ബസിനസ് ലോകത്ത് ചൂടേറിയ വിവാദങ്ങൾക്ക് കാരണമായ അഡിഡാസ് ലോഗോ

ലോക പ്രശസ്ത സ്‌പോർട്‌സ് വെയ‍ർ ബ്രാന്റായ അഡിഡാസും മനുഷ്യാവകാശ സംഘടനയായ ബ്ലാക്ക് ലൈവ്‌സ് മാറ്റർ ഫൗണ്ടേഷനുമാണ് തങ്ങളുടെ ലോഗോകളുടെ പേരിൽ നിയമയുദ്ധത്തിന് പുറപ്പെട്ടത്.

പോയ മാസം ബസിനസ് ലോകത്ത് ചൂടേറിയ വിവാദങ്ങൾക്ക് കാരണമായിരുന്നു മൂന്നു വരകൾ അടങ്ങിയ ഒരു ലോ​ഗോ. ലോക പ്രശസ്ത സ്‌പോർട്‌സ് വെയ‍ർ ബ്രാന്റായ അഡിഡാസും മനുഷ്യാവകാശ സംഘടനയായ ബ്ലാക്ക് ലൈവ്‌സ് മാറ്റർ ഫൗണ്ടേഷനുമാണ് തങ്ങളുടെ ലോഗോകളുടെ പേരിൽ നിയമയുദ്ധത്തിന് പുറപ്പെട്ടത്.

അഡിഡാസ് ബ്രാൻഡിന്റെ ലോഗോയിലെ മൂന്നു വരകൾ ലോക പ്രസിദ്ധമാണ്. ബിഎൽഎമ്മിന്റെ ലോഗായിലുമുണ്ട് മൂന്നു വരകൾ. ഈ വരകൾ ബ്രാന്റുകൾ തമ്മിൽ മാറിപ്പോകുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി അഡിഡാസ് ആണ് യുഎസ് ട്രേഡ് മാർക്ക് ആന്റ് പേറ്റന്റ് ഓഫീസിൽ പരാതി സമർപ്പിച്ചത്.

എന്നാൽ അഡിഡാസിന്റെ പരാതിയിൽ കഴമ്പില്ലെന്നും ബിഎൽഎമ്മിന്റെ മഞ്ഞ വരകൾക്ക് അഡിഡാസിന്റെ ലോഗോയുമായി വിദൂര ബന്ധം പോലുമില്ലെന്നും സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടതോടെ അഡിഡാസ് പരാതി പിൻവലിക്കുകയായിരുന്നു.

2020 ലാണ് ബിഎൽഎം ട്രേഡ് മാർക്കിന് അപേക്ഷ നൽകിയത്. 2022 ൽ ഇതിനെതിരെ അഭിപ്രായമുണ്ടെങ്കിൽ സമർപ്പിക്കാനുള്ള അവസരവും നൽകിയിരുന്നു. ഈ വേളയിലാണ് അഡിഡാസ് എതിർപ്പുമായി രംഗത്തെത്തിയത്. 1924 ലാണ് ജർമ്മൻ കമ്പനിയായ അഡിഡാസിന്റെ തുടക്കം.

1952 മുതൽ നിലവിലുള്ള ലോഗോ അഡിഡാസ് ഉപയോഗിക്കുന്നുമുണ്ട്. ആഫ്രോ- അമേരിക്കൻ വംശജർക്കെതിരെയുള്ള വംശീയാതിക്രമങ്ങളിൽ പ്രതിഷേധിക്കുന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രസ്ഥാനം 2013ൽ ആണ് ആരംഭിക്കുന്നത്. 2020 ൽ ആഫ്രോ അമേരിക്കൻ യുവാവ് ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് ഈ സ്ഥാപനം ആഗോള ശ്രദ്ധ നേടുന്നത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...