...
Home News International 49 വര്‍ഷത്തിനുശേഷം ചിലിയില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ

49 വര്‍ഷത്തിനുശേഷം ചിലിയില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ

1973 ല്‍ സിഐഎ അട്ടിമറിയിലൂടെ മാര്‍ക്സിസ്റ്റ് പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡെയെ പുറത്താക്കിയിരുന്നു. പിന്നീട് 49 വര്‍ഷത്തിനുശേഷം ആണ് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ എത്തുന്നത്.

259

| രാധാകൃഷ്ണൻ ജി ചേർത്തല

എത്ര അറുത്ത് മാറ്റിയാലും മുളപൊട്ടി വളരുന്ന വസന്തമാണ് കമ്മ്യൂണിസം. 49 വര്‍ഷത്തിനുശേഷം ചിലിയില്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിൽ. ബോറിക് ഇന്ന് അധികാരമേല്‍ക്കും. 1973 ല്‍ സിഐഎ അട്ടിമറിയിലൂടെ മാര്‍ക്സിസ്റ്റ് പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡെയെ പുറത്താക്കിയിരുന്നു. പിന്നീട് 49 വര്‍ഷത്തിനുശേഷം ആണ് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ എത്തുന്നത്.

24അംഗ മന്ത്രിസഭയില്‍ 14വനിതകള്‍ മുന്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വ ദോര്‍ അലന്‍ഡെയുടെ കൊച്ചുമകള്‍ മായ ഫെര്‍ണാഡസ് അലന്‍ഡെ പ്രതിരോധമന്ത്രിയാകും. ചിലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ യുവ ത്വത്തിന്റെ പ്രതീകമായ കാമില്ല വല്ലേ ജോയാണ് ഔദ്യോഗിക വക്താവ്. ക്ഷേമകാര്യ മന്ത്രി ജിയാനേറ്റ യാര, തൊഴില്‍ മന്ത്രി ആന്ദ്രേസ് സലാസര്‍ എന്നിവരും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും വനിതകളുമാണ്.

നവംബര്‍ 21ന് രണ്ടാംഘട്ട തെരഞ്ഞെ ടുപ്പില്‍ തീവ്രവലതുപക്ഷ നേതാവ് ജോസ് അന്റോണിയോ കാസ്റ്റിനെ തോല്‍പിച്ചാണ് ബൊറിക്ക് വിജയിച്ച ത്. ഫ്രണ്ടേ ആംപ്ലിയോ എന്ന പുരോഗ മന സഖ്യത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സജീവ പങ്കാളിത്തമുണ്ട്. വിദ്യാര്‍ത്ഥി സമരങ്ങളിലൂടെയാണ്ബോറിക്ക് രാജ്യ ത്തെ പ്രധാന നേതാവായി വളര്‍ന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.