ദക്ഷിണേന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാറും ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ദളപതി വിജയ്‌യുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ടതും സന്തോഷകരമായതുമായ ഒരു വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. വിജയ്‌യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസ് ചെങ്കൽപ്പേട്ട് കോടതി പൂർണമായും അവസാനിപ്പിച്ചു.
കേസ് പിൻവലിച്ചു: അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ സംഗീത നൽകിയ വിവാഹമോചന ഹർജിയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. ഈ തീരുമാനത്തോടെ ചെങ്കൽപ്പേട്ട് കോടതി കേസ് അവസാനിപ്പിക്കുകയും വാദം കേൾക്കൽ നിർത്തുകയും ചെയ്‌തു.
27 വർഷത്തെ ദാമ്പത്യം: 1999ൽ വിവാഹിതരായ ഇവർ ഏകദേശം 27 വർഷമായി ഒരുമിച്ച് ജീവിക്കുകയാണ്. ദാമ്പത്യ തർക്കങ്ങൾ പരിഹരിച്ച് ഇവർ വീണ്ടും ഒന്നിച്ചെന്ന വാർത്ത ആരാധകർക്കും കുടുംബത്തിനും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.
മക്കൾ: ജേസൺ സഞ്ജയ് (250, ചലച്ചിത്ര സംവിധാനത്തിൽ സജീവം, ദിവ്യ (20) എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികൾക്കുള്ളത്.
രാഷ്ട്രീയ ജീവിതവും സിനിമയോടുള്ള വിടവാങ്ങലും
രാഷ്ട്രീയത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി വിജയ് അഭിനയത്തിൽ നിന്ന് വിരമിച്ചിരുന്നു. തൻ്റെ പാർട്ടിയായ ടിവികെയെ വിജയത്തിലേക്ക് നയിച്ച വിജയ്, ഈ വർഷം മെയ് മാസത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
അഭിനയ ജീവിതത്തിലെ അവസാന ചിത്രമായ “ജനനായകൻ” 2026 ജൂലൈ 23-നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്. ആരാധകർക്ക് വൈകാരികമായ വിടവാങ്ങലായി മാറിയ ചിത്രം ലോകമെമ്പാടുമായി 300 കോടിയിലധികം രൂപ കളക്ഷൻ നേടി ബോക്‌സ് ഓഫീസിൽ വലിയ വിജയമായിരുന്നു. സിനിമ പൂർണമായി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെന്ന നിലയിലുള്ള ജന സേവനത്തിലാണ് വിജയ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


