പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത പ്രേതകഥ – ചിത്തിനി

അഭിനേതാക്കളിൽ മോക്ഷ എന്ന നായികയുടെ ഫിസിക്കൽ ഫ്ലെക്സിബിലിറ്റി എടുത്തു പറയേണ്ടതാണ്. ഡാൻസ്, മാർഷിയൽ ആർട്ട്‌ എന്നിവ കൂട്ടി ചേർത്ത് ഒരുക്കിയ ചില കോരിയൊഗ്രാഫി രംഗങ്ങൾ വളരെ അനായാസമാണ് മോക്ഷ കൈകാര്യം ചെയ്തിരിക്കുന്നത്.

| ശ്യാം സോർബ

ഈസ്റ്റ്‌ കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ സിനിമയാണ് ചിത്തിനി. വനത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശവും, അവിടുത്തെ ചിത്തിനി എന്ന പ്രേതവും, ആ പ്രേതത്തിന്റെ ഭൂതകാലവും പകയും, അതിനെ ചുറ്റിപറ്റിയുമാണ് സിനിമ മുന്നോട്ട് പോകുന്നത്.

അമിത്ത് ചക്കലക്കൽ, വിനയ് ഫോർട്ട്‌, മോക്ഷ, എനാക്ഷി ഗാംഗുലി, ആരതി നായർ, ജോണി ആന്റണി, സുധീഷ്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, പോളി വില്സൺ എന്നിങ്ങനെ വലിയ താരനിരയെ തന്നെ അണിനിരത്തിക്കൊണ്ടാണ് ഈസ്റ്റ്‌ കോസ്റ്റ് വിജയൻ ചിത്തിനി എന്ന സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഹൊറർ, ക്രൈം ത്രില്ലെർ, ഫാമിലി എന്റർടൈൻമെന്റ് കാറ്റഗറി വിഭാഗത്തിലേക്ക് ആണ് ചിത്തിനി എന്ന സിനിമയെ ചേർത്ത് വെച്ചിരിക്കുന്നത്. കഥയിലും മേക്കിങ്ങിലും പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത സിനിമയാണ് ചിത്തിനി എന്ന് പറയാം.

പൊതുവെ പ്രേത സിനിമകളിൽ എല്ലാം തന്നെ കണ്ട് വരുന്ന രീതിയിൽ ഒരു നാട്, അവിടുത്തെ നാട്ടുകാരുടെ സമാധാനം നശിപ്പിക്കുന്ന പ്രേതം, ആ പ്രേതത്തിന്റെ ഭൂതകാലം അന്വേഷിച്ചു കണ്ടെത്തുന്ന നായക സംഘം, ഒടുവിൽ പ്രേതത്തിന്റെ പകരം വീട്ടൽ എന്നിങ്ങനെ വികസിപ്പിച്ചെടുത്ത, മലയാള സിനിമ പ്രേക്ഷകർ കാലങ്ങളായി കണ്ട് മടുത്ത പ്രേത സിനിമകളുടെ സ്ഥിരം ശൈലി തന്നെയാണ് ചിത്തിനിയിലും.

സാങ്കേതികതയിൽ സിനിമറ്റോഗ്രാഫിയുടെ സാധ്യതകളെ പരമാവധി ഉപയോഗിച്ചുകൊണ്ട് ഒരു ഹൊറർ ഫീൽ ഉണ്ടാക്കിയെടുക്കാൻ സിനിമട്ടോഗ്രാഫർ ആയ രതീഷ് റാം ശ്രമിച്ചിട്ടുണ്ട്. വന്നതിന്റെ ഭംഗി, നിഗൂഢത, തുടങ്ങിയ ദൃശ്യങ്ങളെ പരമാവധി ഭംഗി ആക്കുവാൻ ഡ്രോൺ ക്യാമറ ഷോട്ടുകളുടെ ഒരു അതിപ്രസരം തന്നെ സിനിമയിൽ കാണാം. ഒപ്പം എഡിറ്റർ ആയ ജോണി കുട്ടിയും കൂടെ ചേരുമ്പോൾ എവിടെയൊക്കെയോ അൽപ്പമെങ്കിലും ഒരു ഹൊറർ ഫീൽ ഉണ്ടാക്കിയെടുക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. രഞ്ജിൻ രാജിന്റെ സംഗീതവും കൂടെ ചേർത്ത് സാങ്കേതികതയിൽ വളരെ റിച്ച് ആയ ഒരു അനുഭൂതി സിനിമ നിർമ്മിച്ചെടുക്കുന്നു.

അസാമാന്യ അഭിനയം കാഴ്ച്ചവെച്ചു എന്ന് പറയാൻ മാത്രമുള്ള ഒരു അവതരണം ആരിൽ നിന്നും ഉണ്ടായിട്ടില്ല എങ്കിലും എല്ലാ അഭിനേതാക്കളും തങ്ങൾക്ക് കിട്ടിയ കഥാപാത്രത്തെ പരമാവധി നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്. കള്ളനും ഭഗവതിയും എന്ന സിനിമയിലൂടെ ഈസ്റ്റ്‌ കോസ്റ്റ് വിജയൻ തന്നെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ബംഗാളി നായിക മോക്ഷയ്ക്ക് ഒപ്പം ബംഗാളിൽ നിന്നും മറ്റൊരു പുതുമുഖത്തെ കൂടെ ഈ സിനിമയിലൂടെ അദ്ദേഹം മലയാളികൾക്ക് പരിചയപ്പെടുത്തുന്നു. സിനിമയുടെ ടൈറ്റിൽ റോൾ ആയ ചിത്തിനിയിലൂടെ എനക്ഷി ഗാംഗുലി മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നു.

സിനിമയിലെ നല്ലതും പോരായ്മകളും പറയുന്ന കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു പോരായ്മയെ അടയാളപ്പെടുത്താതെ വയ്യ, അത് ഡബ്ബിങ്, ലിപ് സിങ്കിങ് എന്നിവയാണ്. പല അവസരങ്ങളിലും മലയാളികൾ ആയ അഭിനേതാക്കളുടെ ഉൾപ്പെടെ ലിപ് സിങ്ക് നഷ്ടമായ അവസരങ്ങൾ ഉണ്ട്, അത് ആസ്വാധനത്തിൽ ഒരു വലിയ കല്ലുകടിയാണ്.

അഭിനേതാക്കളിൽ മോക്ഷ എന്ന നായികയുടെ ഫിസിക്കൽ ഫ്ലെക്സിബിലിറ്റി എടുത്തു പറയേണ്ടതാണ്. ഡാൻസ്, മാർഷിയൽ ആർട്ട്‌ എന്നിവ കൂട്ടി ചേർത്ത് ഒരുക്കിയ ചില കോരിയൊഗ്രാഫി രംഗങ്ങൾ വളരെ അനായാസമാണ് മോക്ഷ കൈകാര്യം ചെയ്തിരിക്കുന്നത്.

ചിത്തിനി മലയാളത്തിൽ പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത, എന്നാൽ രംഗാവിഷ്ക്കാരങ്ങളിലെ റിച്ച് ഫീൽ കൊണ്ടും അടയാളപ്പെടുത്തും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...