...
Home News Kerala മാസപ്പടി കേസ്: വീണ ടിയുടെ വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണവുമായി ഇഡി

മാസപ്പടി കേസ്: വീണ ടിയുടെ വിദേശ പണമിടപാടുകളിൽ വിശദമായ അന്വേഷണവുമായി ഇഡി

പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ വീണയുമായി ബന്ധപ്പെട്ട വ്യക്തികളെ ഇഡി വരുന്ന ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യും

3

കൊച്ചി: സിഎംആർഎൽ -എക്‌സാലോജിക് മാസപ്പടി കേസിൽ വീണാ ടിയുടെ വിദേശ പണമിടപാടുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൻ്റെ (ഇഡി) നിർണായക അന്വേഷണം. ദുബായിലേക്ക് 85 ലക്ഷം രൂപയോളം കൈമാറിയെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. ഫെമ (FEMA) ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്ന സംശയത്തെ തുടർന്ന് അടുത്ത ആഴ്ച വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും.

ഇഡിയുടെ കണ്ടെത്തലുകൾ

  • വിദേശത്തേക്ക് പണമൊഴുക്ക്: വീണയുടെ ഡയറിയിലെ കയ്യെഴുത്ത് പ്രതികളിൽ നിന്നാണ് ദുബായിലേക്ക് 85 ലക്ഷത്തോളം രൂപയുടെ ഹവാല ഇടപാട് നടന്നതായി സൂചന ലഭിച്ചത്.
  • അധിക സാമ്പത്തിക ഇടപാടുകൾ: സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുകയേക്കാൾ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും 20.5 ലക്ഷം രൂപയുടെ മറ്റ് ഇടപാടുകൾ നടത്തിയിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
  • സാങ്കേതിക ഉപയോഗം: വരുമാനത്തിൽ അധികമായ ഇടപാടുകൾക്ക് പുറമെ, മറ്റൊരാളുടെ പേരിലുള്ള സിം കാർഡ് ഇൻ്റെർനെറ്റ് റൂട്ടറിനായി ഉപയോഗിച്ചതായും ഇഡിയുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

തുടരന്വേഷണവും റൈയ്‌ഡുകളും

കോഴിക്കോട് നടത്തിയ റെയ്ഡിൽ നിർണായക രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. മെയ് 27നും അതിനുശേഷവും വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ വിദേശത്തേക്ക് പണം അയച്ചതായി വ്യക്തമായതിനെ തുടർന്നാണ് അന്വേഷണം ഈ വഴിക്കുതിരിഞ്ഞത്.

അതേസമയം, കേസിൽ വീണയുടെ പങ്കാളിത്ത സ്ഥാപനമായ ലേക്കർ ഇന്ത്യ കോർപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ വീണയുമായി ബന്ധപ്പെട്ട വ്യക്തികളെ ഇഡി വരുന്ന ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.