ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസ്; ഏഴ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഇങ്ങനെ

ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിൻ്റെ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസിതിയിലെ റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങവേ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില്‍ ഏഴ് പ്രതികള്‍ക്ക് ജാമ്യം. ഹൈക്കോടതി ഇന്ന് പരിഗണിച്ച ജാമ്യാപേക്ഷകള്‍ നല്‍കിയ പ്രതികള്‍ക്കെല്ലാം തന്നെ ജാമ്യം നല്‍കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിൻ്റെ ബെഞ്ചാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

ശ്രീജിത്ത്, അനില്‍ കുമാര്‍, ഷെഫീക്ക്, നിഷാദ്, ജീവന്‍, കിരണ്‍ എന്നീ പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികള്‍ നടത്തിയത് ആസൂത്രിതമായ നീക്കമെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു ഇഡി വാദിച്ചിരുന്നത്. കേസില്‍ ഇഡി കക്ഷി ചേരുകയും ചെയ്‌തിരുന്നു. 11 പേരാണ് ജാമ്യാപേക്ഷ നല്‍കിയിരുന്നത്. അതില്‍ ഏഴ് പേരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇവര്‍ ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് 67 ദിവസം പിന്നിട്ടെന്നും അന്വേഷണം പൂര്‍ത്തിയായെന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌ത്‌ കഴിഞ്ഞെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രതികള്‍ക്ക് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.

മെയ് 27-നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്‌ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പ്രതികളുടെ ജാമ്യപേക്ഷ തിരുവനന്തപുരത്തെ കോടതികള്‍ തള്ളിയത്തോടെയാണ് ഹൈകോടതിയെ സമീപിച്ചത്. ഒമ്പതാം പ്രതി ഹരീഷ് കുമാറിന് മാത്രമാണ് ഇതിന് മുമ്പ് ജാമ്യം ലഭിച്ചത്. ഇയാളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപീല്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. സിപിഐഎം പ്രവര്‍ത്തകന്‍ നിതിന്‍ രാജാണ് കേസിലെ ഒന്നാം പ്രതി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

WTCയിൽ 3000 റൺസ് നേടുന്ന ആദ്യ ഇന്ത്യക്കാരനാകാൻ ശുഭ്മാൻ ഗിൽ ഒരുങ്ങുന്നു

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ (WTC) ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ...

Keep exploring...

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസ്: സിബിഐ കുറ്റപത്രം; സ്വപ്ന സുരേഷ് ഉൾപ്പെടെ ആറുപേർ പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസിൽ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറു പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. ആദ്യ കുറ്റപത്രത്തിൽ മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻ്റെ പേര്...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

WTCയിൽ 3000 റൺസ് നേടുന്ന ആദ്യ ഇന്ത്യക്കാരനാകാൻ ശുഭ്മാൻ ഗിൽ ഒരുങ്ങുന്നു

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ (WTC) ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ...

‘എൻ്റെ യുഎസ് പഠനങ്ങൾക്ക് ധനസഹായം നൽകിയത്…’ ഫണ്ടിംഗ് വിവാദത്തിൽ അഭിജീത് ദിപ്കെ

നീറ്റ് ചോദ്യപേപ്പർ ചോർച്ചക്ക് എതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ 'കോക്രോച്ച് ജനതാ പാർട്ടി' (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ...

വിദ്യാർത്ഥി പ്രതിഷേധക്കാർക്ക് എതിരായ എഫ്‌ഐആറുകൾ സംസ്ഥാനങ്ങൾക്ക് പിൻവലിക്കാം: സുപ്രീം കോടതി

നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെയുള്ള എഫ്‌ഐആർ പിൻവലിക്കാൻ സർക്കാരുകൾക്ക് കഴിയുമെന്ന് സുപ്രീം കോടതി. ഗുരുതരവും...

കേരളത്തിൽ കനത്ത മഴ തുടരുന്നു; അണക്കെട്ടുകളിൽ ജാഗ്രതാ നിർദേശം

കേരളത്തിൽ മഴ വീണ്ടും ശക്തമായതോടെ വ്യാപക നാശനഷ്ടം. വിവിധ ജില്ലകളിൽ ജനവാസമേഖലകളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പ്രധാന നദികളിലെ...

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു; ഇറാനെതിരായ ആക്രമണം ട്രംപ് ഒഴിവാക്കി

ആഗോള ഊർജ്ജ വിപണിക്ക് കാര്യമായ ആശ്വാസം നൽകി ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. ജൂലൈയിൽ 20 ശതമാനത്തിലധികം...

പീഡന പരാതിയിൽ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കി ഡല്‍ഹി കോടതി

വനിതാ ഗുസ്‌തി താരങ്ങളുടെ പീഡന പരാതിയില്‍ ബിജെപി നേതാവും ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ...

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം; സമുദ്രത്തിൽ അപ്രത്യക്ഷമായ ഒരു ദ്വീപിന്റെ കഥ

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്തിന്റെ പ്രതീകമായി മാറിയ പസഫിക് സമുദ്രത്തിലെ കാലെ ദ്വീപിന് സവിശേഷമായ അണ്ടർവാട്ടർ സ്മാരകം സ്ഥാപിച്ചു. സോളമൻ...

ഇവിടെ തിരഞ്ഞെടുപ്പുകൾ ഇല്ല; ഇവ രാജാവും സുൽത്താനും പോപ്പും ഭരിക്കുന്ന രാജ്യങ്ങൾ

ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളിലും ഭരണസംവിധാനം പ്രസിഡന്റിനെയോ പ്രധാനമന്ത്രിയെയോ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ചില രാജ്യങ്ങളിൽ സ്ഥിതി വ്യത്യസ്തമാണ്. അവിടെ...