ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ ഇന്ത്യാ മുന്നണി നടത്തിയ പ്രതിഷേധത്തിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡല്‍ഹി പൊലീസിന്റെ കടുത്ത നടപടി. ഇരുവര്‍ക്കുമെതിരെ മൂന്ന് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊലീസിനെ കയ്യേറ്റം ചെയ്തുവെന്നും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് പ്രധാന ആരോപണം.
രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചേക്കും
പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയിൽ, രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ മുന്നണിക്ക് അനുമതി ലഭിച്ചേക്കുമെന്ന് സൂചന. ഇതിനായി പ്രതിപക്ഷം നേരത്തെ കത്ത് നല്‍കിയിരുന്നു. പത്ത് പ്രധാനപ്പെട്ട നേതാക്കള്‍ക്ക് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണ് അനൗദ്യോഗിക വിവരം. ഇതിനിടെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും ഡല്‍ഹിയിലേക്ക് ഉടന്‍ എത്തും. തുടര്‍ച്ചയായ മൂന്നാം ദിനവും മിന്നല്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യാ സഖ്യം.
രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ; കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളില്‍ രാജ്യതലസ്ഥാനം ഇന്നും സംഘര്‍ഷഭരിതമാണ്. ജന്തര്‍ മന്തര്‍ പരിസരത്ത് വന്‍ സേനാവിന്യാസവും കനത്ത സുരക്ഷയുമാണ് ഡല്‍ഹി പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വിവിധ പ്രതിഷേധ പരിപാടികളും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.
ദേശീയ വാര്‍ത്തകള്‍
ഗ്യാനേഷ് കുമാര്‍ കടുത്ത സമ്മർദ്ദത്തിൽ? പ്രതിഷേധങ്ങള്‍ക്കിടെ റദ്ദാക്കിയത് അഞ്ച് സംസ്ഥാനങ്ങളിലെ പരിപാടികള്‍
പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയിൽ ഗ്യാനേഷ് കുമാര്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിശ്ചയിച്ചിരുന്ന പരിപാടികള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധം വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെയും സിജെപിയുടെയും തീരുമാനം.
എ


