...
Home News National രാഷ്ട്രീയത്തിലും ഭരണത്തിലും താൽപ്പര്യമുണ്ടോ? ഈ ഇൻ്റെൺഷിപ്പ് നിങ്ങൾക്കുള്ളതാണ്

രാഷ്ട്രീയത്തിലും ഭരണത്തിലും താൽപ്പര്യമുണ്ടോ? ഈ ഇൻ്റെൺഷിപ്പ് നിങ്ങൾക്കുള്ളതാണ്

താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്

27

ന്യൂഡൽഹി: പോളിസി, പൊളിറ്റിക്സ് ആൻഡ് ഗവേണൻസ് ഫൗണ്ടേഷൻ (PPGF) വാഗ്ദാനം ചെയ്യുന്ന ഐസിപിസി (ICPC) ഇന്റേൺഷിപ്പ് പ്രോഗ്രാം 2026-ന് അപേക്ഷകൾ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് രാഷ്ട്രീയം, നയരൂപീകരണം, ഭരണം തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിചയം നേടാൻ ഈ പ്രോഗ്രാം അവസരം നൽകുന്നു.

ഓൺലൈൻ, ഓഫ്‌ലൈൻ പഠനത്തോടൊപ്പം വിദഗ്ദ്ധ മാർഗനിർദേശവും നെറ്റ്‌വർക്കിംഗ് അവസരങ്ങളും ഈ പദ്ധതിയിലൂടെ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 5,000 രൂപ സ്റ്റൈപ്പൻഡും പ്രശംസാപത്രവും നൽകും.

പ്രധാന വിവരങ്ങൾ:

  • യോഗ്യത: എല്ലാ അക്കാദമിക് പശ്ചാത്തലത്തിലുള്ള അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. പൊളിറ്റിക്കൽ അല്ലെങ്കിൽ പോളിസി കൺസൾട്ടിംഗിൽ താൽപ്പര്യമുള്ളവർക്ക് ഏറെ പ്രയോജനകരമാണിത്.
  • കാലയളവ്: നാല് മാസത്തെ തുടർച്ചയായ ഇന്റേൺഷിപ്പാണ് പൂർത്തിയാക്കേണ്ടത്. വിദ്യാർത്ഥികളുടെ അക്കാദമിക് ഷെഡ്യൂളുകൾ കണക്കിലെടുത്ത് പരമാവധി ഒമ്പത് മാസത്തിനുള്ളിൽ സ്വന്തം വേഗതയിൽ ഇത് പൂർത്തിയാക്കാൻ അവസരമുണ്ട്.
  • അപേക്ഷാ തീയതി: ഈ ഇന്റേൺഷിപ്പിനായുള്ള അപേക്ഷകൾ വർഷം മുഴുവനും ലഭ്യമാണ്.

താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.