...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News International 101-ാം വയസ്സിലും കൊക്കകോളയും സ്പ്രൈറ്റും പ്രിയം; ചൈനീസ് വയോധികന്റെ ജീവിതശൈലി ചർച്ചയാകുന്നു

101-ാം വയസ്സിലും കൊക്കകോളയും സ്പ്രൈറ്റും പ്രിയം; ചൈനീസ് വയോധികന്റെ ജീവിതശൈലി ചർച്ചയാകുന്നു

വീട്ടിൽ എപ്പോഴും കൊക്കകോളയും സ്പ്രൈറ്റും സൂക്ഷിക്കുന്ന അദ്ദേഹം മധുരമുള്ള പഴങ്ങളും ഇഷ്ടപ്പെടുന്നു. വൈകിട്ട് അഞ്ചിന് അത്താഴം കഴിക്കുന്ന ലു രാത്രി എട്ടിന് ഉറങ്ങുകയും പുലർച്ചെ നാലിന് ഉണരുകയും ചെയ്യും.

4

നൂറു വയസ്സിന് ശേഷവും ആരോഗ്യത്തോടെ ജീവിക്കാൻ കർശനമായ ഭക്ഷണനിയന്ത്രണങ്ങളും വ്യായാമവും പിന്തുടരുന്നവരുണ്ട്. എന്നാൽ കൊക്കകോളയും സ്പ്രൈറ്റും ഉൾപ്പെടെയുള്ള ശീതളപാനീയങ്ങൾ ഇഷ്ടപ്പെടുന്ന ചൈനീസ് വയോധികൻ ലു ഷിഷെങ്ങിന്റെ ജീവിതശൈലിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 101 വയസ്സിലും സജീവമായി കഴിയുന്ന അദ്ദേഹത്തിന്റെ ദിനചര്യ കൗതുകമുണർത്തുകയാണ്.

ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ താമസിക്കുന്ന ലു ഷിഷെങ് അഞ്ച് ദിവസത്തിലൊരിക്കൽ പ്രാദേശിക ചന്തയിലെത്തി മത്സ്യം, ചെമ്മീൻ, ഞണ്ട്, പന്നിയിറച്ചി, പച്ചക്കറികൾ എന്നിവ വാങ്ങാറുണ്ട്. ഞണ്ടുകളാണ് ഏറെ ഇഷ്ടം. ഒരു നേരത്തെ ഭക്ഷണത്തിൽ അരപ്പാത്രം ചോറിനൊപ്പം ഒരു പ്ലേറ്റ് നിറയെ ഞണ്ടുകൾ കഴിക്കാറുണ്ടെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

വീട്ടിൽ എപ്പോഴും കൊക്കകോളയും സ്പ്രൈറ്റും സൂക്ഷിക്കുന്ന അദ്ദേഹം മധുരമുള്ള പഴങ്ങളും ഇഷ്ടപ്പെടുന്നു. വൈകിട്ട് അഞ്ചിന് അത്താഴം കഴിക്കുന്ന ലു രാത്രി എട്ടിന് ഉറങ്ങുകയും പുലർച്ചെ നാലിന് ഉണരുകയും ചെയ്യും. രാവിലെ ആറിന് കിടക്കയിൽനിന്ന് എഴുന്നേൽക്കുന്ന അദ്ദേഹം ഉച്ചയ്ക്കും അൽപ്പനേരം വിശ്രമിക്കാറുണ്ട്.

കഴിഞ്ഞ വർഷം വീണതിനെത്തുടർന്ന് സ്വയം ട്രൈസൈക്കിൾ ഓടിക്കുന്നത് കുടുംബത്തിന്റെ നിർദേശപ്രകാരം നിർത്തി. അപൂർവമായേ ജലദോഷം വരാറുള്ളൂവെന്നും തന്റെ ഓർമശക്തി ഇപ്പോഴും മികച്ചതാണെന്നും അദ്ദേഹം പറയുന്നു.

ഷെജിയാങ് പ്രവിശ്യയിൽ നൂറു വയസ്സ് പിന്നിട്ടവർക്ക് പ്രതിമാസം 800 യുവാൻ പെൻഷൻ ലഭിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ലുവിന്റെ ഭക്ഷണശീലങ്ങളും ഉറക്കക്രമവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോഴും, കൊക്കകോളയോ സ്പ്രൈറ്റോ കുടിക്കുന്നതാണ് അദ്ദേഹത്തിന്റെ ദീർഘായുസ്സിന് കാരണമെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളില്ല.

പഞ്ചസാര കൂടുതലുള്ള ശീതളപാനീയങ്ങളുടെ അമിത ഉപയോഗം ആരോഗ്യത്തിന് ദോഷകരമാകാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലുവിന്റെ ജീവിതാനുഭവം എല്ലാവർക്കും ബാധകമായ ആരോഗ്യസൂത്രവാക്യമായി കാണാനാകില്ലെന്നും ദീർഘായുസ്സിന് ഭക്ഷണം, ഉറക്കം, ജനിതക ഘടകങ്ങൾ, ജീവിതശൈലി എന്നിവയുൾപ്പെടെ നിരവധി കാര്യങ്ങൾ സ്വാധീനിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.