...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ മിന്നൽ സമരം; മൂന്ന് പേർ കസ്റ്റഡിയിൽ

ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ മിന്നൽ സമരം; മൂന്ന് പേർ കസ്റ്റഡിയിൽ

ജന്തർ മന്തറിലേക്ക് പ്രവേശിക്കുന്ന എല്ലാ വഴികളും അടച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചും പോലീസിനെയും സൈന്യത്തെയും വിന്യസിച്ചും കേന്ദ്രസർക്കാർ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്

6

ഡൽഹി: ജന്തർ മന്തറിൽ അപ്രതീക്ഷിത മിന്നൽ സമരവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർ. ജെഡിയു ഓഫീസിന്റെ പിൻവശത്തെ ഗേറ്റ് ചാടിക്കടന്നാണ് പ്രവർത്തകർ പ്രതിഷേധ വേദിയിലെത്തിയത്. അശുതോഷ് റാങ്കെയുടെ നേതൃത്വത്തിലായിരുന്നു സമരം. ദേശീയ പതാകയുമായി സൗരവ് ദാസും അജിങ്ക്യ ഷിൻഡെയും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രവർത്തകർ ഗേറ്റ് ചാടിക്കടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാലെ സ്ഥലത്തെത്തിയ പോലീസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.

കനത്ത സുരക്ഷ മറികടന്ന് പ്രതിഷേധം

ജന്തർ മന്തറിലേക്ക് പ്രവേശിക്കുന്ന എല്ലാ വഴികളും അടച്ച് ബാരിക്കേഡുകൾ സ്ഥാപിച്ചും പോലീസിനെയും സൈന്യത്തെയും വിന്യസിച്ചും കേന്ദ്രസർക്കാർ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. മാധ്യമങ്ങൾക്കുൾപ്പെടെ പ്രവേശന നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.

എന്നാൽ ജന്തർ മന്തറിന് സമീപമുള്ള ജെഡിയു ഓഫീസിന്റെ പിൻവശത്തെ ഗേറ്റ് വഴി അകത്തുകടന്ന സിജെപി നേതാക്കളും ഏതാനും പ്രവർത്തകരും സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് പ്രതിഷേധം നടത്തി. ചുരുക്കം ചില നേതാക്കൾ മാത്രമാണ് മിന്നൽ സമരത്തിനായി സ്ഥലത്തെത്തിയത്.

പ്രതിഷേധക്കാരെ പോലീസ് പിന്നീട് ജന്തർ മന്തറിൽനിന്ന് നീക്കം ചെയ്തു. സമരം അവസാനിച്ചിട്ടില്ലെന്നും ജന്തർ മന്തർ തങ്ങളുടെ പ്രതിഷേധ വേദിയായി തുടരുമെന്നുമുള്ള സന്ദേശമാണ് മിന്നൽ സമരത്തിലൂടെ അധികാരികൾക്ക് നൽകിയതെന്ന് സിജെപി നേതാക്കൾ വ്യക്തമാക്കി.

ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധത്തിനും സാധ്യത

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഇന്നും പ്രതിഷേധം തുടരാൻ സാധ്യതയുണ്ട്. ഇതിനിടെ ഇന്ത്യാ സഖ്യ എംപിമാർ, വിദ്യാർഥി സംഘടനാ നേതാക്കൾ, പൗരസമൂഹ പ്രതിനിധികൾ എന്നിവരെ ചായസൽക്കാരത്തിന് രാഹുൽ ഗാന്ധി ക്ഷണിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.