...
Home News International ഇറാനെതിരായ ആക്രമണം; ഗൾഫ് രാജ്യങ്ങളോട് തയ്യാറെടുക്കാൻ അമേരിക്കയുടെ മുന്നറിയിപ്പ്

ഇറാനെതിരായ ആക്രമണം; ഗൾഫ് രാജ്യങ്ങളോട് തയ്യാറെടുക്കാൻ അമേരിക്കയുടെ മുന്നറിയിപ്പ്

മേഖലയിൽ അമേരിക്ക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ഇറാന്റെ പ്രത്യാക്രമണത്തിന് സാധ്യതയുള്ള സൈനിക താവളങ്ങളിൽ സുരക്ഷാ നടപടികൾ വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

48

നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് പിന്നാലെ ഇറാനെതിരെ പുതിയ സൈനിക നീക്കത്തിന് അമേരിക്കയും ഇസ്രയേലും തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാനെതിരായ സാധ്യമായ ആക്രമണത്തിന് സജ്ജരായിരിക്കണമെന്ന് നിരവധി ഗൾഫ് അറബ് രാജ്യങ്ങൾക്ക് അമേരിക്ക മുന്നറിയിപ്പ് നൽകിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ആക്രമണത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അന്തിമ അനുമതി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മേഖലയിൽ അമേരിക്ക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ഇറാന്റെ പ്രത്യാക്രമണത്തിന് സാധ്യതയുള്ള സൈനിക താവളങ്ങളിൽ സുരക്ഷാ നടപടികൾ വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇസ്രയേലിലേക്ക് അധിക പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം അയയ്ക്കാനും അമേരിക്ക നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്.

അതിനിടെ, അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമണം നടത്തിയാൽ ഇറാനൊപ്പം നിലകൊള്ളുമെന്ന് ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘടനകളുടെ സഖ്യം പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ സംഘർഷം ഇറാനിൽ മാത്രം ഒതുങ്ങാതെ പശ്ചിമേഷ്യയിലാകെ വ്യാപിക്കുമോ എന്ന ആശങ്ക ശക്തമായി.

അതേസമയം, ഇറാനെതിരായ സൈനിക നീക്കത്തിന് അന്തിമ തീരുമാനമായിട്ടില്ല. നയതന്ത്ര ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. വരും ദിവസങ്ങളിലെ അമേരിക്കൻ തീരുമാനങ്ങളും നയതന്ത്ര നീക്കങ്ങളും മേഖലയുടെ ഭാവിയിൽ നിർണായകമാകും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.