മലയാള സിനിമയിൽ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതിയിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്: റെയ്ന രാധാകൃഷ്ണൻ

സ്ത്രീ ശരീരത്തെ കളിയാക്കുകയൊക്കെ ചെയ്യുന്ന രീതിയിൽ ഉള്ള കഥാപാത്രങ്ങൾ ഒക്കെ ഒരുപാട് കുറഞ്ഞിട്ടുണ്ട്. അതെ സമയം സ്ത്രീ പ്രാധിനിധ്യം ഉള്ള കഥാപാത്രങ്ങൾ കൂടിയിട്ടുണ്ടോ എന്നത് ഒരു ചോദ്യവുമാണ്.

- Advertisement -
- Advertisement -

| അഭിമുഖം: റെയ്ന രാധാകൃഷ്ണൻ / ശ്യാം സോർബ

റെയ്ന രാധാകൃഷ്ണൻ – വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ വ്യത്യസ്തമായ കതാപഹരങ്ങൾ കൈകാര്യം ചെയ്യുകയും, പക്വമായ അവതാര ശൈലി സ്വീകരിക്കുകയും ചെയ്ത അഭിനേത്രിയാണ്. അഭിനയത്തിനൊപ്പം തന്നെ സംവിധാനവും ഒരു പാഷൻ ആയി കൊണ്ടുപോകുന്ന, ആഗ്രഹമായി, അതിനു വേണ്ടി നിരന്തരം പഠിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന റെയ്ന രാധാകൃഷ്ണനുമായി നാലാമിടം റിപ്പോർട്ടർ ശ്യാം സോർബ നടത്തിയ അഭിമുഖം.

?: സിനിമ ഒരു കരിയർ ആയി തുടരണം എന്ന് തീരുമാനിക്കപ്പെട്ടത് എപ്പോഴാണ്? ആദ്യമായി അഭിനയത്തിലേക്ക് ആകർഷിച്ച ഘടകം എന്താണ്?

റെയ്ന രാധാകൃഷ്ണൻ: എന്റെ പഠനം ഫിലിം സ്റ്റഡീസിൽ ആയിരുന്നു. ബി എ ഇംഗ്ലീഷ് പഠനത്തിന് ശേഷം മലയാളം യൂണിവേഴ്സിറ്റിയിൽ എൻട്രൻസ് എഴുതുകയും പി ജി സിനിമ സ്റ്റഡീസ് പഠിക്കാൻ ചേരുകയും ചെയ്തു. ഇംഗ്ലീഷ് സാഹിത്യം തന്നെ തുടരണം എന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം എങ്കിലും എന്റെ താല്പര്യം ആയിരുന്നു സിനിമ സ്റ്റഡീസ്. ക്യാമറക്ക് മുന്നിലേക്ക് വരണം എന്നതിനേക്കാൾ, ക്യാമെറക്ക് പുറകിൽ പ്രവർത്തിക്കണം എന്നതായിരുന്നു ആഗ്രഹം.

മറ്റു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ലെ കോഴ്‌സുകൾ പോലെ ഒരു പ്രാക്ടിക്കൽ ഓറിയന്റഡ് പഠനം ആയിരുന്നില്ല അവിടെ, തിയറി ബേസ് ചെയ്തുള്ള സിലബസ് ആയിരുന്നു. പക്ഷെ സിനിമയോടുള്ള ഇഷ്ട്ടം ആദ്യകാലം മുതൽ തന്നെ ഉണ്ടായിരുന്നു. ഹൈസ്കൂൾ പഠനകാലം മുതൽ തന്നെ ചെറിയ ഫിലിം ഫെസ്ടിവലുകളിൽ ഒക്കെ വീട്ടിൽ നിന്ന് കൊണ്ടുപോകാറുണ്ടായിരുന്നു. അത്തരത്തിൽ നല്ല സിനിമകൾ കാണുന്ന ഒരു ശീലം എന്റെ അമ്മയിൽ നിന്നും തന്നെ എനിക്ക് കിട്ടി. പിന്നെ സിനിമയിലേക്കുള്ള വരവ് തികച്ചും യാദൃശ്ചികമായാണ് എന്നതാണ് സത്യം.

സംവിധായകൻ ബിലഹരി എന്റെ വളരെ നല്ലൊരു സുഹൃത്താണ്, ഒരു ദിവസം ‘കുടുക്ക്’ എന്ന സിനിമയിൽ എനിക്ക് പറ്റിയ ഒരു കഥാപാത്രമുണ്ട് എന്ന പറയുന്നു, അങ്ങനെ വളരെ യാദൃശ്ചികമായി സിനിമ അഭിനയത്തിലേക്ക് പ്രവേശിക്കുന്നു. അവിടെ നിന്നാണ് പിന്നീട് ബി 32 മുതൽ 44 വരെ എന്ന സിനിമയുടെ ഓഡിഷന് അയക്കുന്നത്.

?: മലയാള സിനിമ മേഖലയിലെ ഒരു പുതുമുഖം എന്ന നിലയിൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? എങ്ങനെയാണ് അവയെ തരണം ചെയ്യുന്നത്?

റെയ്ന രാധാകൃഷ്ണൻ: പുതുമുഖങ്ങൾക്ക് മാത്രമല്ല, മലയാള സിനിമയിൽ എല്ലാവർക്കും വെല്ലുവിളികൾ ഉണ്ട് എന്നാണു ഞാൻ വിശ്വസിക്കുന്നത്. ഓരോ ദിവസവും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള സ്ട്രഗിൾ എല്ലായ്പ്പോഴും എല്ലാവർക്കും ഉണ്ട്. സൂപ്പർ സ്റ്റാർ ആയിട്ടുള്ള ആളുകൾക്ക് ആ സ്റ്റാർഡം നിലനിർത്തുക എന്നതും, പുതിയ ഒരാൾക്ക് വളർന്നു വരിക എന്നതും ഒക്കെ സ്ട്രഗിൾ തന്നെയാണ്. ഒരു അഭിനേതാവിനു കരിയറിൽ ബ്രേക്ക് നൽകുന്ന ഒരു കഥാപാത്രം കിട്ടി എന്നത് കൊണ്ട് ആ വ്യക്തിക്ക് ജീവിതകാലം മുഴുവൻ നല്ല വേഷങ്ങൾ ലഭിക്കണം എന്നില്ല. ഒരുപക്ഷെ അതിനു ശേഷം കുറച്ചു സിനിമകൾ ലഭിച്ചേക്കാം. അത് നിലനിർത്തുക എന്നത് ആ വ്യക്തിയെ സംബന്ധിച്ചു സ്ട്രഗിൾ ആണ്.

പിന്നെ പുതുമുഖം ആയിട്ടുള്ള ഒരാളെ വെച്ച് നോക്കുമ്പോൾ തന്റെ കഴിവ് കൃത്യമായി മനസിലാക്കി കൊടുക്കുക, ഇവിടെ ഉണ്ട് എന്നത് അടയാളപ്പെടുത്തുക എന്നിങ്ങനെയുള്ള വെല്ലുവിളികൾ ഉണ്ട്. അത് മറികടക്കാൻ എല്ലാവര്ക്കും ഒരേ വഴികൾ ആവണമെന്നില്ല. അത് ഓരോ ആളുകൾക്കും ഓരോ രീതികളാണ്.

?: B32 മുതൽ 44 വരെ എന്ന സിനിമ കലാപരമായും രാഷ്ട്രീയപരമായും മികച്ചു നിൽക്കുന്നു. അത്തരം ഒരു സിനിമയിലെ ഭാഗം ആയതിനെ പറ്റിയും, വളരെ വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്തതിനെ പറ്റിയും പങ്കുവെക്കാമോ?

റെയ്ന രാധാകൃഷ്ണൻ: B32 മുതൽ 44 വരെ എന്ന സിനിമ എനിക്ക് സ്പെഷ്യൽ ആകുന്നതിന്റെ പ്രധാന കാരണം എന്നത് ഒരു കൂട്ടം സ്ത്രീകൾ പ്രധാനമായും ഭാഗം ആകുന്ന ഒരു സിനിമയുടെ ഭാഗം ആയി എന്നത് തന്നെയാണ്. അത്തരം ഒരു അന്തരീക്ഷത്തിൽ പ്രവർത്തിക്കുക എന്നത് തന്നെ വളരെ രസകരമായ ഒരു കാര്യമായിരുന്നു. സിനിമയുടെ ആസ്വാദനം, ജനങ്ങൾ എങ്ങനെ സ്വീകരിച്ചു എന്നതിനപ്പുറം ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ലഭിച്ച ഒരു കംഫര്ട് സോൺ എന്നത് എനിക്ക് മറ്റൊരു സിനിമ സെറ്റിലും ലഭിക്കാത്തതാണ്. സ്ത്രീകൾ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു എനർജി ഉണ്ടായിരുന്നു അവിടെ, പരസ്പ്പരം സഹായിച്ചും സഹകരിച്ചും, അങ്ങനെ ഒരു എക്സ്പീരിയൻസ് തന്നെ ആദ്യമായിരുന്നു. പിന്നെ സിനിമ സംസാരിക്കുന്ന ഒരു വിഷയം തന്നെ വളരെ വ്യത്യസ്തമായിരുന്നല്ലോ.

സ്ത്രീപക്ഷ രാഷ്ട്രീയ സിനിമകൾ ഒരുപാട് വന്നിട്ടുണ്ട് എങ്കിലും, ഇത്തരം ഒരു വിഷയത്തെ കൈകാര്യം ചെയ്യാൻ ഒരു സ്ത്രീക്ക് മാത്രമേ സാധിക്കു. അത് ശ്രുതി ചേച്ചി ഗംഭീരമായി ചെയ്തു എന്ന വിശ്വസിക്കുന്നു. പിന്നെ എനിക്ക് കിട്ടിയ കഥാപാത്രം, എന്നേക്കാൾ പത്ത് വയസ്സ് താഴെ മാത്രം പ്രായമുള്ള ഒരു കഥാപാത്രം, ഞാൻ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത മാനസികാവസ്ഥയുടെ പല ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒരു കഥാപാത്രം. എനിക്ക് തോന്നുന്നു ആ സിനിമയിൽ സംഭാഷണം ഏറ്റവും കുറവുള്ള ഒരു കഥാപാത്രം കൂടിയാണ് അത്.

ആ ഒരു കഥാപാത്രത്തെ ട്രീറ്റ് ചെയ്ത രീതിയും അങ്ങനെ തന്നെ വളരെ വ്യത്യസ്തമായിരുന്നു. എന്റെ കഥാപാത്രത്തിന്റെ ഇമോഷൻസ് പോലും സംഭാഷണങ്ങളിലൂടെ പറയാൻ പറ്റാത്ത, അത് തികച്ചും അതിനയത്തിലൂടെ മാത്രം കാണിക്കാൻ പറ്റുന്ന ഒരു രീതി. എനിക്ക് ആ സിനിമയിൽ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രവും അത് തന്നെ ആണ്. അതൊരിക്കലും ഞാൻ ചെയ്ത കഥാപാത്രം ആയത് കൊണ്ടല്ല. സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ ലഭിച്ച ഇത്രയും നല്ലൊരു കഥാപാത്രം എന്ന നിലയിൽ അത് മനോഹരമാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

?: ഒരു കഥാപാത്രത്തിന് വേണ്ടി എങ്ങനെ ആണ് തയാറെടുക്കുന്നത്?

റെയ്ന രാധാകൃഷ്ണൻ: അങ്ങനെ ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ലാത്ത കൊണ്ട് ഇതിൽ കാര്യമായി ഒന്ന് പറയാൻ ഞാൻ ആളല്ല. എന്നാലും ചെയ്ത കഥാപാത്രങ്ങളിൽ B32 മുതൽ 44 വരെ എന്ന സിനിമയിലെ കഥാപാത്രത്തിന് വേണ്ടിയാണ് എനിക്ക് മാനസികമായി തയ്യാറെടുപ്പുകൾ വളരെയധികം നടത്തേണ്ടി വന്നിട്ടുള്ളത്. എങ്ങനെ ആയാലും നമ്മൾക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ എന്ത് തന്നെ ആയാലും സംവിധായകൻ എന്താണോ ആവശ്യപ്പെടുന്നത് അത് കൃത്യമായി മനസിലാക്കാനും, അതിലെ എല്ലാ സംശയങ്ങളും ചോദിച്ചറിയാനും ശ്രമിക്കുക എന്നതാണ്. ഞാൻ കൂടുതലും സംവിധായകൻ പറയുന്നത് കേൾക്കാനും മനസിലാക്കാനും ശ്രമിക്കാറുള്ള ആളാണ്. രാജേഷ് മാധവന്റെ പെണ്ണും പൊറാട്ടും എന്ന സിനിമയിൽ ഒക്കെ സംവിധായകൻ എന്ന നിലയിൽ രാജേഷ് ഏട്ടന്റെ ഓരോ ആശയങ്ങളും അതേപടി ചെയ്യുകയായിരുന്നു.

ഒരു കാസ്റ്റിംഗ് ഡയറക്ടർ കൂടി ആയതിനാൽ ആകണം, ഒരു അഭിനേതാവിനെ വളരെ കൃത്യമായി രാജേഷ് മാധവൻ എന്ന സംവിധായകൻ ഉപയോഗിച്ച് സിനിമ ചെയ്തു എന്ന് പറയാം. ഈ രണ്ടു സിനിമയിലും രണ്ടു വ്യത്യസ്ത രീതികൾ തന്നെ ആയിരുന്നു. പെണ്ണും പൊറാട്ടും ഷൂട്ടിങ് സമയത്ത് നാളെ എന്താണ് എന്നത് വരെ സർപ്രൈസ് ആയിരുന്നു, എന്നാൽ B32 മുതൽ 44 വരെ ഒരുപാട് പരിശീലനം ഉൾപ്പെടെ നടത്തി ഉള്ള ഒരു രീതി ആയിരുന്നു.

B32 മുതൽ 44 വരെയിൽ ഒക്കെ ഒരു സംവിധായക എന്ന നിലയിൽ ശ്രുതി ചേച്ചി ഒക്കെ കൂടെ നിന്ന് നമ്മെ ചെയ്യിപ്പിക്കുകയും മനസിലാക്കുകയും ചെയ്തിരുന്നു. പിന്നെ ഒബ്‌സർവേഷൻ ഒരു പ്രധാന ഘടകമാണ്. നമ്മൾ ഒന്ന് പ്രിപ്പേർ ആയിരിക്കുക എന്നതാണ്, ബാക്കി സംവിധായകൻ നമ്മളിൽ നിന്നെടുക്കും.

?: മലയാള സിനിമ മേഖലയിൽ ഇന്നത്തെ സാഹചര്യത്തിൽ പുതുമുഖ താരങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളെ എങ്ങനെ നോക്കി കാണുന്നു?

റെയ്ന രാധാകൃഷ്ണൻ: പുതുമുഖ താരങ്ങൾക്ക് ഇന്ന് കൂടുതൽ അവസരം ലഭിക്കുകയോ, അല്ലെങ്കിൽ എത്തിപ്പെടാൻ പറ്റുകയോ ചെയ്യുന്നുണ്ട് എന്നാണു തോന്നുന്നത്. നമ്മുടെ കഴിവുകളെ നമുക്ക് കൃത്യമായി കാണിക്കാനും, അവസരങ്ങൾ തേടി കണ്ടെത്താനും സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള വഴികൾ ഇന്നും. ആദ്യ കാലങ്ങളെ അപേക്ഷിച്ചു ഒരുപാട് അവസരങ്ങൾ ഇന്നുണ്ട്.

രാജേഷ് മാധവന്റെ പുതിയ സിനിമയിൽ എൺപതിലധികം പുതിയ അഭിനേതാക്കൾ ആണ് വരുന്നത്. ശരിയായ സമയത്ത്, ശരിയായ കാര്യം നടക്കുക എന്നുള്ളതാണ്. അത് വളരെ കൃത്യമായി സംഭവിക്കണം എന്ന് മാത്രം. പിന്നെ സിനിമ ഒരുപാട് ആളുകൾ ആഗ്രഹിക്കുന്ന ഒരു മേഖല ആണ്. അവിടെ നമ്മൾ എങ്ങനെ വ്യത്യസ്തരാകണം എന്നത് നമ്മളെ മാത്രം ആശ്രയിച്ചു നിൽക്കുന്ന കാര്യമാണ്.

?: ഇന്നത്തെ മലയാള സിനിമയിൽ സ്ത്രീകളെ ചിത്രീകരിക്കുന്ന രീതികളെ പറ്റി എന്താണ് അഭിപ്രായം? കാലികമായ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്ന് കരുതുന്നുണ്ടോ?

റെയ്ന രാധാകൃഷ്ണൻ: സ്ത്രീകളെ ചിത്രീകരിക്കുന്ന രീതിയിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീ ശരീരത്തെ കളിയാക്കുകയൊക്കെ ചെയ്യുന്ന രീതിയിൽ ഉള്ള കഥാപാത്രങ്ങൾ ഒക്കെ ഒരുപാട് കുറഞ്ഞിട്ടുണ്ട്. അതെ സമയം സ്ത്രീ പ്രാധിനിധ്യം ഉള്ള കഥാപാത്രങ്ങൾ കൂടിയിട്ടുണ്ടോ എന്നത് ഒരു ചോദ്യവുമാണ്. എനിക്ക് തോന്നുന്നത്, ആദ്യ കാലത്ത് ഉർവ്വശി, കൽപ്പന, കെ പി ഏ സി ലളിത എന്നിവരൊക്കെ ചെയ്തത് പോലെയുള്ള കഥാപാത്രങ്ങൾ ഇപ്പോൾ സംഭവിക്കുന്നില്ല എന്നാണ് .

അതെ സമയം അതിന്റെ മറ്റൊരു വശം, അത്തരം ഒരു കഥാപാത്രം എഴുതപ്പെട്ടാൽ അത് ചെയ്യാൻ മാത്രമുള്ള ആളുകൾ ഉണ്ടോ എന്നത് ഒരു സംശയമാണ് എന്നതാണ്. പറയുമ്പോൾ നമ്മൾ അതിന്റെ രണ്ടു വശങ്ങളും പറയണമല്ലോ. ഒരുപക്ഷെ അങ്ങനെ ഉള്ളവർ ഉണ്ടാകാം, ഒരുപക്ഷെ നമ്മൾ കാണാത്ത കൊണ്ടും ആകാം. പതുക്കെ പതുക്കെ ഇതിൽ മാറ്റം ഉണ്ടാകുകയുള്ളൂ. ഒറ്റയടിക്കുള്ള ഒരു മാറ്റം എന്തായാലും ഉണ്ടാവില്ല. അത്തരത്തിൽ ഒരു മാറ്റം എന്തായാലും സംഭവിക്കുന്നുണ്ട്. പഴയ ഒരു സീൻ ഇന്ന് കാണുമ്പോൾ, അയ്യേ ഇതെന്താ ഇങ്ങനെ എന്ന് ഇപ്പൊ തോന്നുന്നുണ്ട് എങ്കിൽ അത് തന്നെ ഒരു വലിയ മാറ്റം ആണ്.

?: ഒരു അഭിനേത്രി എന്ന നിലയിൽ ഒരു സിനിമ കലാപരമായ ആവിഷ്‌ക്കാരവും അതേ സമയം വാണിജ്യ വിജയവും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥയേ എങ്ങനെയാണ് നോക്കികാണുന്നത്?

റെയ്ന രാധാകൃഷ്ണൻ: സിനിമ എന്നത് ഒരു ബിസിനസ്സ് തന്നെയാണ് ഇപ്പോൾ. അല്ല, കലാമൂല്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന സിനിമ എന്നാണെങ്കിൽ, അതിനു ഉള്ള ഒരു സ്പേസ് ഇന്ന് മലയാള സിനിമയിൽ പാരലൽ ആയി നിലനിൽക്കുന്നുണ്ട്. പക്ഷെ തിയേറ്ററിൽ വരുന്നു എന്നതിൽ കൃത്യമായ ബിസിനസ് അവിടെ നടക്കുന്നുണ്ട് എന്ന് തന്നെയാണ്. കാരണം വളരെ ചെറിയ ഒരു തുകയ്ക്ക് നിർമ്മിക്കുന്ന ഒന്നല്ലല്ലോ സിനിമ എന്നത്. അതെ സമയം കലാമൂല്യം ഇല്ലാത്ത പല സിനിമകളും, മറ്റൊരു തരത്തിൽ വളരെ മാസ്സ് ആയി ചിത്രീകരിക്കപ്പെടുകയും അത് വലിയ വാണിജ്യ വിജയം നേടുകയും ചെയ്യാറുണ്ട്.

ഇങ്ങനെ ഉള്ള സമയങ്ങളിൽ പലപ്പോഴും പ്രേക്ഷകർക്ക് എന്താണ് വേണ്ടത് എന്നതിൽ പോലും ആളുകൾക്ക് സംശയം ഉണ്ടാകും എന്നതും വാസ്തവമാണ്. പ്രേക്ഷകരുടെ മനസ്സ് പ്രവചനാധീതമാണ്, അത് നമുക്ക് ഊഹിച്ചെടുക്കാവുന്ന ഒന്നല്ല. തിയേറ്ററിൽ ഒരു സിനിമ വരുമ്പോൾ ഇതിൽ കല ഉണ്ടല്ലോ, അത് വിജയിക്കുന്നില്ല എന്ന് പറയുന്നതിൽ കാര്യമല്ല. തിയേറ്റർ വാണിജ്യ ഇടം കൂടിയാണ്. അവിടെ കലയെ എങ്ങനെ കൃത്യമായി ആളുകളിലേക്ക് എത്തിക്കാൻ പറ്റും എന്നത് കൂടിയാണ് ബ്രില്യൻസ്.

?: അഭിനയം മാത്രം അല്ല, ഒരു സംവിധായക കൂടിയാണ് റൈന. ഈ രണ്ട് റോളുകൾ താരതമ്യം ചെയ്യുമ്പോൾ കൂടുതൽ സന്തോഷം നൽകുന്നത് എന്താണ്?

റെയ്ന രാധാകൃഷ്ണൻ: ഞാൻ ആഗ്രഹിച്ചത് സംവിധാനം തന്നെ ആണ് എന്നത് സത്യമാണ്. പക്ഷെ ക്രീയേറ്റീവ് ആയ ഒരു സ്ഥലത്ത് നിൽക്കുക എന്നതാണ് എപ്പോഴും സന്തോഷം. അങ്ങനെ ഒരു സംവിധായക എന്ന നിലയിൽ ഒന്നും എത്തീട്ടില്ല. ഒരു മ്യൂസിക്കൽ വീഡിയോ ആണ് ചെയ്തിട്ടുള്ളത്. ഒരു സിനിമ അസിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു.

?: ഭാവിയിൽ ഒരു സിനിമ സംവിധാനം എന്ന ആഗ്രഹം മുന്നിൽ ഉണ്ടോ? വരും കാല പ്രൊജക്റ്റ്‌കളെ പറ്റി രണ്ട് വാക്ക്?

റെയ്ന രാധാകൃഷ്ണൻ: തീർച്ചയായും ഭാവിയിൽ ഒരു സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. ഇനി റിലീസ് ആകാൻ ഉള്ള സിനിമ രാജേഷ് മാധവന്റെ പെണ്ണും പൊറാട്ടും ആണ്. പിന്നെ നിലവിൽ പൂർണ്ണമായും ഒരു സിനിമയുടെ സംവിധാന സഹായിയായി നിൽക്കുന്നു എന്നതാണ്.

?: അവസാനമായി, അഭിനയത്തിൽ മികച്ച പരിശീലനങ്ങൾ അനിവാര്യമാണ് എന്ന് തോന്നുന്നുണ്ടോ? അതേ സമയം ഏറെ ആകർഷിച്ച അഭിനേതാക്കളെ റോൾ മോഡൽ ആക്കാൻ ശ്രമിച്ചിട്ടുണ്ടോ?

റെയ്ന രാധാകൃഷ്ണൻ: മികച്ച പരിശീലനം ചില കഥാപാത്രങ്ങൾക്ക് ആവശ്യമാണ് എന്ന് എനിക്ക് തോന്നാറുണ്ട്. പിന്നെ പൊതുവായി നോക്കുകയാണെങ്കിൽ, സ്വയം ആയ ഒരു പരിശീലനം എങ്കിലും അവിടെ വേണം എന്നതാണ്. അത് ഒരാളുടെ കീഴിൽ പഠിക്കുക എന്നതല്ല. കൃത്യമായ പ്രാക്റ്റീസ് ചെയ്യുക, തുടർച്ചയായി സിനിമ കാണുക, മറ്റുള്ള അഭിനേതാക്കളുടെ രീതികൾ കണ്ടു മനസിലാക്കുക എന്നിങ്ങനെ ഉള്ളതൊക്കെ പരിശീലനത്തിന്റെ ഭാഗമാണ്. റോൾ മോഡൽ എന്നാണോ എന്ന് അറിയില്ല, എന്നാലും ഉർവ്വശിയുടെ അഭിനയം ഒക്കെ എന്നും ഞാൻ നോക്കി കാണുന്ന ഒന്നാണ്.

ഇപ്പോൾ ഉള്ള അഭിനേതാക്കളിൽ ഞാൻ ഗ്രേസ് ആന്റണിയുടെ അഭിനയം, പ്രതേകിച്ചും കനകം കാമിനി കലഹം എന്ന സിനിമയിലെ കഥാപാത്രം ഒക്കെ ഞാൻ ഒരു ടെക്സ്റ്റ് ബുക്ക് ആയി കാണുന്ന ആളാണ്. ഇവരൊക്കെ പലപ്പോഴും ചെയ്യുന്ന വളരെ മൈന്യൂട്ട് ആയ ആക്ഷൻസ് ഒക്കെ ശ്രദ്ധിക്കാൻ ശ്രമിക്കാറുണ്ട്. പലപ്പോഴു ഞാൻ റിപ്പീറ്റ് അടിച്ചു കാണാറുണ്ട് ഇവ. അതുപോലെ ഒരുപാട് പേരുണ്ട്.

പല അഭിനേതാക്കളുടെയും ചില പ്രത്യേക സിനിമകളിൽ മാത്രമുള്ള പ്രകടനം ഒക്കെ ഞാൻ പഠനത്തിന് വേണ്ടി റിപ്പീറ്റ് അടിച്ചു കാണാനും മനസിലാക്കാനും ശ്രമിക്കാറുണ്ട്. സിനിമയാണ് എന്റെ മേഖല, അത് സംവിധാനം ആണെങ്കിലും, അഭിനയം ആണെങ്കിലും അതിനു വേണ്ടി നിരന്തരം ശ്രമിക്കുകയും , പഠിക്കുകയും, മനസിലാക്കുകയും ചെയ്യാറുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മമ്മൂട്ടി, പോരായ്‌മകളെ തീപ്പൊരിയാക്കി മാറ്റിയ സൂപ്പർസ്റ്റാർ

മമ്മൂട്ടിയുടെ ദീർഘായുസിനെ കുറിച്ചായിരുന്നു നമ്മൾ സംസാരിച്ചത്. ജിതേഷ് ആർവി പറഞ്ഞറിയിക്കാൻ പറ്റാത്ത ആ വാക്കുകൾ പറഞ്ഞു: "അയാൾ വളരെ അരക്ഷിതനായ ഒരു മനുഷ്യനാണ്, അതാണ് ഇവിടെയും പ്രധാനം. അവൻ്റെ ദേഷ്യമാണ് അവനെ മുന്നോട്ട് നയിക്കുന്നത്. ഇരുന്ന് ധ്യാനിച്ച് ആ പ്രകാശിപ്പിക്കുന്ന കണ്ടെത്തൽ നടത്തുന്നു… അത് അവനല്ല." ഒരു വിമർശകനിൽ നിന്നോ, കടുത്ത മതവിശ്വാസികളിൽ നിന്നോ ഇതുപോലുള്ള...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...