...
Home Entertainments മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം ഇനി ബോളിവുഡിൽ

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം ഇനി ബോളിവുഡിൽ

മധു മണ്ടേന, അനുരാഗ് കശ്യപ്, വികാസ് ബാല്‍, വിക്രമാദിത്യ മോട്‍വാനെ തുടങ്ങിയവര്‍ ചേര്‍ന്ന് 2010 ല്‍ ആരംഭിച്ച നിര്‍മ്മാണ കമ്പനിയാണ് ഫാന്‍റം സ്റ്റുഡിയോസ്.

186

മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് ചിദംബരം. ഈ ചിത്രത്തിലൂടെ മലയാള സിനിമയെ അന്തർദേശിയ തലത്തിൽ വരെ എത്തിക്കാൻ ചിദംബരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സംവിധായകന്‍ ചിദംബരം.

ബോളിവുഡിലെ ശ്രദ്ധേയ നിര്‍മ്മാണ കമ്പനിയായ ഫാന്‍റം സ്റ്റുഡിയോസ് ചിദംബരത്തിന്റെ ചിത്രം നിർമ്മിക്കാനൊരുങ്ങുകയാണ്. അനന്യമായ വീക്ഷണവും കഥ പറയാനുള്ള കഴിവും കൊണ്ട് തെന്നിന്ത്യയില്‍ തന്റേതായ മുദ്ര പതിപ്പിച്ച ചിദംബരത്തിനൊപ്പം ഹിന്ദി സിനിമാ അരങ്ങേറ്റത്തില്‍ കൂടെച്ചേരാന്‍ ഏറെ ആവേശമുണ്ടെന്ന് ഫാന്‍റം സ്റ്റുഡിയോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

മധു മണ്ടേന, അനുരാഗ് കശ്യപ്, വികാസ് ബാല്‍, വിക്രമാദിത്യ മോട്‍വാനെ തുടങ്ങിയവര്‍ ചേര്‍ന്ന് 2010 ല്‍ ആരംഭിച്ച നിര്‍മ്മാണ കമ്പനിയാണ് ഫാന്‍റം സ്റ്റുഡിയോസ്. ലൂടെര, ക്വീന്‍, അഗ്ലി, എന്‍എച്ച് 10, മസാന്‍, ഉഡ്താ പഞ്ചാബ്, രമണ്‍ രാഘവ് 2.0, ട്രാപ്പ്ഡ് തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളും സീരീസുകളും നിര്‍മ്മിച്ചിട്ടുള്ള ബാനര്‍ ആണ് ഫാന്‍റം സ്റ്റുഡിയോസ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.