...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News Kerala സിഎംആർഎൽ എംഡിയുടെ ഡയറിയിൽ വിഡി സതീശന്റെ പേരിൽ അഞ്ച് ലക്ഷം രൂപ; വിവരങ്ങൾ പുറത്തുവിട്ട് ഷോൺ...

സിഎംആർഎൽ എംഡിയുടെ ഡയറിയിൽ വിഡി സതീശന്റെ പേരിൽ അഞ്ച് ലക്ഷം രൂപ; വിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്

എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല? ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്

3

തിരുവനന്തപുരം: സിഎംആർഎൽ (CMRL) എംഡി ശശിധരൻ കർത്തയുടെ ഡയറിയിലെ വിവരങ്ങൾ പുറത്തുവിട്ട് ബിജെപി നേതാവ് ഷോൺ ജോർജ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുഖ്യമന്ത്രി വിഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ പേരുകൾ ഡയറിയിലുണ്ടെന്നാണ് ഷോൺ ജോർജിന്റെ വെളിപ്പെടുത്തൽ. വിഡി സതീശന്റെ പേരിന് നേരെ അഞ്ച് ലക്ഷം രൂപയും ടിക്കും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

എസ്.എഫ്.ഐ.ഒ (SFIO) കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഒന്നാണിത്. വിവാദ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ എൻട്രികളിൽ ഉൾപ്പെട്ട ഒരു പേജാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഡയറിയിലുള്ള പ്രമുഖരുടെ പേരുകൾ

ഇബ്രാഹിംകുഞ്ഞ്, തങ്ങൾ, രമേശ് ചെന്നിത്തല, വിഡി സതീശൻ, ഉമ്മൻ ചാണ്ടി, കെ.മുരളീധരൻ, ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എംപി വീരേന്ദ്രകുമാർ, കെബി ഗണേഷ് കുമാർ, പാലോട് രവി, ടിഎം ജേക്കബ്, ജി.സുധാകരൻ, അൻവർ സാദത്ത്, ജോണി നെല്ലൂർ, കെആർ ഗൗരിയമ്മ, ഷിബു ബേബി ജോൺ, പിണറായി വിജയൻ, എളമരം കരീം, പന്ന്യൻ രവീന്ദ്രൻ, എസ്. ശർമ്മ, വിഎസ് അച്യുതാനന്ദൻ, പി.രാജീവ്, എംവി ഗോവിന്ദൻ, സികെ ചന്ദ്രപ്പൻ, കെ.ചന്ദ്രൻ പിള്ള തുടങ്ങിയവരാണ് ഡയറിയിലുള്ളത്.

ടീക്ക് മാർക്കും തുകയും

  • പട്ടികയിലുള്ള ഇബ്രാഹിം കുഞ്ഞ്, രമേശ് ചെന്നിത്തല, വിഡി സതീശൻ, ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എംപി വീരേന്ദ്രകുമാർ, ഉമ്മൻ ചാണ്ടി, കെ.മുരളീധരൻ, പാലോട് രവി, ടിഎം ജേക്കബ്, അൻവർ സാദത്ത്, ജോണി നെല്ലൂർ, ഷിബു ബേബി ജോൺ, എസ്.ശർമ്മ, എളമരം കരീം തുടങ്ങിയ പേരുകൾക്ക് നേരെ ടിക്ക് മാർക്കുമുണ്ട്.
  • ഇതിൽ വിഡി സതീശന്റെ പേരിന് നേരെ ‘5,00,000’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പിണറായി വിജയന്റെ പേരിന് നേരെ ടിക്ക് മാർക്കില്ല. ഈ പട്ടികയിൽ ബിജെപി നേതാക്കളുടെ ആരുടെയും പേരില്ല എന്നതും ശ്രദ്ധേയമാണ്.

നേരത്തെ പുറത്തുവന്ന വിവരങ്ങൾ

2024 ഏപ്രിലിൽ സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെഎസ്. സുരേഷ് കുമാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നൽകിയ മൊഴിയിൽ, ഡയറിയിലെ ‘കെകെ’ എന്നത് പികെ കുഞ്ഞാലിക്കുട്ടിയെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഷോൺ ജോർജ് പുറത്തുവിട്ട പുതിയ പേജിൽ കുഞ്ഞാലിക്കുട്ടിയുടെ പേരില്ല.

“എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല? ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്” എന്ന് ചോദിച്ചു കൊണ്ടാണ് ഷോൺ ജോർജ് ശശിധരൻ കർത്തയുടെ ഡയറിയിലെ ഈ പേജ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.