...
Home News National ദീപാവലി ആഘോഷങ്ങൾ; ഡൽഹിയിലെ വായുമലിനീകരണം അപകടകരമായ നിലയിൽ

ദീപാവലി ആഘോഷങ്ങൾ; ഡൽഹിയിലെ വായുമലിനീകരണം അപകടകരമായ നിലയിൽ

അവസാന മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മുകളിലായിരുന്നു.

79

കഴിഞ്ഞ ദിവസം നടന്ന ദീപാവലി ആഘോഷങ്ങളെത്തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണം അപകടകരമായ നിലയിൽ. നിലവിൽ ഇവിടെ ഗുണനിലവാര സൂചിക 600 ന് മുകളിലെത്തി. പലയിടത്തും സർക്കാർ നിർദേശം മറികടന്ന് അർദ്ധരാത്രിവരെ പടക്കം പൊട്ടിച്ചു.

അവസാന മൂന്ന് ദിവസമായി രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാര സൂചിക 300ന് മുകളിലായിരുന്നു. ഡൽഹിക്ക് അടുത്തുള്ള നഗരങ്ങളിലും ഗുണനിലവാര സൂചിക വലിയ തോതിൽ ഉയർന്നു.

വ്യാഴാഴ്ച രാവിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മലിനീകരണ മീറ്റർ (പിഎം) 2.5 ന്റെ സാന്ദ്രത 999 ആയിരുന്നു. ഇത് ഡൽഹിയിലെ മലിനീകരണ മീറ്ററുകളുടെ ഉയർന്ന പരിധിയാണ്. തൊട്ടടുത്ത നഗരങ്ങളായ ഫരീദാബാദ് (424), ഗാസിയാബാദ് (442), ഗുഡ്ഗാവ് (423), നോയിഡ (431) എന്നിവയും രാത്രി 9 മണിക്ക് ശേഷം ഗുരുതര വായു ഗുണനിലവാരം രേഖപ്പെടുത്തി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.