രാജ്യ താത്പര്യത്തിൻ്റെ നീതിശാസ്ത്രത്തിൽ ഭരണഘടന സേനയുടേതാണ്; ഫിലോസഫി ആയുധത്തിൻ്റെയും

രാജ്യ താത്പര്യത്തിൻ്റെ നീതിശാസ്ത്രത്തിൽ ഭരണഘടന സേനയുടേതാണ്. ഫിലോസഫി ആയുധത്തിൻ്റെയും. അവശേഷിപ്പിക്കുന്ന ചരിത്രം മനുഷ്യാവകാശ ലംഘനത്തിൻ്റെ നടുങ്ങുന്ന കാഴ്ചകളുടേതാണ്.

| ഡോ. അരുൺകുമാർ

അന്തർ ദേശീയ രാഷ്ട്രീയത്തിൽ ഒരൊറ്റ നീതിയെ ഉള്ളു, അതു രാജ്യ താത്പര്യമാണ്. അതു വയലൻസിൻ്റെ കണക്കു പുസ്തകവും ആയുധ പന്തിയിലെ ഫിയർ ബാലൻസിങ്ങുമാണ്. ശീതയുദ്ധാനന്തരം നാറ്റോയുടെ ആയുധമേറ്റ് ഒരു മനുഷ്യനെങ്കിലും മരിക്കാത്ത ദിവസമുണ്ടോ? ബോസ്നിയയിൽ, കൊസവോയിൽ, ഇറാഖിൽ, അഫ്ഗാനിൽ എല്ലായിടത്തും അവരുടെ ആയുധമുരൾച്ചയുണ്ട്.

ഒരിഞ്ചുപോലും കിഴക്കോട്ടില്ലന്ന 1997ലെ ഫൗണ്ടിംഗ് നിയമം ലംഘിച്ചത് ആരാണ്? റഷ്യയുടെ ഊർജ്ജ കരുത്തിൽ വളർന്ന് പടരുമായിരുന്ന യൂറേഷ്യൻ എകണോമിക് ബ്ലോക്കിനെ തകർക്കാൻ ഉപരോധ പെരുമഴയൊരുക്കിയത് ആരാണ്?

പാലസ്തീനെ ഇസ്രായേൽ ആക്രമിക്കുമ്പോൾ ഇസ്രായേലിനൊപ്പം ഉക്രയിൻ നിന്നത് എന്തിനാണ്? ക്യൂബൻ മണ്ണിൽ സോവിയറ്റ് മിസൈൽ എത്തുമ്പോൾ അമേരിക്ക അസ്വസ്ഥപ്പെട്ടത് എന്തിനാണ്? രാജ്യ താത്പര്യത്തിൻ്റെ ഉൻമാദം പൂക്കാത്ത സന്ധികൾ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? ഉണ്ടങ്കിൽ അവ ലംഘിക്കപ്പെടാതിരിന്നിട്ടുണ്ടോ? റഷ്യയും അതേ താത്പര്യത്തിൻ്റെ ഉൻമാദത്തിലാണ് അധിനിവേശത്തിനിറങ്ങുന്നത്.

അതേ താല്പര്യത്തിലാണ് ഉക്രയിനെ ഒറ്റയ്ക്കാക്കി അമേരിക്ക അരങ്ങ് വിട്ടത്.ഇന്ത്യ തന്ത്രപരമായ നിശബ്ദതയെ പുണരുന്നത്, പാകിസ്ഥാൻ റഷ്യയുടെ ചിറകിലൊതുങ്ങുന്നത്, ചൈന വൈരം മറന്ന് ചേരുന്നത്.രാജ്യ താത്പര്യത്തിൻ്റെ നീതിശാസ്ത്രത്തിൽ ഭരണഘടന സേനയുടേതാണ്. ഫിലോസഫി ആയുധത്തിൻ്റെയും. അവശേഷിപ്പിക്കുന്ന ചരിത്രം മനുഷ്യാവകാശ ലംഘനത്തിൻ്റെ നടുങ്ങുന്ന കാഴ്ചകളുടേതാണ്.

ഒടുവിൽ ആ നേതാക്കൾ സൗമ്യ ഹസ്തദാനങ്ങളിൽ പിരിഞ്ഞു പോയി വോൾഗയുടെ തീരത്ത് വോഡ്ക നുണയും. അപ്പോഴും രക്തസാക്ഷിയായ മകനെ കാത്ത് ഒരാനാഥയായ അമ്മ അല്ലങ്കിൽ, തൻ്റെ പ്രാണപ്രിയൻ്റെ കാലൊച്ച കാത്ത് ഒരു വിധവയായ പ്രണയിനി അല്ലങ്കിൽ തൻ്റെ ഹീറോയായ അച്ഛനെ കാത്ത് ഒരു കുഞ്ഞ് അവരാണ് എല്ലാ യുദ്ധങ്ങളുടേയും ബാക്കിപത്രം. ദേശീയതയുടെ വിൽപത്രങ്ങൾ!

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...