| കെ സഹദേവൻ
അദാനി എൻ്റർപ്രൈസസിലെ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷ(LIC) യുടെ നിക്ഷേപത്തോത് 2021 ജൂൺ അവസാനത്തിൽ 1.32% ആയിരുന്നു. 2022 ഡിസമ്പർ ആയപ്പോഴേക്കം അത് 4.23 % ആയി ഉയർന്നു.
ഓഹരി ഇടപാടുകളിൽ അദാനി ഗ്രൂപ്പ് നടത്തിയ തിരിമറികൾ 2023 ജനുവരി മാസത്തിൽ പുറം ലോകം അറിഞ്ഞതിന് ശേഷവും അദാനി കമ്പനികളിന്മേലുള്ള എൽ ഐ സി നിക്ഷേപം തുടർന്നുകൊണ്ടിരുന്നുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
2023 ജനുവരി – മാർച്ച് മാസങ്ങളിൽ ഏതാണ്ട് 3.75 ലക്ഷം ഷെയറുകൾ LIC വാങ്ങിയിട്ടുണ്ട്. ഓഹരി വിപണിയിൽ 60% നഷ്ടം സംഭവിച്ചു കഴിഞ്ഞ അദാനിയെ പൊതുമേഖലാ സ്ഥാപനമായ എൽ ഐ സിയെക്കൊണ്ട് രക്ഷിച്ചു നിർത്തുക എന്നതാണ് ഗവൺമെൻ്റ് നിലപാട്.
ലക്ഷക്കണക്കായ പോളിസി ഉടമകളെ അക്ഷരാർത്ഥത്തിൽ വെള്ളത്തിലാഴ്ത്താൻ പോന്നതാണ് മോദിയുടെ ഈ തീരുമാനം. അദാനി എൻ്റർപ്രൈസസിൻ്റെ തകർച്ചകൾ തുടരാനിരിക്കുന്നതേയുള്ളൂ എന്നത് എൽ ഐ സിയുടെയും പോളിസി ഉടമകളുടെയും ഭാവി കൂടുതൽ അനിശ്ചിത്വത്തിലേക്ക് തള്ളിവിടുന്നതാണ്. (ജയ്റാം രമേഷിൻ്റെ പ്രസ്താവന ആധാരം)



