ദേ പിന്നേം വാട്സ്ആപ്പ്! ഇത്തവണ അപ്ഡേറ്റ് വോയ്‌സ് സ്റ്റാറ്റസിൽ

ആന്‍ഡ്രോയിഡിലേയും ഐഒഎസിലേയും സ്റ്റാറ്റസ് ഫീച്ചർ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ടെക്നോളജി ഓരോ ദിവസവും വളരുന്നുണ്ടെന്ന് എല്ലാരും പറയുന്നുണ്ടെങ്കിലും അത് പ്രവർത്തിയിൽ കാണിക്കുന്നത് ഇപ്പോൾ വാട്സ്ആപ്പ് ആണ്. എഐയുടെ കടന്ന് വരവോടെ ടെക് മേഖലയിൽ ഉണ്ടായ വളർച്ചയാണ് ഈ മാറ്റങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ച് നാളുകളായി ഏകദേശം എല്ലാ ആഴ്ചകളിലും വാട്സ്ആപ്പ് പുതിയ അപ്ഡേറ്റുകൾ നടത്തിയിരുന്നു. ഇപ്പോഴിതാ ദൈർഘ്യമുള്ള വോയിസ് നോട്ടുകള്‍ സ്റ്റാറ്റസാക്കാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി രംഗത്ത് എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെക്കുന്ന ഡബ്ല്യുഎ ബീറ്റ ഇന്‍ഫൊയുടെ (WA Beta Info) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആന്‍ഡ്രോയിഡിലേയും ഐഒഎസിലേയും സ്റ്റാറ്റസ് ഫീച്ചർ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. നിലവില്‍ വാട്‌സ്ആപ്പില്‍ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള ഓഡിയോ സ്റ്റാറ്റസുകള്‍ അപ്‌ലോഡ് ചെയ്യാനാകും. പുതിയ വേർഷന്‍ അപ്ഡേറ്റ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ദൈർഘ്യമുള്ള ഓഡിയോ സ്റ്റാറ്റസാക്കാന്‍ കഴിയുമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് ഇത് ഗുണകരമാകും. പ്രത്യേകിച്ചും പ്രഖ്യാപനങ്ങളുടേയും മറ്റും കാര്യത്തില്‍.

സാധാരണയായി സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനുപയോഗിക്കുന്ന വിന്‍ഡൊ തുറക്കുക. ശേഷം മൈക്കിന്റെ സിമ്പല്‍ നല്‍കിയിരിക്കുന്ന ബട്ടണ്‍ അമർത്തുക. സാധാരണ ഓഡിയോ സന്ദേശങ്ങള്‍ അയക്കുന്നതിന് സമാനമാണ് ഇതും. ഓഡിയോ ഒഴിവാക്കുന്നതിനായി സ്ലൈഡ് ചെയ്താല്‍ മതിയാകും. പുതിയ ഫീച്ചർ എല്ലാ ഉപയോക്താക്കള്‍ക്കും ആദ്യ ഘട്ടത്തില്‍ ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലായിരിക്കും കൂടുതല്‍ ഉപയോക്താക്കളിലേക്ക് ഫീച്ചർ എത്തുക.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വൻ ഇടിവ്; സാംസങ് ഒന്നാമതെത്തിയത് എങ്ങിനെ എന്നറിയാം

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വിൽപ്പന കുത്തനെ ഇടിഞ്ഞതായി കൗണ്ടർപോയിന്റ് റിസർച്ചിന്റെ റിപ്പോർട്ട്. 2026 ജൂലൈ–സെപ്റ്റംബർ പാദത്തിൽ സ്മാർട്ട്‌ഫോൺ വിൽപ്പന...

‘ചൊവ്വയുടെ നിഗൂഢതകൾ വെളിപ്പെടും’; ജപ്പാന്റെ ചരിത്രപരമായ എംഎംഎക്സ് ദൗത്യം ലോകത്തെ അത്ഭുതപ്പെടുത്തി

ടോക്കിയോ: ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിന്റെ ഉത്ഭവവും ഘടനയും സംബന്ധിച്ച നിഗൂഢതകൾക്ക് ഉത്തരം തേടി ജപ്പാന്റെ ബഹിരാകാശ ദൗത്യം. ഫോബോസിന്റെ...

ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ: ഐഫോൺ ഡ്യുവോ പ്രീ-ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട്‌ഫോണായ ഐഫോൺ ഡ്യുവോയ്ക്ക് ഇന്ത്യയിൽ പ്രീ-ഓർഡർ ആരംഭിച്ചു. ഒക്ടോബർ 16ന് വൈകിട്ട് 5.30 മുതൽ...

‘അതൊരു പക്ഷിയാണ്, ഒരു വിമാനമാണ്, അല്ല, ടെസ്‌ലയുടെ റോഡ്‌സ്റ്ററാണ്’!

ടെക്‌സസ്: പറക്കും കാറുകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിപ്പിച്ച് ടെസ്‌ല സിഇഒ എലോൺ മസ്‌ക്. ദീർഘകാലമായി കാത്തിരിക്കുന്ന ടെസ്‌ല റോഡ്‌സ്റ്ററിന്റെ...

സ്റ്റാർലിങ്ക് വിവാദം: ഇലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി കേന്ദ്രസർക്കാർ

സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ വിക്ഷേപണം വൈകുന്നത് സംബന്ധിച്ച സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌കിന്റെ ആരോപണങ്ങൾക്ക് കേന്ദ്ര സർക്കാർ ശക്തമായ...

ഇന്ത്യയിൽ ഡിജിറ്റൽ വിപ്ലവം ശക്തമാക്കാൻ ആപ്പിൾ പേ എത്തി; തുടക്കത്തിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ മാത്രം

ഇന്ത്യയിലെ കോൺടാക്റ്റ്‌ലെസ് ഡിജിറ്റൽ പേമെന്റ് രംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് ആപ്പിൾ പേ സേവനം ഔദ്യോഗികമായി രാജ്യത്ത് അവതരിപ്പിച്ചു....

സൗജന്യകാലം അവസാനിക്കുന്നു: വാട്സാപ്പ് ബിസിനസ് സന്ദേശങ്ങൾക്ക് ഒക്ടോബർ 1 മുതൽ പുതിയ നിരക്കുകൾ പ്രഖ്യാപിച്ച് മെറ്റ

വാട്സാപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിലെ സന്ദേശങ്ങളുടെ നിരക്കുകളിൽ മാറ്റങ്ങൾ വരുത്തി മാതൃകമ്പനിയായ മെറ്റ. മുൻപ് വാണിജ്യ സ്ഥാപനങ്ങൾക്ക് സൗജന്യമായി അയക്കാമായിരുന്ന...

ഇന്ത്യയുടെ തദ്ദേശീയ കാവേരി എഞ്ചിൻ റഷ്യയിൽ ചരിത്രനേട്ടം; ത്രസ്റ്റ് പരീക്ഷണങ്ങളിൽ വിജയം

റഷ്യയിൽ നടത്തിയ പറക്കൽ പരീക്ഷണങ്ങളിൽ ഇന്ത്യയുടെ തദ്ദേശീയ കാവേരി എഞ്ചിൻ നിർണായക നേട്ടം കൈവരിച്ചു. രാജ്യത്തിന്റെ എയ്‌റോസ്‌പേസ് മേഖലയിലെ...