...
Home News National ‘ലുങ്കി വാല’ പരാമർശം: സുഷ്മിതാ ദേവും ജയറാം രമേശും വിഡ്ഢികൾ: രാജീവ് ചന്ദ്രശേഖർ

‘ലുങ്കി വാല’ പരാമർശം: സുഷ്മിതാ ദേവും ജയറാം രമേശും വിഡ്ഢികൾ: രാജീവ് ചന്ദ്രശേഖർ

ഇത് വംശീയതയായി (Racism) കാണേണ്ടതില്ലെന്നും, ഇത് വെറും 'വിഡ്ഢിത്തം' മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ

8

രാജ്യസഭയില്‍ സിപിഐഎം അംഗം ഡോ. ജോണ്‍ ബ്രിട്ടാസിനെതിരെ ‘ലുങ്കി വാല’ പരാമർശം നടത്തിയ ബിജെപി എംപി സുഷ്മിതാ ദേവിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സുഷ്മിതാ ദേവ് ഒരു ‘വിഡ്ഢി’യാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മുൻപ് തനിക്കെതിരെ സമാനമായ പരാമർശം നടത്തിയ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും വിഡ്ഢിയാണെന്ന് തുറന്നടിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണത്തിലെ പ്രധാന വിവരങ്ങൾ:

  • വ്യക്തിപരമായ നിലപാട്: “ഞാൻ മുണ്ടുടുക്കുന്നു, എൻ്റെ പണി ഞാൻ ചെയ്യുന്നു. അവരുടെ അഭിപ്രായം അവരുടേത് മാത്രമാണ്,” രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
  • ജയറാം രമേശിനെതിരെ: തനിക്കെതിരെ മുൻപ് ജയറാം രമേശ് സമാനമായ പരാമർശം നടത്തിയെങ്കിലും താൻ അതിന് മറുപടി നൽകാൻ പോയില്ലെന്നും, ആ പരാമർശം നടത്തിയ ജയറാം രമേശ് വിഡ്ഢിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  • ബ്രിട്ടാസിൻ്റെ വസ്ത്രധാരണം: താൻ ലുങ്കിയല്ല, മറിച്ച് മുണ്ടാണ് ഉടുക്കുന്നതെന്ന് വിശദീകരിക്കേണ്ടതുണ്ടെങ്കിൽ അത് ജോൺ ബ്രിട്ടാസ് ചെയ്യട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
  • റേസിസം അല്ല: ഇത് വംശീയതയായി (Racism) കാണേണ്ടതില്ലെന്നും, ഇത് വെറും ‘വിഡ്ഢിത്തം’ മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.