...
Home News Kerala കാർഷിക മേഖല ഹൈടെക് ആകും; വരുന്നു പുതിയ കാർഷിക പരിശീലന കേന്ദ്രങ്ങൾ

കാർഷിക മേഖല ഹൈടെക് ആകും; വരുന്നു പുതിയ കാർഷിക പരിശീലന കേന്ദ്രങ്ങൾ

കാർഷിക സാങ്കേതികവിദ്യയിൽ പരിശീലനം നേടിയ സ്ഥാ പനങ്ങളെയും വ്യക്തികളെയും സർവീസ് പ്രൊവൈഡർമാരായി നിയമിക്കും

135

കാർഷിക മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് കൃഷിവകുപ്പ് 2022-23 വർഷത്തിൽ 22 കൃഷിശ്രീ കേന്ദ്രങ്ങൾ തുറക്കും. പുതിയ സാങ്കേതിക വിദ്യകളിലും കാർഷിക ഉപകരണങ്ങളിലും കർഷകർക്ക് പരിശീലനം നൽകുന്നതിനാണ് സംസ്ഥാനത്ത് പുതിയ കേന്ദ്രങ്ങൾ തുറക്കുന്നത്. കർഷകർക്ക് പരിശീലനം നൽകുന്നതിന് കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും കൈകാര്യം ചെയ്യുന്ന അറ്റകുറ്റപണികളിൽ പരിശീലനം നേടിയ സാങ്കേതിക വിദഗ്ദ്ധരെയും നിയോഗിക്കും.

ബ്ലോക്ക്‌ പഞ്ചായത്ത്‌ കേന്ദ്രീകരിച്ചാണ് പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കാർഷിക സാങ്കേതികവിദ്യയിൽ പരിശീലനം നേടിയ സ്ഥാ പനങ്ങളെയും വ്യക്തികളെയും സർവീസ് പ്രൊവൈഡർമാരായി നിയമിക്കും. അഗ്രി കൾച്ചറൽ ടെക്നോളജി മാനേജ്മെന്റ് അതോറിറ്റി യുടെ (എ.ടി.എം.എ.) നേരിട്ടുള്ള നിയന്ത്രണത്തിലാകും പ്രവർത്തനം. കേന്ദ്രങ്ങളെ നിരീക്ഷിച്ച് റിപ്പോർട്ട്‌ നൽകാൻ കാർഷിക സർവകലാശാലയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഓരോ കേന്ദ്രങ്ങളിലും 25 മുതൽ 35 വരെ സേവനദാതാക്കളെയാണ് നിയമിക്കുക. നൂതന കാർഷിക ഉപകരണങ്ങൾ വാടകയ്ക്ക് നൽകുക, ഓരോ മേഖലയിലെയും വിദഗ്ധ തൊഴിലാളികളുടെ സേവനം ലഭ്യമാക്കുക, ഉത്പാദ നശേഷി കൂടിയ തൈ, വിത്ത്, എന്നിവ ഉറപ്പാക്കുക, മണ്ണുപരിശോധന നടത്തി വളം ശുപാർശ ചെയ്യുക തുടങ്ങിയവയാണ് കേന്ദ്രങ്ങളിൽ നടക്കുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.