അമേരിക്കൻ ‘ബുദ്ധി’ ചോർത്തി ചൈനീസ് സൈന്യം; യുഎസ് എഐ മോഡലുകൾ ഉപയോഗിച്ച് സൈനിക എഐ വികസിപ്പിച്ചതായി റിപ്പോർട്ട്

യുദ്ധോപകരണങ്ങളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും കാര്യത്തിലും ചൈന ഈ കുറുക്കുവഴി പയറ്റുന്നുണ്ട്. നിരീക്ഷണ ഡ്രോണുകൾക്ക് ആവശ്യമായ ഇമേജ് പ്രൊസസിങ് സാങ്കേതികവിദ്യ വികസിപ്പിക്കാൻ പിഎൽഎയുടെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ആൻഡ് ടെക്നോളജി ഇത്തരം ഡിസ്റ്റിൽഡ് എഐ സംവിധാനങ്ങൾ ഉപയോഗിച്ചു.

അമേരിക്കൻ കമ്പനികളായ ഓപ്പൺ എഐ , ആന്ത്രോപിക്ക് എന്നിവ വികസിപ്പിച്ചെടുത്ത അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ ഉപയോഗിച്ച് ചൈന തങ്ങളുടെ സൈനിക-പ്രതിരോധ സംവിധാനങ്ങൾക്ക് പരിശീലനം നൽകുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് നടത്തിയ അന്വേഷണത്തിലാണ് അമേരിക്കൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചൈന തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്ന വിവരം പുറംലോകം അറിഞ്ഞത്. അത്യാധുനിക എഐ ചിപ്പുകളും സാങ്കേതികവിദ്യകളും ചൈനയ്ക്ക് ലഭിക്കാതിരിക്കാൻ അമേരിക്ക കർശന നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് ഈ കുറുക്കുവഴി കണ്ടെത്തിയിരിക്കുന്നത്.

എൺപതിലധികം ചൈനീസ് അക്കാദമിക് പ്രബന്ധങ്ങളും പേറ്റന്റുകളും വിശദമായി പരിശോധിച്ചാണ് റോയിട്ടേഴ്സ് ഈ നിഗമനത്തിൽ എത്തിയത്. വാഷിങ്ടൺ ആസ്ഥാനമായുള്ള ജെയിംസ്ടൗൺ ഫൗണ്ടേഷൻ ശേഖരിച്ച നിർണ്ണായക രേഖകളാണ് ഈ അന്വേഷണത്തിന് ആധാരമായത്. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായും (PLA) മറ്റ് പ്രതിരോധ സ്ഥാപനങ്ങളുമായും അടുത്ത ബന്ധമുള്ള ഗവേഷകർ അമേരിക്കൻ എഐ മോഡലുകളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു.

‘മോഡൽ ഡിസ്റ്റിലേഷൻ’ എന്ന സാങ്കേതിക വിദ്യയാണ് അമേരിക്കൻ ഉപരോധങ്ങളെ മറികടക്കാൻ ചൈന പ്രധാനമായും ഉപയോഗിക്കുന്നത്. വലിയ കംപ്യൂട്ടിങ് ശേഷിയുള്ള പ്രമുഖ അമേരിക്കൻ എഐ മോഡലുകളുടെ ഔട്ട്പുട്ടുകൾ ശേഖരിക്കുകയും, അത് ഉപയോഗിച്ച് പ്രാദേശികമായി വിന്യസിക്കാൻ കഴിയുന്ന ചെറിയ എഐ മോഡലുകളെ പരിശീലിപ്പിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്. ഭീമമായ കംപ്യൂട്ടിങ് പവറിന്റെയോ വൻകിട എഐ ചിപ്പുകളുടെയോ സഹായമില്ലാതെ തന്നെ മികച്ച എഐ സംവിധാനങ്ങൾ വികസിപ്പിക്കാൻ ഈ രീതി ചൈനയെ സഹായിക്കുന്നു.

സൈനിക ആവശ്യങ്ങൾക്കായി ഈ വിദ്യ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകൾ റിപ്പോർട്ടിലുണ്ട്. ചൈനീസ് സൈന്യത്തിന്റെ യൂണിറ്റ് 96941 (മിലിറ്ററി ഇന്റലിജൻസ് ആൻഡ് സൈബർ വാർഫെയർ യൂണിറ്റ്) പുറത്തിറക്കിയ പ്രബന്ധത്തിൽ, മിലിറ്ററി സോഴ്സ് കോഡുകൾ പ്രോസസ് ചെയ്യാൻ ജിപിടി-3.5 (GPT 3.5) ഉപയോഗിച്ചതായി വെളിപ്പെടുത്തിയിട്ടുണ്ട്. രഹസ്യ വിവരങ്ങൾ കൈകാര്യം ചെയ്യാൻ തേർഡ് പാർട്ടി മോഡലുകൾ നേരിട്ട് ഉപയോഗിക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ, ജിപിടി ഉപയോഗിച്ച് വിവരങ്ങൾ സംഗ്രഹിക്കുകയും അതുവഴി ചൈനീസ് സൈനിക ശൃംഖലയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന സുരക്ഷിതമായ ആഭ്യന്തര എഐ മോഡലിനെ വികസിപ്പിക്കുകയുമാണ് ഇവർ ചെയ്തത്.

യുദ്ധോപകരണങ്ങളുടെയും നിരീക്ഷണ സംവിധാനങ്ങളുടെയും കാര്യത്തിലും ചൈന ഈ കുറുക്കുവഴി പയറ്റുന്നുണ്ട്. നിരീക്ഷണ ഡ്രോണുകൾക്ക് ആവശ്യമായ ഇമേജ് പ്രൊസസിങ് സാങ്കേതികവിദ്യ വികസിപ്പിക്കാൻ പിഎൽഎയുടെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ആൻഡ് ടെക്നോളജി ഇത്തരം ഡിസ്റ്റിൽഡ് എഐ സംവിധാനങ്ങൾ ഉപയോഗിച്ചു. കൂടാതെ, സോഷ്യൽ മീഡിയാ നിരീക്ഷണത്തിനും ഉള്ളടക്ക നിയന്ത്രണത്തിനുമായി ആന്ത്രോപിക്കിൻ്റെ ‘ക്ലോഡ് 3 ഹൈക്കു’ (Claude 3 Haiku) മോഡൽ ഉപയോഗിച്ച് പരിശീലന ഡാറ്റ നിർമ്മിച്ചതായും നോർത്ത് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

ചൈനീസ് നിയന്ത്രിത സ്ഥാപനങ്ങൾക്കൊന്നും തന്നെ തങ്ങളുടെ എഐ മോഡലുകൾ ഉപയോഗിക്കാൻ അനുവാദം നൽകിയിട്ടില്ലെന്ന് ആന്ത്രോപിക്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഡിസ്റ്റിൽഡ് മോഡലുകളിൽ യഥാർത്ഥ മോഡലുകളിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ (Safety Guardrails) ഉണ്ടാകില്ലെന്നും ഇത് വലിയ സുരക്ഷാ ഭീഷണി ഉയർത്തുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. അമേരിക്കൻ ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിച്ചാണ് ചൈന ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് യുഎസ് ഭരണകൂടം നേരത്തെ തന്നെ ആരോപിച്ചിട്ടുള്ളതാണ്.

എങ്കിലും, തങ്ങളുടെ എഐ മുന്നേറ്റങ്ങൾ വിദേശ മോഡലുകളെ ആശ്രയിച്ചാണെന്ന വാദത്തെ ചൈനീസ് ഡെവലപ്പർമാർ ശക്തമായി എതിർക്കുന്നു. ചൈനീസ് സ്റ്റാർട്ടപ്പായ മൂൺഷോട്ട് തങ്ങളുടെ ‘കിമി കെ3’ മോഡൽ അമേരിക്കൻ സാങ്കേതികവിദ്യ ഡിസ്റ്റിൽ ചെയ്താണ് ഉണ്ടാക്കിയതെന്ന ആരോപണം നിഷേധിച്ചു. അമേരിക്ക എഐ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും തങ്ങളുടെ മുന്നേറ്റങ്ങൾ ആഭ്യന്തര സാങ്കേതികവിദ്യയിലൂടെയാണെന്നുമാണ് ചൈനയുടെ ഔദ്യോഗിക നിലപാട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ശരദ് പവാർ ഇതുവരെ ബിജെപിയിൽ ചേരാത്തത് എന്തുകൊണ്ട്?

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ശരദ് പവാറും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് ചന്ദ്ര പവാർ) അഥവാ എൻസിപി- എസ്‌പിയും നിർണായകമായ ഒരു രാഷ്ട്രീയ...

Keep exploring...

ഭൂഗർഭ ഡ്രോൺ താവളങ്ങൾ പുറത്തുവിട്ട് ഇറാൻ

അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കുമുള്ള ശക്തമായ സന്ദേശമായി രഹസ്യ ഭൂഗർഭ ഡ്രോൺ താവളങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്‌ത വീഡിയോയിൽ ദീർഘദൂര ആക്രമണങ്ങൾക്ക് ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന അരാഷ് (Arash) ചാവേർ...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

ശരദ് പവാർ ഇതുവരെ ബിജെപിയിൽ ചേരാത്തത് എന്തുകൊണ്ട്?

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനായ ശരദ് പവാറും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് ചന്ദ്ര പവാർ) അഥവാ...

കോമൺവെൽത്ത് ഗെയിംസ്; ജെയ്‌സ്മിൻ ലംബോറിയക്കും പ്രീതി പവാറിനും സ്വർണം

ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം. വനിതകളുടെ ബോക്സിങ് ഫൈനൽ പോരാട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച...

109 മില്യൺ യുഎസ് ഡോളർ വിലവരുന്ന എഫ്-35ബി വിമാനം തകർന്നു വീണു

കാലിഫോർണിയയിൽ വളരെ നൂതനവും ശക്തവുമായ ഒരു യുഎസ് എഫ്-35B സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് ഒരുവെള്ളിയാഴ്‌ച വലിയ അപകടത്തിൽപ്പെട്ടു. സാൻ...

കോഴിക്കോട് ശക്തമായ മഴ; KSEBയുടെ വൈദ്യുതി സുരക്ഷാ ജാഗ്രതാ നിർദേശം

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻതന്നെ കെ.എസ്.ഇ.ബി.എയെ...

കേരളത്തിൽ മഴക്കെടുതിയിൽ അഞ്ച് മരണം; ഒമ്പത് ജില്ലകളിൽ റെഡ് അലേർട്ട്

കനത്ത മഴ തുടരുന്നു. കേരളത്തിൽ വിവിധയിടങ്ങളിലുണ്ടായ മഴക്കെടുതികളിൽ അഞ്ച് ജീവനുകളാണ് ഇന്ന് നഷ്ടമായത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞ്...

പേപ്പർ ചോർച്ച തടയൽ നിയമത്തിന് രാഷ്ട്രപതി അംഗീകാരം നൽകി; 10 വർഷം തടവും 10 കോടി രൂപ പിഴയും ശിക്ഷ

പേപ്പർ ചോർച്ച മാഫിയക്ക് എതിരായ രാജ്യത്തിൻ്റെ തുടർച്ചയായ പ്രചാരണത്തിൽ വലിയൊരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ)...

യുഎസിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ നാടുകടത്തൽ; വിദേശകാര്യ മന്ത്രാലയത്തിൻ്റെ പുതിയ കണക്കുകൾ

അമേരിക്കയിൽ അനധികൃതമായി താമസിച്ചിരുന്ന ഇന്ത്യൻ പൗരന്മാരെ യുഎസ് ഭരണകൂടം തുടർച്ചയായി നാടുകടത്തി കൊണ്ടിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം. യുഎസ് പ്രസിഡന്റ്...

യുകെയിൽ ആരോഗ്യ ജാഗ്രത; വിദേശയാത്രക്കാർക്കിടയിൽ പുതിയ രോഗഭീതി

മെക്സിക്കോ സന്ദർശിക്കുന്നതോ അവിടെ നിന്ന് മടങ്ങിയെത്തുന്നതോ ആയ വിനോദസഞ്ചാരികൾക്കിടയിൽ സൈക്ലോസ്‌പോറിയാസിസ് എന്ന പകർച്ചവ്യാധിയുടെ കേസുകൾ വർധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്...