശേഷമേ തുടര്‍നടപടികള്‍ സ്വീകരിക്കാവൂ എന്നും ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍നിന്ന് മടങ്ങുന്നതിനിടെ മഴയില്‍ നനഞ്ഞതിനാലാണ് യൂണിഫോം ഒഴിവാക്കിയതെന്നായിരുന്നു ഉദ്യോഗസ്ഥയുടെ വിശദീകരണം. എന്നാല്‍, യൂണിഫോമുമായി തിരിച്ചുവരണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്ത് നിന്ന് മടങ്ങി.

സംഭവത്തിന് പിന്നാലെ സിപിഐഎം ജനറല്‍ സെക്രട്ടറി എം. എ. ബേബിയും എകെജി ഭവനിലെത്തി. പൊലീസിന്റെ നടപടി അതിരുവിട്ടതാണെന്നും പാര്‍ട്ടി ഓഫീസില്‍നിന്ന് ഐഷി ഘോഷിനെ ബലമായി കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. പൊലീസിന്റെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും എം.എ ബേബി വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.