...
Home News International ഔദ്യോ​ഗിക രേഖകളിലും ഒന്നായി ദമ്പതികൾ; നേപ്പാളിലെ ആദ്യ സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്തു

ഔദ്യോ​ഗിക രേഖകളിലും ഒന്നായി ദമ്പതികൾ; നേപ്പാളിലെ ആദ്യ സ്വവർഗ വിവാഹം രജിസ്റ്റർ ചെയ്തു

സ്വവർ​ഗ വിവാഹം നിയമവിധേയമാക്കിയിരിക്കുന്ന ഏഷ്യയിലെ മറ്റൊരു രാജ്യം തായ്‍വാൻ മാത്രമാണ്.

254

നേപ്പാളിൽ ആദ്യത്തെ സ്വവർ​ഗവിവാഹം ഔദ്യോ​ഗികമായി രജിസ്റ്റർ ചെയ്തു. ഇതോടെ സൗത്ത് ഏഷ്യയിലെ തന്നെ ഔദ്യോ​ഗികമായി സ്വവർ​ഗവിവാഹം രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ രാജ്യമായി നേപ്പാൾ മാറി. പടിഞ്ഞാറൻ ലുംജംഗ് ജില്ലയിലാണ് ബുധനാഴ്ച മായ ഗുരുങ് (35), സുരേന്ദ്ര പാണ്ഡെ (27) എന്നിവരുടെ വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്.

സ്വവർഗ ദമ്പതികൾക്ക് വിവാഹം രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിറങ്ങി അഞ്ച് മാസത്തിന് ശേഷമാണ് ഇരുവരുടേയും വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഏകദേശം 10 വർഷമായി ​ഗുരുങ്ങും സുരേന്ദ്ര പാണ്ഡേയും ഒരുമിച്ചാണ് ജീവിക്കുന്നത്. 2017 -ൽ ഒരു അമ്പലത്തിൽ വച്ച് ഇരുവരും വിവാഹച്ചടങ്ങുകൾ നടത്തിയിരുന്നു. എന്നാൽ, അതിന് ഔദ്യോ​ഗികമായി അം​ഗീകാരം കിട്ടിയത് ഇപ്പോഴാണ്.

സ്വവർ​ഗ വിവാഹം നിയമവിധേയമാക്കിയിരിക്കുന്ന ഏഷ്യയിലെ മറ്റൊരു രാജ്യം തായ്‍വാൻ മാത്രമാണ്. തങ്ങൾക്ക് മാത്രമല്ല, തങ്ങളെപ്പോലെയുള്ള അനേകം മനുഷ്യർക്ക് ഈ ദിവസം വലിയ പ്രാധാന്യമുള്ളതാണ് എന്നാണ് തങ്ങളുടെ വിവാഹദിവസത്തെ കുറിച്ച് ​ഗുരുങ് പ്രതികരിച്ചത്. ഗുരുങ് ഒരു ട്രാൻസ്ജെൻഡർ വനിതയാണ്. എന്നാൽ, ഔദ്യോ​ഗികരേഖകളിലൊന്നും തന്നെ അവർ തന്റെ ജെൻഡർ മാറ്റിയിട്ടില്ല.

ഒരു ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങണം. വാങ്ങിയിരിക്കുന്ന സ്ഥലം രണ്ടുപേരുടെയും പേരിലാക്കണം എന്നതൊക്കെയാണ് ഈ ദമ്പതികളുടെ പുതിയ പദ്ധതി. എന്നാൽ അവരുടെ ഏറ്റവും വലിയ സ്വപ്നം സാമ്പത്തികസ്ഥിതി അനുകൂലമാകുമ്പോൾ ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്നതാണ്. അതിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയും ഇവർക്കുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.