...
Home Entertainments 29 വർഷത്തെ ദാമ്പത്യം; റഹ്മാനും ഭാര്യ സൈറാ ബാനുവും പിരിയുമ്പോൾ

29 വർഷത്തെ ദാമ്പത്യം; റഹ്മാനും ഭാര്യ സൈറാ ബാനുവും പിരിയുമ്പോൾ

പ്രശസ്ത അഭിഭാഷക സ്ഥാപനമായ വന്ദന ഷാ അസോസിയേറ്റ്സ് ആണ് ഇതുമായി ബന്ധപ്പെട്ട വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം, ഈ ഘട്ടത്തിനെ തരണം ചെയ്യാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടെന്നും സാഹചര്യം എല്ലാവരും മനസിലാക്കണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.

161

നീണ്ടുനിന്ന 29 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് റഹ്മാനും ഭാര്യ സൈറാഅ ബാനുവും വേർപിരിയുന്ന . രണ്ടുപേർക്കുമിടയിൽ നികത്താനാവാത്ത വിടവ് ഉണ്ടായിരിക്കുന്നു എന്നതല്ലാതെ ശരിയായ മറ്റു കാരണങ്ങളൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

പ്രശസ്ത അഭിഭാഷക സ്ഥാപനമായ വന്ദന ഷാ അസോസിയേറ്റ്സ് ആണ് ഇതുമായി ബന്ധപ്പെട്ട വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം, ഈ ഘട്ടത്തിനെ തരണം ചെയ്യാൻ ഏറെ ബുദ്ധിമുട്ട് ഉണ്ടെന്നും സാഹചര്യം എല്ലാവരും മനസിലാക്കണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.

ഇതോടൊപ്പം കുടുംബത്തിൻ്റെ സ്വകാര്യത മാനിക്കണമെന്ന് മകൻ അമീൻ റഹ്മാനും സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്. 1995ൽ വിവാഹിതരായ ഇവർക്ക് മൂന്നു മക്കളാണ് ഉള്ളത് . താൻ പങ്കെടുക്കുന്ന പല വേദികളിലും കുടുംബത്തെ പരാമർശിച്ച് റഹ്മാൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

29 വയസുള്ളപ്പോൾ അമ്മയാണ് തനിക്ക് വധുവിനെ കണ്ടെത്തിയതെന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്. തനിക്ക് ജോലിയുടെ തിരക്കുകൾക്കിടെ അതിനൊന്നും സമയം ഉണ്ടായിരുന്നില്ല എന്നാണ് കാരണമായി പറഞ്ഞത്. ഇതിനിടയിൽ പല പൊതു പരിപാടികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.