...
Home News International ആണവയുദ്ധം ഉണ്ടായാലും സുരക്ഷിതം; വീട്ടുമുറ്റത്ത് ബോയിംഗ് വിമാനം കുഴിച്ചിട്ട് ബ്രിട്ടീഷ് എൻജിനീയർ

ആണവയുദ്ധം ഉണ്ടായാലും സുരക്ഷിതം; വീട്ടുമുറ്റത്ത് ബോയിംഗ് വിമാനം കുഴിച്ചിട്ട് ബ്രിട്ടീഷ് എൻജിനീയർ

വൈദ്യുതി, കുടിവെള്ളം, ശുചിമുറി, വായു ശുദ്ധീകരണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ അഭയകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. കിണറിൽനിന്നുള്ള വെള്ളവും സോളാർ വൈദ്യുതിയും ലഭ്യമാക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കുന്നുണ്ട്.

29

മൂന്നാം ലോകമഹായുദ്ധമോ ആണവാക്രമണമോ ഉണ്ടായാൽ കുടുംബത്തെ സുരക്ഷിതമായി സംരക്ഷിക്കാൻ വീട്ടുമുറ്റത്ത് ബോയിംഗ് വിമാനം കുഴിച്ചിട്ട് ബ്രിട്ടീഷ് എൻജിനീയർ. ഡെർബിഷെയറിൽ താമസിക്കുന്ന 45കാരനായ ഡേവ് ബില്ലിംഗ്സാണ് മൂന്ന് ടൺ ഭാരമുള്ള ബോയിംഗ് 737-500 വിമാനത്തിന്റെ ഭാഗം 14 അടി താഴ്ചയിൽ സ്ഥാപിച്ച് ഭൂഗർഭ അഭയകേന്ദ്രമാക്കി മാറ്റുന്നത്.

ഫേസ്ബുക്ക് മാർക്കറ്റ്‌പ്ലേസ് വഴി 4,000 പൗണ്ടിനാണ് (ഏകദേശം അഞ്ച് ലക്ഷം രൂപ) ഡേവ് വിമാനം സ്വന്തമാക്കിയത്. സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടുമുറ്റത്ത് എത്തിച്ച വിമാനഭാഗം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കുഴിച്ചിട്ടത്. വിമാനങ്ങളോട് താൽപര്യമുള്ള മകന്റെ പ്രോത്സാഹനവും പദ്ധതിക്ക് പ്രചോദനമായി.

വൈദ്യുതി, കുടിവെള്ളം, ശുചിമുറി, വായു ശുദ്ധീകരണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ അഭയകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. കിണറിൽനിന്നുള്ള വെള്ളവും സോളാർ വൈദ്യുതിയും ലഭ്യമാക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കുന്നുണ്ട്. രാസാക്രമണമോ വായുമലിനീകരണമോ ഉണ്ടായാൽ ശുദ്ധവായു ലഭിക്കുന്നതിനായി പ്രത്യേക ഫിൽട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.

നിലവിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വിനോദത്തിനും ചെറിയ പാർട്ടികൾക്കുമാണ് ഡേവ് ഈ ഭൂഗർഭ വിമാനം ഉപയോഗിക്കുന്നത്. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ ആഴ്ചകളോ മാസങ്ങളോ പുറംലോകവുമായി ബന്ധപ്പെടാതെ കഴിയാൻ കഴിയുന്ന അഭയകേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. വിമാനത്തിന്റെ മുകൾഭാഗം മണ്ണും കോൺക്രീറ്റും ഉപയോഗിച്ച് പൂർണമായി മറയ്ക്കാനുള്ള ജോലികളും പുരോഗമിക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.