അനിൽ കെ ആന്റണി എന്ന പേര് നാളെ മുതൽ കോൺഗ്രസുകാർ മറക്കും

സംഭവം ലളിതമാണ്, കോൺഗ്രസ് വിടുന്ന നേതാക്കൾ ഇടത് പക്ഷത്തേക്ക് വരുന്നത് മാത്രമാണ് അവർക്ക് പ്രശ്നം. ബിജെപിയിലേക്ക് പോയാൽ യാതൊരു പ്രയാസവുമില്ലാതെ അതൊരു സ്വാഭാവിക പ്രക്രിയയായി സ്വീകരിക്കപ്പെടും.

| ശ്രീകാന്ത് പികെ

തിരുത തോമ എന്നല്ലാതെ കെ.വി തോമസിനെ ഇന്നും കോൺഗ്രസുകാർ വിശേഷിപ്പിക്കില്ല. സി.പി.ഐ.എമ്മിലേക്ക് വന്ന കെ.പി അനിൽ കുമാർ കേൾക്കാത്ത തെറികളില്ല, ഇന്നും അദ്ദേഹത്തിന്റെ പോസ്റ്റുകളിൽ കോൺഗ്രസ് പ്രവർത്തകരുടെ തെറി വിളികൾ കാണാം. അഡ്വ:സുരേഷ് ബാബു, പി.സി ചാക്കോ മുതൽ ലളിത സുഭാഷ് വരെയുള്ളവർ ഇടത് പക്ഷത്തേക്ക് വന്നപ്പോൾ ചാനലുകളിൽ കോൺഗ്രസുകാർ വയള് പാടുകയായിരുന്നു.

തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവായിരുന്ന പ്രശാന്ത് സി.പി.ഐ.എമ്മിലേക്ക് വന്നപ്പോൾ അദ്ദേഹത്തിനെതിരെ ശാരീരിക അക്രമങ്ങൾക്ക് പോലും ശ്രമമുണ്ടായിരുന്നു. എന്നാൽ അനിൽ കെ ആന്റണി എന്ന പേര് നാളെ മുതൽ കോൺഗ്രസുകാർ മറക്കും. സോണിയ ഗാന്ധിയുടെ പേഴ്സ്ണൽ സെക്രട്ടറിയായിരുന്ന ടോം വടക്കൻ ബിജെപിയിലേക്ക് പോയപ്പോൾ വടക്കുന്നും തെക്കുന്നുമൊക്കെ പലരും പോകുമെന്നും പകരം ലക്ഷങ്ങളുടെ പിന്തുണയുള്ള ഹർദിക് പട്ടേൽ വന്നെന്നുമാണ് കോൺഗ്രസ് പ്രതികരണം വന്നത്.

ആ ഹർദിക് പട്ടേലും ബിജെപിയിൽ പോയി.ആ ടോം ആ വടക്കൻ ഇന്ന് ഒരല്ലലുമില്ലാതെ ബിജെപിക്ക് പണിയെടുക്കുന്നുണ്ട്. കെ.വി തോമസ്‌ കേൾക്കുന്ന തെറിയുടെ നൂറിലൊന്ന് അബ്ദുള്ള കുട്ടി കേൾക്കുന്നുണ്ടോ. സംഭവം ലളിതമാണ്, കോൺഗ്രസ് വിടുന്ന നേതാക്കൾ ഇടത് പക്ഷത്തേക്ക് വരുന്നത് മാത്രമാണ് അവർക്ക് പ്രശ്നം. ബിജെപിയിലേക്ക് പോയാൽ യാതൊരു പ്രയാസവുമില്ലാതെ അതൊരു സ്വാഭാവിക പ്രക്രിയയായി സ്വീകരിക്കപ്പെടും.

അനിൽ കെ ആന്റണി അയാളുടെ ജീവിതത്തിൽ എന്തേലും തൊഴിലെടുത്ത് തിന്നിട്ടുണ്ടോ എന്നറിയില്ല. സാധാരണ കോൺഗ്രസ് അനുഭാവികൾ പോസ്റ്ററൊട്ടിച്ചും വിയർപ്പൊഴുക്കിയും ജയിപ്പിച്ച് തന്റെ ജീവിതത്തിന്റെ മുക്കാൽ പങ്കിലധികവും അധികാരം നുണഞ്ഞ എ. കെ ആന്റണിയുടെ ഡി.എൻ.എ വഹിച്ചു എന്ന ഒറ്റ കാരണത്താൽ ദേശീയ കോൺഗ്രസിന്റെ പദവികൾ ലഭിച്ച ഒരുത്തൻ. ഇന്ന് ലവലേശം ഉളുപ്പില്ലാതെ ബിജെപിയിൽ ചേരുമ്പോൾ, ഗുജറാത്ത് വംശ ഹത്യയിൽ പോലും മോദിയെ ന്യായീകരിക്കുമ്പോൾ ഇടതു പക്ഷക്കാർക്കുള്ള അമർഷത്തിന്റെ നൂറിലൊന്ന് പോലും കോൺഗ്രസുകാർക്കില്ല.

ആരോഗ്യവും ആയുസും അനുവദിക്കുമെങ്കിൽ കെ.സുധാകരൻ എന്ന മനുഷ്യനും ഇത് പോലെ ബിജെപി അംഗത്വം സ്വീകരിക്കുന്നത് കാണാനുള്ള യോഗം കൂടി മലയാളികൾക്കുണ്ടാകുമെന്നത് നൂറ് തരം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...