Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘സംയുക്ത വാർത്താ സമ്മേളനം അലങ്കോലപ്പെടുത്തൽ’; റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരെ മാറ്റി | Nalamidam
15 October 2026
Home News National ‘സംയുക്ത വാർത്താ സമ്മേളനം അലങ്കോലപ്പെടുത്തൽ’; റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരെ മാറ്റി

‘സംയുക്ത വാർത്താ സമ്മേളനം അലങ്കോലപ്പെടുത്തൽ’; റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരെ മാറ്റി

രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി അത് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് അഭിജീത് ദീപ്കെ

3

ന്യൂഡൽഹി: CJP- SFI- AISF സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച വാർത്താ സമ്മേളനം അലങ്കോലപ്പെടുത്താൻ റിപ്പബ്ലിക് ടിവി മാധ്യമ പ്രവർത്തകർ ശ്രമിച്ചതായി ആരോപണം. ന്യൂഡൽഹിയിൽ നടന്ന തത്സമയ വാർത്താ സമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംഭവത്തെ തുടർന്ന് മറ്റ് മാധ്യമ പ്രവർത്തകരും റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.

ഡൽഹി പൊലീസിനെതിരെ നേതാക്കൾ വിമർശനം ഉന്നയിച്ച് സംസാരിക്കുന്നതിനിടെയാണ് റിപ്പബ്ലിക് ടിവി റിപ്പോർട്ടർമാർ ഇടപെട്ടത്. ഇതോടെ വാർത്താ സമ്മേളന വേദിയിൽ സംഘർഷാവസ്ഥയുണ്ടായി. തർക്കത്തിനൊടുവിൽ റിപ്പബ്ലിക് ടിവിയിലെ രണ്ട് റിപ്പോർട്ടർമാരെ മറ്റ് മാധ്യമ പ്രവർത്തകർ വേദിയിൽ നിന്ന് മാറ്റി. ഇതിനിടെ ‘ഗോദി മീഡിയ ഡൗൺ’ മുദ്രാവാക്യങ്ങളും ഉയർന്നു.

ജന്തർ മന്തറിൽ മിന്നൽ പ്രതിഷേധം നടത്തിയ CJP നേതാക്കളെ റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് സംഘടനകൾ സംയുക്ത വാർത്താ സമ്മേളനം വിളിച്ചുചേർത്തത്. പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഡൽഹി പൊലീസിന്റെ നടപടികളെ നേതാക്കൾ രൂക്ഷമായി വിമർശിച്ചു.

ഗ്യാനേഷിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംരക്ഷിക്കുന്നത് എന്തിനാണെന്ന് വാർത്താ സമ്മേളനത്തിൽ നേതാക്കൾ ചോദിച്ചു. ഡൽഹി പൊലീസ് നടത്തുന്നത് നരവേട്ടയാണെന്ന് നേഹ ബോറ ആരോപിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിൽ പ്രധാനമന്ത്രി അത് ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് അഭിജീത് ദീപ്കെയും ആവശ്യപ്പെട്ടു.

വോട്ട് കൊള്ളയിലൂടെ വിജയം നേടിയവർക്ക് എന്ത് ജനാധിപത്യമാണ് പറയാനുള്ളതെന്ന് SFI നേതാവ് ഐഷി ഘോഷ് ചോദിച്ചു. തിരംഗയേന്തി ഒറ്റക്കെട്ടായുള്ള മുന്നേറ്റം നടത്തുമെന്നും അതിന് മുമ്പ് ഗ്യാനേഷ് രാജിവെക്കേണ്ടിവരുമെന്നും AISF നേതാക്കളും മുന്നറിയിപ്പ് നൽകി.