...
Home News Kerala തിരുവനന്തപുരം ‘ഡിസിസി യോഗത്തിൽ നേതാക്കളുടെ അസാന്നിധ്യം’; വിമർശനവുമായി ദീപാദാസ് മുൻഷി

തിരുവനന്തപുരം ‘ഡിസിസി യോഗത്തിൽ നേതാക്കളുടെ അസാന്നിധ്യം’; വിമർശനവുമായി ദീപാദാസ് മുൻഷി

കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

221

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി യോഗത്തിൽ എംഎൽഎമാരും പാർട്ടി ഭാരവാഹികളും പങ്കെടുക്കാത്തതിനെതിരെ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. പ്രധാനപ്പെട്ട യോഗങ്ങളിൽ നേതാക്കൾ പങ്കെടുക്കാത്തത് ഗൗരവത്തോടെ കാണണമെന്ന് അവർ ആവശ്യപ്പെട്ടു. യോഗത്തിൽ ആളുകൾ എത്തുമെന്ന് വലിയ ബോർഡ് സ്ഥാപിച്ചതുകൊണ്ട് മാത്രം ഉറപ്പാക്കാനാകുമോയെന്നും ദീപാദാസ് മുൻഷി ചോദിച്ചു.

ജില്ലയിലെ ഒരു എംഎൽഎ പോലും യോഗത്തിൽ പങ്കെടുത്തില്ല. 28 ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരിൽ 13 പേർ മാത്രമാണ് യോഗത്തിനെത്തിയത്. പാലോട് രവി ഉൾപ്പെടെ മൂന്ന് കെപിസിസി ഭാരവാഹികളും യോഗത്തിൽ നിന്ന് വിട്ടുനിന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് തിരുവനന്തപുരം ഡിസിസി യോഗം ചേർന്നത്. പരിപാടിയുടെ ഭാഗമായി വൻ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.

എഐസിസി പ്രതിനിധി എച്ച്.കെ. പാട്ടിലും യോഗത്തിൽ പങ്കെടുത്തു. അതേസമയം, ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ യോഗം ആരംഭിക്കുന്നതിന് മുമ്പ് മണ്ഡലത്തിലേക്ക് മടങ്ങി. കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.