ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആവേശകരമായ മുഹൂർത്തത്തിന് കളമൊരുങ്ങുന്നു. ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോളിനുള്ള ബ്രസീൽ ടീം പ്രഖ്യാപിച്ചു. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ, റഫീന്യ, മാർക്വീന്യോസ്, ബ്രൂണോ ഗ്വിമാറസ്, ഡാനിലോ, ഗബ്രിയേൽ മഗലാസ് തുടങ്ങി ലോകപ്രശസ്തരായ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന ശക്തമായ സംഘമാണ് ഇന്ത്യയിലേക്ക് വരുന്നത്.
ഒക്ടോബർ മൂന്നിന് കൊൽക്കത്തയിലാണ് ചരിത്രപ്രധാനമായ ഈ മത്സരം നടക്കുന്നത്. ഇതിന് മുന്നോടിയായി ഈ മാസം 25നും 29നുമായി ഓസ്‌ട്രേലിയയിലും ബ്രസീൽ രണ്ട് മത്സരങ്ങൾ കളിക്കുന്നുണ്ട്. അതിനുശേഷമാണ് ടീം ഇന്ത്യയിലെത്തുന്നത്. കഴിഞ്ഞ ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ശക്തമായ തിരിച്ചുവരവാണ് ബ്രസീൽ ലക്ഷ്യമിടുന്നത്. യുവതാരങ്ങളായ എൻഡ്രിക്, എസ്താവോ എന്നിവരും സംഘത്തോടൊപ്പം ഇന്ത്യയിലെത്തും.
ബ്രസീൽ സ്ക്വാഡ്:
- ഗോൾകീപ്പർമാർ: ഹ്യൂഗോ സൗസ, ഫെഡ്രോ മൊറോസ്‌കോ, ഒറ്റാവിയോ
- പ്രതിരോധനിര: അർതർ ഡയസ്, ഡഗ്ലസ് സാന്റോസ്, ഗബ്രിയേൽ മെഗൽഹെസ്, ജെയ്ർ, മാർക്വീന്യോസ്, മാത്യുഷിൻഹോ, മൗറോ ജൂനിയർ, വിറ്റോർ റെയ്‌സ്, വെസ്‌ലി
- മധ്യനിര: ആന്ദ്രെ സാന്റോസ്, ബ്രെനോ ബിഡോൺ, ബ്രൂണോ ഗിമാറസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ഗബ്രിയേൽ ബോൺടെംപോ
- മുന്നേറ്റനിര (ഫോർവേഡ്സ്): എൻഡ്രിക്, എസ്താവോ, ജാവോ പെഡ്രോ, റഫീന്യ, റയാൻ, സാമുവൽ ലിനോ, വിനീഷ്യസ് ജൂനിയർ


