...
Home News National എന്‍ഡിടിവിയുടെ 30 ശതമാനത്തോളം ഓഹരികള്‍ വാങ്ങാൻ അദാനി ഗ്രൂപ്പ്

എന്‍ഡിടിവിയുടെ 30 ശതമാനത്തോളം ഓഹരികള്‍ വാങ്ങാൻ അദാനി ഗ്രൂപ്പ്

അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, എഎംജി മിഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ്, വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ കൂടിച്ചേര്‍ന്ന പാക്‌സ് ഗ്രൂപ്പാണ് എന്‍ഡി ടിവിയുടെ ഓഹരികള്‍ സ്വന്തമാക്കുന്നത്

414

ഇന്ത്യയിലെ പ്രശസ്ത ദേശീയ മാധ്യമമായ എന്‍ഡി ടിവിയുടെ ഓഹരികള്‍ വാങ്ങാൻ തയ്യാറെടുക്കുകയാണ് ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി. ചാനലിന്റെ 29.18 ശതമാനം ഓഹരിയാണ് അദാനി വാങ്ങുന്നത്.1.67 കോടി രൂപയുടേതാണ് ഇക്വറ്റി ഓഹരികള്‍.

ഗൗതം അദാനിയുടെ കീഴിലുള്ള അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, എഎംജി മിഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡ്, വിശ്വപ്രധാന്‍ കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ കൂടിച്ചേര്‍ന്ന പാക്‌സ് ഗ്രൂപ്പാണ് എന്‍ഡി ടിവിയുടെ ഓഹരികള്‍ സ്വന്തമാക്കുന്നത്. 4 രൂപ മുഖവിലയുള്ളതാണ് ഇക്വിറ്റി ഓഹരികള്‍.

‘2022 ഓഗസ്റ്റിൽ നടന്ന പര്‍ച്ചേസ് കരാറിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള എഎംഎന്‍എല്‍, വിപിസിഎല്‍ ന്റെ 100% ഇക്വിറ്റി ഓഹരികള്‍ സ്വന്തമാക്കുന്നു’. അദാനി ഗ്രൂപ്പ് മാധ്യമങ്ങളെ അറിയിച്ചു.

ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി ഫോബ്‌സ് മാഗസിൻ പുറത്തുവിട്ട ധനികരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണുള്ളത്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളിയാണ് കഴിഞ്ഞ ജൂലൈയോടെ അദാനിയുടെ നാലാം സ്ഥാനത്തെത്തിയത്.115 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 104.2 ബില്യണ്‍ ഡോളറാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.