...
Home News Kerala ഡൊണാൾഡ് ട്രംപിൻ്റെ മരുമകൻ ആലപ്പുഴയിൽ എത്തിയത് ഹൗസ് ബോട്ട് യാത്ര ആസ്വദിക്കാനോ?

ഡൊണാൾഡ് ട്രംപിൻ്റെ മരുമകൻ ആലപ്പുഴയിൽ എത്തിയത് ഹൗസ് ബോട്ട് യാത്ര ആസ്വദിക്കാനോ?

സുരക്ഷാ കാരണങ്ങളാൽ സന്ദർശനത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല

2

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ മരുമകൻ മൈക്കൽ ബൂലോസ് കേരളത്തിലെത്തി. വിനോദ യാത്രയുടെ ഭാഗമായി ആലപ്പുഴയിലെത്തിയ അദ്ദേഹം പുന്നമടക്കായലിൽ ഹൗസ് ബോട്ട് യാത്ര ആസ്വദിക്കുകയും വള്ളംകളി ട്രയൽ വീക്ഷിക്കുകയും ചെയ്‌തു. സുരക്ഷാ കാരണങ്ങളാൽ സന്ദർശനത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

സന്ദർശനത്തിൻ്റെ പ്രധാന വിവരങ്ങൾ

യാത്രാക്രമം: രാവിലെ ചാർട്ടേർഡ് വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയ മൈക്കൽ ബൂലോസ്, തുടർന്ന് നെടുമ്പാശേരിയിൽ എത്തിയാണ് ആലപ്പുഴയിലേക്ക് എത്തിയത്.

ഒപ്പമുള്ളവർ: എംബസിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ടംഗ സംഘമാണ് അദ്ദേഹത്തിന് ഒപ്പമുണ്ടാത്.

ഹൗസ് ബോട്ട് യാത്ര: ‘സ്‌പൈസ് റൂട്ട്’ എന്ന ഹൗസ് ബോട്ടിലാണ് അദ്ദേഹം കായൽ യാത്ര നടത്തിയത്.

വള്ളംകളി ട്രയൽ: വള്ളംകളി കാണാൻ താല്പര്യം പ്രകടിപ്പിച്ച അദ്ദേഹം, പുന്നമട കായലിൽ നിരണം ചുണ്ടൻ്റെയും പിബിസിയുടെയും ട്രയൽ കാണുകയും ചെയ്‌തു.

ശനിയാഴ്‌ച വൈകുന്നേരം വരെ ആലപ്പുഴയിലുണ്ടാകുന്ന അദ്ദേഹം, തുടർന്ന് കൊച്ചിയിലേക്ക്.

ആരാണ് മൈക്കൽ ബൂലോസ്?

പ്രമുഖ അമേരിക്കൻ ബിസിനസ് എക്‌സിക്യൂട്ടീവാണ് മൈക്കൽ ബൂലോസ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ മകൾ ടിഫാനി ട്രംപുമായുള്ള വിവാഹത്തിലൂടെ ആണ് അദ്ദേഹം ട്രംപിൻ്റെ മരുമകനാകുന്നത്. പ്രശസ്‌തനായ അമേരിക്കൻ വ്യവസായിയും നയതന്ത്രജ്ഞനുമായ മസാദ് ബൗലോസാണ് അദ്ദേഹത്തിൻ്റെ പിതാവ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.