ഇന്ത്യൻ ഭരണഘടന ആശ്വാസത്തിൻ്റെ നെടുവീർപ്പിട്ട ഒരു പടിയിറക്കം

അത്രമേൽ ബ്രാഹ്മണിക്കലായും ഹിന്ദുത്വബോധത്തോടെയും യാഥാസ്ഥിതികചിന്തയോടെയും ഹിന്ദുത്വസർക്കാരിനനുകൂലമായും മനുഷ്യാവകാശങ്ങൾക്ക് വില കല്പിക്കാതെയുമുള്ള വിധിന്യായങ്ങളെഴുതിയിട്ടുണ്ട് ഖാൻവിൽക്കർ.

| പി ജി പ്രേംലാൽ

സുപ്രീംകോടതിയിൽ നിന്ന് അജയ് മാനിക് റാവ് ഖാൻവിൽക്കർ എന്ന ജസ്റ്റിസ് എഎം ഖാൻവിൽക്കർ കഴിഞ്ഞ ദിവസം വിരമിച്ച് പടിയിറങ്ങുമ്പോൾ ഇന്ത്യൻ ഭരണഘടന ആശ്വാസത്തിൻ്റെ നെടുവീർപ്പിട്ടിട്ടുണ്ടാകും. അത്രമേൽ ബ്രാഹ്മണിക്കലായും ഹിന്ദുത്വബോധത്തോടെയും യാഥാസ്ഥിതികചിന്തയോടെയും ഹിന്ദുത്വസർക്കാരിനനുകൂലമായും മനുഷ്യാവകാശങ്ങൾക്ക് വില കല്പിക്കാതെയുമുള്ള വിധിന്യായങ്ങളെഴുതിയിട്ടുണ്ട് ഖാൻവിൽക്കർ.

2019-ൽ, യുഎപിഎ ചുമത്തപ്പെടുന്ന കേസുകളിൽ പോലീസ് അവരുടെ കേസ് ഡയറിയിൽ എഴുതിവച്ചിട്ടുള്ളത് പ്രാഥമിക തെളിവായി പരിഗണിക്കണമെന്നും അതനുസരിച്ചു മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നും വിധിന്യായമെഴുതിയ രണ്ടംഗ ബെഞ്ചിൻ്റെ തലവനായിരുന്നു ഖാൻവിൽക്കർ. മോദി സർക്കാർ അവരുടെ ഭരണകൂടത്തെ വിമർശിക്കുന്നവരെ മുഴുവൻ യുഎപിഎ ചുമത്തി അകത്തിട്ടത് ഈ വിധിന്യായത്തിൻ്റെ ബലത്തിലായിരുന്നു.

2018-ൽ ശബരിമല വിഷയത്തിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് വിധിയെഴുതിയ ബെഞ്ചിൻ്റെ ഭാഗമായിരുന്ന ഖാൻവിൽക്കർ പക്ഷേ അടുത്ത വർഷം തൻ്റെ നിലപാടിൽ വെള്ളം ചേർത്തുകൊണ്ട്, ഹിന്ദു യാഥാസ്ഥിതികർക്ക് അനുകൂലമായി നിലപാടെടുത്തുകൊണ്ട് കേസ് റിവ്യൂ ചെയ്യുന്ന അവസ്ഥയുണ്ടാക്കി.
ആധാർ കേസിലും പലതവണ പൗരൻ്റെ സ്വകാര്യതയെ ഹനിക്കുന്ന നിലപാടുകൾകൊണ്ട് ,പതിവുപോലെ ഖാൻവിൽക്കർ മോദി സർക്കാരിനെ പ്രീതിപ്പെടുത്തുകയുണ്ടായി.

രാഷ്ട്രീയ എതിരാളികൾക്കെതിരെ യാതൊരു തത്വദീക്ഷയോ നീതിയോ ഇല്ലാതെ മോദി സർക്കാർ എടുത്തുപയോഗിക്കുന്ന ആയുധമായ എൻഫോഴ്സ്മെൻറിന് കൂടുതൽ വിശാലമായ അധികാരങ്ങൾ ഉറപ്പിക്കുന്ന ഉത്തരവ് ഖാൻവിൽക്കർ താൻ വിരമിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് പുറപ്പെടുവിച്ചത് എന്നതും ഓർമ്മിക്കാം.

ഹിന്ദുത്വ സർക്കാരിനെ അകമഴിഞ്ഞ് പിന്തുണച്ചതിന് ഈ ന്യായാധിപന് കൈവരാനിരിക്കുന്നത് രാജ്യസഭയിലേക്കുള്ള നോമിനേഷനോ അതോ ഗവർണ്ണർ സ്ഥാനമോയെന്ന് വൈകാതെയറിയാം. എന്തായാലും ഇത്തരത്തിൽ ഭരണകൂടത്തിൻ്റെ പാദസേവ ചെയ്ത് ഭരണഘടനാമൂല്യങ്ങളെ അട്ടിമറിക്കാൻ യാതൊരുളുപ്പുമില്ലാത്ത ബ്രാഹ്മണിക്കൽ ന്യായാധിപന്മാരുടെ കുത്തകയായി ഉന്നതകോടതികളിലെ ന്യായാസനങ്ങൾ മാറാതിരിക്കാൻ, ഭരണഘടന എല്ലാ ജനവിഭാഗങ്ങൾക്കും വാഗ്ദാനം ചെയ്യുന്ന പ്രാതിനിധ്യം ജുഡീഷ്യറിയിലും ഉറപ്പുവരുത്തേണ്ടതുണ്ട്.

ഇന്ത്യൻ പീനൽകോഡിൻ്റെയും ഭരണഘടനയുടെയും ഏകപക്ഷീയമായ സവർണ്ണവ്യാഖ്യാനങ്ങൾക്കപ്പുറം ഇന്ത്യൻ ജുഡീഷ്യറിയിൽ അവയുടെ അവർണ്ണപക്ഷവ്യാഖ്യാനങ്ങൾക്കും ഇടമുണ്ടാകേണ്ടതുണ്ട്. അതിനു വേണ്ടി ജനശബ്ദമുയരേണ്ടതുമുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...