സ്‌പെയിനിന് ലോകകപ്പും മാഞ്ചസ്റ്റർ സിറ്റിയ്ക്ക് കിരീടങ്ങളും നേടിക്കൊടുത്ത പ്രമുഖ മിഡ്‌ഫീൽഡർ റോഡ്രി സോഷ്യൽ മീഡിയയിൽ പുതിയൊരു ചർച്ചയ്ക്ക് തിരിളക്കിയിരിക്കുന്നു. പങ്കാളി ലോറ ഇഗ്ലേഷ്യസിനൊപ്പം ഐബിസയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിലുള്ള റോഡ്രിയുടെ ഒരു ചിത്രമാണ് ഇപ്പോൾ ഇൻ്റെർനെറ്റിൽ വൈറലാകുന്നത്.
വളരെ നിഷ്‌കളങ്കമായ ഈ നിമിഷം പ്രശസ്‌തമായ ‘ശ്രദ്ധ തിരിക്കുന്ന കാമുകൻ’ (Distracted Boyfriend) മീമുമായി സാമ്യമുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ആരാധകരുടെ ട്രോളുകളും കമന്റുകളും.
എന്താണ് ‘ഡിസ്ട്രാക്റ്റഡ് ബോയ്ഫ്രണ്ട്’ മീം?
സ്‌പാനിഷ് ഫോട്ടോഗ്രാഫറായ അന്റോണിയോ ഗില്ലെം 2015ൽ എടുത്ത ഒരു സ്റ്റോക്ക് ഫോട്ടോഗ്രാഫിൽ നിന്നാണ് ഈ മീം ഉത്ഭവിച്ചത്. മറ്റൊരു സ്ത്രീയെ നോക്കാൻ കാമുകൻ തിരിഞ്ഞു നോക്കുമ്പോൾ, അവിശ്വസനീയതയോടെയും ദേഷ്യത്തോടെയും കാമുകി അയാളെ നോക്കുന്നതാണ് ചിത്രത്തിലുള്ളത്. ഒരാൾ നിലവിലുള്ളതിനെ അവഗണിച്ച് പുതിയ എന്തെങ്കിലും കണ്ട് പ്രലോഭിപ്പിക്കപ്പെടുന്ന സാഹചര്യങ്ങളെ സൂചിപ്പിക്കാനാണ് വര്‍ഷങ്ങളായി ഈ മീം ഉപയോഗിക്കുന്നത്. റോഡ്രിയുടെ പുതിയ അവധിക്കാല ചിത്രത്തിനും സമാനമായ ഒരു ഭാവമുണ്ടെന്നാണ് ആരാധകര്‍ കണ്ടെത്തിയത്.
ട്രാൻസ്‌ഫർ ഊഹാപോഹങ്ങളുമായി ബന്ധപ്പെടുത്തി ആരാധകരുടെ ട്രോളുകൾ
റയൽ മാഡ്രിഡും ബാഴ്‌സലോണയും റോഡ്രിയെ സ്വന്തമാക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റോഡ്രിയുടെ ഫുട്ബോൾ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങൾ നിലനിൽക്കെയാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത് എന്നത് ആരാധകര്‍ക്ക് ചൂടേറിയ ചര്‍ച്ചയ്ക്കുള്ള വക നല്‍കിയിട്ടുണ്ട്.
“അവൻ റയൽ മാഡ്രിഡിനെക്കുറിച്ചോ ബാഴ്‌സലോണയെക്കുറിച്ചോ ചിന്തിച്ചിരിക്കുകയായിരുന്നോ?” എന്ന് ഒരു ആരാധകൻ തമാശയായി ചോദിച്ചു.
“ഒരുപക്ഷേ അദ്ദേഹത്തിൻ്റെ പുറം ശസ്ത്രക്രിയക്കുള്ള കാരണം ഇതായിരിക്കാം,” മറ്റൊരാൾ കമന്റ് ചെയ്‌തു.
എങ്കിലും, റോഡ്രിയുടെ ഫുട്ബോൾ മികവിനെ ഉയർത്തിക്കാട്ടിയാണ് മറ്റു ചിലർ പ്രതികരിച്ചത്. ഫുട്ബോൾ മൈതാനത്ത് കളിക്കളത്തിലെ സാഹചര്യങ്ങൾ എപ്പോഴും സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന (Scanning) ശീലം റോഡ്രി പുറത്തും തുടരുകയാണെന്നാണ് ആരാധകർ തമാശ രൂപേണ പറയുന്നത്.
“ഒരു മിഡ്‌ഫീൽഡ് മാസ്ട്രോയിൽ നിന്ന് നിങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത്?” എന്ന് ചോദിച്ച ഒരു ആരാധകൻ, “മിഡ്‌ഫീൽഡർമാർ എപ്പോഴും ചുറ്റുമുള്ളവയെ സ്‌കാൻ ചെയ്‌തുകൊണ്ടിരിക്കും,” -എന്ന് കൂട്ടിച്ചേർക്കുകയും ചെയ്‌തു.


