...
Home Entertainments ചെഗുവേരയുടെ വാക്കും ചിത്രവും പങ്കുവച്ച്‌ നടി ഭാവന

ചെഗുവേരയുടെ വാക്കും ചിത്രവും പങ്കുവച്ച്‌ നടി ഭാവന

എല്ലാത്തിനുമുപരിയായി ലോകത്തെവിടെയും ആര്‍ക്കെതിരെയും അനീതി നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാനുള്ള കഴിവുണ്ടാകണമെന്ന വാക്കുകളാണ് ഭാവന പങ്കുവച്ചത്.

245

സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ മലയാള സിനിമയിൽ ഉണ്ടായിട്ടുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ ചെഗുവേരയുടെ വാക്കും ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവച്ച്‌ നടി ഭാവന.എല്ലാത്തിനുമുപരിയായി ലോകത്തെവിടെയും ആര്‍ക്കെതിരെയും അനീതി നടന്നാലും അത് ആഴത്തില്‍ തിരിച്ചറിയാനുള്ള കഴിവുണ്ടാകണമെന്ന വാക്കുകളാണ് ഭാവന പങ്കുവച്ചത്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉചിതമായ നടപടികൾ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ചാണ് ഭാവനയുടെ പോസ്റ്റെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നു. മറുവിഭാഗമാകട്ടെ താര സംഘടനയെക്കുറിച്ചാണ് പരാമര്‍ശമെന്നും വാദിക്കുന്നു.വിവാദങ്ങൾക്കിടെ അമ്മ അധ്യക്ഷൻ സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും സ്ഥാനങ്ങൾ രാജിവച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.