...
Home News National വ്യാജ ഡോക്ടര്‍മാരെ കണ്ടെത്താന്‍ കര്‍ശന നടപടിയുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍; 1.1 ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും

വ്യാജ ഡോക്ടര്‍മാരെ കണ്ടെത്താന്‍ കര്‍ശന നടപടിയുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍; 1.1 ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും

ഡോക്ടര്‍മാരെ ഇത്തരം കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കുന്നത് ശരിയല്ലെന്നും, ഇത് അനാവശ്യമായ ആശങ്കകള്‍ ഉണ്ടാക്കുമെന്നും തൃണമൂല്‍ എംപി സൗഗത റോയ് കുറ്റപ്പെടുത്തി

22

പശ്ചിമ ബംഗാളില്‍ ആരോഗ്യമേഖലയെ ഞെട്ടിച്ച് വന്‍ പ്രഖ്യാപനം. സംസ്ഥാനത്ത് 1996 മുതല്‍ വെസ്റ്റ് ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലില്‍ (WBMC) രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1.1 ലക്ഷം ഡോക്ടര്‍മാരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സര്‍ക്കാര്‍ സമഗ്രമായ പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നു. വ്യാജ ബിരുദധാരികള്‍ കടന്നുകൂടിയിട്ടുണ്ടെന്ന വ്യാപകമായ ആരോപണങ്ങളെത്തുടർന്നാണ് കടുത്ത നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ രേഖകളില്‍ നിന്ന് ഇതിനോടകം തന്നെ വ്യാജ ഡോക്ടര്‍മാരെ വലിയ തോതില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ശരദ്വത് മുഖര്‍ജി വ്യക്തമാക്കി. വിവിധ സര്‍വകലാശാലകള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയ 1.1 ലക്ഷം സര്‍ട്ടിഫിക്കറ്റുകളും പുതിയൊരു പരിശോധനാ പ്രക്രിയയിലൂടെ കടന്നുപോകും.

‘നോ യുവര്‍ ഡോക്ടര്‍’ (KYD) പ്രോട്ടോക്കോള്‍

ഏകദേശം മൂന്ന് പതിറ്റാണ്ടുകളായുള്ള മെഡിക്കല്‍ രജിസ്‌ട്രേഷനുകള്‍ പരിശോധിക്കുന്നതിനായി ഒരു ബാഹ്യ ഏജന്‍സിയുടെ സഹായത്തോടെയാണ് സര്‍ക്കാര്‍ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ബാങ്കിംഗ് മേഖലയിലെ ‘നോ യുവര്‍ കസ്റ്റമര്‍’ (KYC) മാതൃകയില്‍ ‘നോ യുവര്‍ ഡോക്ടര്‍’ (KYD) എന്നൊരു പുതിയ പ്രോട്ടോക്കോള്‍ ഇതിനായി കൊണ്ടുവരും.

  • നേരിട്ടുള്ള പരിശോധനയും വീഡിയോ വഴിയുള്ള പരിശോധനയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • പ്രായമായവര്‍ക്കും ദൂരസ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പരിശോധന പൂര്‍ത്തിയാക്കാം.
  • മുഴുവന്‍ പ്രക്രിയയും ഒരു സ്വതന്ത്ര ഏജന്‍സി കര്‍ശനമായി നിരീക്ഷിക്കും.
  • പരിശോധനയ്ക്കിടയില്‍ ആത്മാര്‍ത്ഥമായി സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് യാതൊരുവിധ അനാവശ്യ ബുദ്ധിമുട്ടുകളും ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്തിറങ്ങും.

രാഷ്ട്രീയ പോർമുഖം തുറന്ന് ഭരണ- പ്രതിപക്ഷ കക്ഷികൾ

സര്‍ക്കാരിന്റെ ഈ പുതിയ പ്രഖ്യാപനം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ആരോഗ്യമേഖലയിലെ ഭരണപരമായ വലിയ വീഴ്ചയാണിതെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തി. ഇത്തരം ഒരു വീഴ്ച ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും സംഭവിച്ചിട്ടുണ്ടാകില്ലെന്നും, ഇതാണ് ‘ഡയമണ്ട് ഹാര്‍ബര്‍’ പാര്‍ട്ടിയുടെ ‘ഡയമണ്ട് മോഡല്‍’ എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമിക് ഭട്ടാചാര്യ പരിഹസിച്ചു.

മറുവശത്ത്, ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനത്തെ തള്ളിപ്പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസും (TMC) രംഗത്തെത്തി. ഡോക്ടര്‍മാരെ ഇത്തരം കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കുന്നത് ശരിയല്ലെന്നും, ഇത് അനാവശ്യമായ ആശങ്കകള്‍ ഉണ്ടാക്കുമെന്നും തൃണമൂല്‍ എംപി സൗഗത റോയ് കുറ്റപ്പെടുത്തി

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.